സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ഓഗസ്റ്റ് 20-ന് നടത്താനിരുന്ന രണ്ടാംവര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ (പ്രിലിമിനറി) 2020 പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തി. പയ്യന്നൂര്‍ കോളേജ് കേന്ദ്രമായ വിദ്യാര്‍ഥികള്‍ പിലാത്തറ സെയ്ന്റ് ജോസഫ്സ് കോളേജില്‍ പരീക്ഷയ്ക്കെത്തണം. മട്ടന്നൂര്‍ പി.ആര്‍.എന്‍.എസ്.എസ്. കോളേജ്, ഇരിട്ടി മഹാത്മാഗാന്ധി കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളേജില്‍ പരീക്ഷയ്ക്കെത്തണം. അതത് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ ചീഫ് സൂപ്രണ്ടുമാരായിരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷാര്‍ഥികള്‍ പരീക്ഷ ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് പരീക്ഷാകേന്ദ്രത്തിലെത്തണം. കണ്‍ടെയ്‌ന്‍മെന്റ് സോണില്‍നിന്ന് വരുന്നവരും ക്വാറന്റീന്‍ ആവശ്യമുള്ളവരും പരീക്ഷാനടത്തിപ്പ് ചുമതലയുള്ള ചീഫ് സൂപ്രണ്ടിനെ ബന്ധപ്പെടണം. സര്‍ക്കാരും സര്‍വകലാശാലയും ഇറക്കിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.