എച്ച്.എസ്.ഇ-എൻ.എസ്.ക്യു.എഫ്. സ്‌കീമിൽ ഹയർസെക്കൻഡറി പൂർത്തിയാക്കിയവർക്ക് ബിരുദ രജിസ്‌ട്രേഷനുള്ള സൗകര്യം വ്യാഴാഴ്ച മുതൽ സർവകലാശാലാ പോർട്ടലിൽ ലഭ്യമാണ്.ഈ സ്‌കീമിൽ ഉൾപ്പെട്ടവർ മറ്റേതെങ്കിലും രീതിയിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ എഡിറ്റിങ് സംവിധാനം ഉപയോഗപ്പെടുത്തണം. അപേക്ഷ തിരുത്തി അന്തിമസമർപ്പണം നടത്തി പ്രിന്റൗട്ട് സൂക്ഷിക്കേണ്ടതാണ്. വെബ്‌സൈറ്റ് വിലാസം http://cuonline.ac.in/ug/