1.ക്ഷീരപഥത്തിൽ സൂര്യൻ സ്ഥിതിചെയ്യുന്ന പ്രദേശം അറിയപ്പെടുന്നത്?
Ans: 'ഓറിയോൺ കരം' (Orion Arm).
2.നമുക്ക് ദൃശ്യമായ സൂര്യന്റെ ഉപരിതലം?
Ans: ഫോട്ടോസ്ഫിയർ
3.സൂര്യന്റെ ഏറ്റവും പുറത്തുള്ള അന്തരീക്ഷപാളി?
Ans: കൊറോണ
4.സൂര്യനിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂലകം?
Ans: ഹൈഡ്രജൻ (ഹീലിയം രണ്ടാമത്)
5.സൂര്യനിൽ ദ്രവ്യം സ്ഥിതിചെയ്യുന്ന അവസ്ഥ?
Ans: പ്ലാസ്മാവസ്ഥ
6.സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?
Ans: 5500 ഡിഗ്രി സെൽഷ്യസ്
7.സൂര്യന്റെ പ്രായം ഏതാണ്ട് എത്ര വർഷ മാണ്?
Ans: 460 കോടി
8. 'സൗരക്കാറ്റുകൾ' ഉണ്ടാകുന്നത് എത്ര വർഷത്തിലൊരിക്കലാണ്?
Ans: 11
9.സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരുതവണ വലംവെക്കാൻ വേണ്ട സമയം?
Ans: 226 ദശലക്ഷത്തോളം വർഷം (കോസ്മിക്ഇയർ)
ദൂരം
10.നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കുന്ന ഏകകമാണ്?
Ans: പ്രകാശവർഷം.
11.പ്രകാശം ഒരുവർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരമാണിത്. സെക്കൻഡിൽ ഏതാണ്ട്. എത്ര കി.മീറ്ററാണ് പ്രകാശത്തിന്റെ വേഗത?
Ans: 3 ലക്ഷം.
12.
3.26 പ്രകാശവർഷങ്ങൾക്ക് തുല്യമാണ് ഒരു പാർ സെക്കൻഡ്
13.സൗരയൂഥത്തിലെ ദൂരങ്ങൾ നിർണയിക്കാനുള്ള ഏകകമാണ് ആസ്ട്രോണമിക്കൽ യൂണിറ്റ്. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലമാണിത്. ഏതാണ്ട് 15 കോടി കിലോമീറ്റർ വരുമിത്.
14.ഒരു വ്യാഴവട്ടം എന്നത് വ്യാഴം ഒരു തവണ സൂര്യനെ വലംവെക്കാനെടുക്കുന്ന സമയമാണ്. ഭൂമിയിലെ ഏതാണ്ട് 12 വർഷങ്ങൾക്ക് തുല്യമാണിത്.
പലായനപ്രവേഗം
15.ഒരു ആകാശ ഗോളത്തിന്റെ ഗുരുത്വാകർഷണവലയത്തിൽ നിന്നും മുക്തമായി മുന്നോട്ടുപോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ് ‘പലായനപ്രവേഗം' (Escape Velocity).
16.സെക്കൻഡിൽ
11.2 കിലോമീറ്ററാണ് ഭൂമിയിലെ പലായന പ്രവേഗം
17.ചന്ദ്രനിലെ പലായന പ്രവേഗം സെക്കൻഡിൽ
2.4 കിലോമീറ്ററാണ്
18.പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം വ്യാഴമാണ്.