2019-20 വർഷത്തിൽ എം.ഫിൽ. ഫെലോഷിപ്പിന് അർഹരായ വിദ്യാർഥികളുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരാതികളുള്ളവർ സെപ്റ്റംബർ 10-നകം അതത് വകുപ്പ് മേധാവി മുഖാന്തരം സർവകലാശാലയിൽ അറിയിക്കണം. സെപ്റ്റംബർ 10-നു ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.ബി.എഡ്. രണ്ടാം സെമസ്റ്റർ പുതുക്കിയ പരീക്ഷാത്തീയതികൾജൂലായ് എട്ടിനു നടക്കേണ്ടിയിരുന്നതും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി പരീക്ഷ (റെഗുലർ/സപ്ലിമെന്ററി) ഓഗസ്റ്റ് 24-ന് നടത്തും.ജൂലായ് ആറിന് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം ട്രിപ്പിൾ ലോക്ഡൗൺ കാരണം മാറ്റിവച്ച പരീക്ഷ ഓഗസ്റ്റ് 26-ന് നടത്തും. സബ് സെന്ററുകൾ അനുവദിക്കില്ല.