കേരള സർവകലാശാല നടത്തുന്ന പിഎച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷയ്ക്ക് (ജൂലായ് 2020 സെഷൻ) അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 24 വരെ നീട്ടി.വൈവജൂലായിൽ നടന്ന നാലാം സെമസ്റ്റർ എം.എം.സി.ജെ. പരീക്ഷയുടെ വൈവ ഓഗസ്റ്റ് 20-ന് നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ.പരീക്ഷ റദ്ദാക്കികേരള സർവകലാശാല ആന്വൽ സ്‌കീം ബി.കോം. അവസാന വർഷ മാനേജ്‌മെന്റ് അക്കൗണ്ടിങ് പരീക്ഷ റദ്ദാക്കി. പ്രസ്തുത പരീക്ഷയെഴുതിയ എല്ലാ വിദ്യാർഥികളും ഓഗസ്റ്റ് 26-ന് നടത്തുന്ന പുനഃപരീക്ഷ നേരത്തേയെഴുതിയ അതേ കേന്ദ്രത്തിൽ എഴുതണം.പരീക്ഷാഫലംവിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2017 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം.സി.എ.സി.ഇ.ഇ.- വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നുതുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗാ ആൻഡ് മെഡിറ്റേഷൻ (ഈവനിങ്), പി.ജി. ഡിപ്ലോമ കൗൺസിലിങ് സൈക്കോളജി, സർട്ടിഫിക്കറ്റ് ഇൻ നഴ്‌സിങ് അഡ്മിനിസ്‌ട്രേഷൻ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.keralauniversity.ac.in ൽ ലഭ്യമാണ്.