ഹാൾടിക്കറ്റിൽ അൽ മക്കർ അറബിക് കോളേജ്, മട്ടന്നൂർ പി.ആർ.എൻ.എസ്.എസ്. കോളേജ്, കെ.എം.എം. ഗവ. വിമൻസ് കോളേജ് എന്നീ പരീക്ഷാകേന്ദ്രങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രലിമിനറി പരീക്ഷാർഥികൾ യഥാക്രമം കേയീ സാഹിബ് ട്രെയിനിങ് കോളേജ്, ഇരിട്ടി എം.ജി. കോളേജ്, താവക്കര കണ്ണൂർ സർവകലാശാല ആസ്ഥാനം എന്നീ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഹാജരാകണം.തിരിച്ചറിയൽ രേഖ ഹാജരാക്കണംഓഗസ്റ്റ് 20-ന് ആരംഭിക്കുന്ന രണ്ടാംവർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷാർഥികൾ ഹാൾടിക്കറ്റ് ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്യുന്നതിനുപകരം ഫോട്ടോ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും. ഹാൾടിക്കറ്റിനൊപ്പം ഫോട്ടോയും മേൽവിലാസവുമടങ്ങിയ തിരിച്ചറിയൽ രേഖയുടെ ഒറിജിനൽ (പാൻ കാർഡ്/വോട്ടേഴ്‌സ് ഐ.ഡി./ആധാർ കാർഡ്/പാസ്പോർട്ട്) നിർബന്ധമായും ഹാജരാക്കണം. ഇൻവിജിലേറ്റർമാർ വിദ്യാർഥികളുടെ ഐഡന്റിറ്റി ഉറപ്പാക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഈ സംവിധാനം ഒാഗസ്റ്റ് 20-ന് ആരംഭിക്കുന്ന രണ്ടാംവർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷകൾക്ക് മാത്രമായി നിജപ്പെടുത്തി.വാക് ഇൻ ഇന്റർവ്യു സർവകലാശാലയിൽ എക്സിക്യുട്ടീവ് എൻജിനീയർ (സിവിൽ), അസി. എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 21- ന് മൂന്നിനു മുൻപ് രജിസ്ട്രാർക്ക് നേരിട്ടോ, ഇ മെയിൽ മാർഗമോ (registrar@kannuruniv.ac.in) അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 24-ന് രാവിലെ 9.30 -ന് താവക്കര ആസ്ഥാനത്ത് അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾ വെബ്സൈറ്റിൽ.പരീക്ഷാവിജ്ഞാപനം 2009-2013 അഡ്മിഷൻ സിലബസ് ബിരുദ (സി.സി.എസ്.എസ്.) വിദ്യാർഥികളുടെ എല്ലാ സെമസ്റ്ററുകളുടെയും അവസാന മേഴ്സി ചാൻസ് സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ആറ്, നാല്, രണ്ട്, അഞ്ച്, മൂന്ന്, ഒന്ന് സെമസ്റ്റർ പരീക്ഷകൾക്ക് യഥാക്രമം ഓഗസ്റ്റ് 24, 27, സെപ്റ്റംബർ എട്ട്, 15, 18, 24 തീയതികൾ മുതൽ അപേക്ഷിക്കാം. അപേക്ഷിക്കുന്ന ഓരോ സെമസ്റ്റർ പരീക്ഷയ്ക്കും 2500 രൂപ വീതം രജിസ്ട്രേഷൻ ഫീസിനത്തിലും 290 രൂപ മറ്റ് ഫീസിനത്തിലും അടയ്ക്കണം. ഓരോ പേപ്പറിനും 500 രൂപ വീതവും ഫീസടയ്ക്കണം. പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ.യു.ജി., പി.ജി. പ്രവേശനംസർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർവകലാശാലയുടെ ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്തതുമായ (1) ചെർക്കള, മാർത്തോമ കോളേജ് ഫോർ ദി ഹിയറിങ് ഇംപയേഡ്, (2) മാനന്തവാടി, പി.കെ.കെ.എം. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എന്നിവടങ്ങളിലെ 2020-21 വർഷത്തെ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ ഒൻപതുവരെ അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് അതത് കോളേജുമായി ബന്ധപ്പെടാം. ഫോൺ: 04994 282858, 282382, 284612 (www.marthoma.ac.in). ഫോൺ: 04935 245484, 8547005060 (casmanantavady.ihrd@gmail.com).