സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (2018-2020 ബാച്ച് സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാത്തീയതിസ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്‌സ്-സി.എസ്.എസ്.) പരീക്ഷകൾ സെപ്റ്റംബർ 14-ന് ആരംഭിക്കും. സെപ്റ്റംബർ ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം. മഹാത്മാഗാന്ധി സർവകലാശാലാ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി.(ഓണേഴ്‌സ്-സി.എസ്.എസ്.) പരീക്ഷകൾ സെപ്റ്റംബർ 15-ന് ആരംഭിക്കും. പിഴയില്ലാതെ ഓഗസ്റ്റ് 27 വരെയും 525 രൂപ പിഴയോടെ സെപ്റ്റംബർ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ സെപ്റ്റംബർ ഏഴുവരെയും അപേക്ഷിക്കാം.