സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയം സെപ്റ്റംബർ 15 വരെ നീട്ടി. വിശദവിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.പരീക്ഷാഫലം പ്രസിദ്ധീകരിച്ചുനാലാം സെമസ്റ്റർ ബി.എഡ്. പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും സെപ്റ്റംബർ 16-ന് അഞ്ചുമണി വരെ അപേക്ഷിക്കാം.