പെരിയ: കേന്ദ്രസർവകലാശാലയിലെ കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ 20 വരെ രാജ്യത്തെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. 14 കേന്ദ്രസർവകലാശാലകളിലേക്കും നാല് സംസ്ഥാന സർവകലാശാലകളിലേക്കുമുള്ള പ്രവേശന പരീക്ഷയാണിത്. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ വർഷത്തെ പരീക്ഷകൾ ദിവസവും രണ്ട് സെഷനുകളിലായി (രാവിലെ 10 മുതൽ 12 വരെ, ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ) ആണ് നടത്തുന്നത്. കേരളത്തിലെ 16 കേന്ദ്രങ്ങളിലും കർണാടകയിലെ മംഗളൂരു കേന്ദ്രത്തിലെയും പരീക്ഷകൾക്ക് ചുമതല വഹിക്കുന്നത് പെരിയ കേന്ദ്രസർവകലാശാല നോഡൽ ഓഫീസറാണ്. പങ്കെടുക്കുന്ന വിദ്യാർഥികൾ കോവിഡ് ചട്ടങ്ങൾ പാലിക്കണം. വെബ്‌സൈറ്റ്: www.cucetexam.in, www.cukerala.ac.in. ഫോൺ: 0467 2309467.