* നിലവിൽ സൗരയൂഥത്തിൽ അഞ്ച് കുള്ളൻ ഗ്രഹങ്ങളാണുള്ളത്. പ്ലൂട്ടോ, ഇറിസ്, സിറസ്, ഹൗമിയ, മേക്ക്മേക്ക് എന്നിവ.
* ഏറ്റവും വലിയ കുള്ളൻ ഗ്രഹം ഇറിസ്, ഇറിസിനെ ചുറ്റുന്ന ഗോളമാണ്'ഡിസ്നോമിയ,'
* ഏറ്റവും വലിയ ക്ഷമുദ്രഗ്രഹമായ (Asteroid)'സിറ സും' കുള്ളൻ ഗ്രഹമാണ്.
* കുള്ളൻ ഗ്രഹമായ പ്ലൂട്ടോയ്ക്ക് അരികിലെത്തിയ ആദ്യ മനുഷ്യനിർമിത പേടകം-ന്യൂഹൊറൈസൺ സ്(2006-ൽ വിക്ഷേപിക്കപ്പെട്ട ന്യൂഹൊറൈസൺസ് ഒൻപതര വർഷം സഞ്ചരിച്ച് 2015 ജൂലായ് 14-ന് പ്ലൂട്ടോയുടെ 12,500 കിലോമീറ്റർ അരികിലെത്തി).
* കുള്ളൻ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയ ആദ്യമനുഷ്യ നിർമിത പേടകം-ഡോൺ(490 കോടി കിലോമീറ്റർ ദൂരം സഞ്ചരിച്ച് 2015 മാർച്ച് 7-ന് ഡോൺ കുള്ളൻ ഗ്രഹമായ സിറസിന്റെ ഭ്രമണപഥത്തിലെത്തി.
ഛിന്നഗ്രഹബൈൽറ്റ്
* പ്രസിദ്ധമായ 'ഛിന്നഗ്രഹബെൽറ്റ് (Asteroid Belt) വ്യാഴം, ചൊവ്വ ഗ്രഹങ്ങൾക്കിടയിലാണ്.
* 'കൊള്ളിയാൻ, പതിക്കുന്ന താരകങ്ങൾ' എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഉൽക്കകളാണ്.
* ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ ഭാഗമായ ചെറുകണങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണവലയത്തിൽപ്പെട്ട് താഴേക്ക് പതിക്കുന്നതാണ്'ഉൽക്ക.'
* ഛിന്നഗ്രഹത്തിന് പേര് നൽകി ആദരിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ചെസ് താരം വിശ്വനാഥൻ ആനന്ദാണ്.1988 -ൽ കണ്ടെത്തിയ കുഞ്ഞൻ ഗ്രഹത്തിനാണ് വിഷി ആനന്ദ് എന്ന് 2015-ൽ പേര് നൽകിയത്.
ഭൂസ്ഥിര ഉപഗ്രഹങ്ങൾ
* 24 മണിക്കുറു കൊണ്ട് (ഭൂമിയുടെ അതേ ഭ്രമണ വേഗം) ഭൂമിയെ ഒരു തവണ വലം വെക്കുന്ന കൃത്രിമോപഗ്ര ഹങ്ങളാണ് “ഭൂസ്ഥിര ഉപഗ്രഹങ്ങൾ” (Geo Stationary Satellite).
* വാർത്താവിനിമയ ആവശ്യങ്ങൾക്കായാണ് ഭൂസ്ഥിര ഉപഗ്രഹങ്ങളെ പ്രധാനമായും ഉപയോഗിക്കുന്നത്.
* ഭൂമധ്യരേഖയ്ക്ക് മുകളിലായാണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ വലം വെക്കുക. ഇവയുടെ ഭൗമോപരിതലത്തിൽ നിന്നുള്ള ശരാശരി ദൂരം 36,000കി.മീ.
* ആദ്യത്തെ കൃത്രിമോപഗ്രഹം 'സ്പുട്നിക് 1957 ഒക്ടോബർ 4-ന് സോവിയറ്റ് യൂണിയനാണിത് വിക്ഷേപിച്ചത്.
* സോവിയറ്റ് യൂണിയന്റെ വാലൻറീന തെരഷ്കോവയാണ് ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി. 1963-ലായിരുന്നു തെരഷ്കോവയുടെ യാത്ര.
* ലോകത്തിലെ ഏറ്റവും തിരക്കേറിയ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായി അറിയപ്പെടുന്നത് ഫ്രഞ്ച് ഗയാനയിലെ കൗറു. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണിത്.
* അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഗ്രേറ്റ് ഒബ് സർവേറ്ററി പരമ്പരയിലെ ആദ്യ അംഗം-ഹിബ്ബിൾ സ്പേസ് ടെലിസ്കോപ്പ്(1970-ൽവിക്ഷേപിച്ചു. 2015-ൽ 25 വർഷം പൂർത്തിയാക്കി).