• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കെ.എ.എസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  • തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷാഫലം പുറത്തുവന്നു. പ്രാഥമിക പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.  2020 ഫെബ്രുവരി 22-നാണ് പരീക്ഷ നടന്നത്. നാലു ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷയെഴുതിയത്. നിലവിൽ ഒന്ന്, രണ്ട് സ്ട്രീമുകളിൽ പരീക്ഷാഫലമാണ് പി.എസ്.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.  അന്തിമഘട്ട പരീക്ഷ നവംബർ 20, 21 തീയതികളിലാണ് നടക്കുക.മെയിൻ പരീക്ഷയുടെ സിലബസ് പി.എസ്.സി. പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി. പ്രസിദ്ധീകരിച്ച കെ.എ.എസ്. മെയിനിന്റെ സിലബസ് പ്രകാരം 100 മാർക്കിന്റെ വീതം മൂന്ന് പേപ്പറുകളാണ് ഉള്ളത്. ജനറൽസ്റ്റഡീസിലെ വിഷയങ്ങളെ മാത്രം അധികരിച്ചാണ് പരീക്ഷകൾ.  ചരിത്രം (ഇന്ത്യ, കേരളം, ലോകം), കേരളത്തിന്റെ സാംസ്കാരികപൈതൃകം എന്നിവയാണ് ജനറൽ സ്റ്റഡീസ് പേപ്പർ-1 ന്റെ വിഷയങ്ങൾ. ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇന്റർനാഷണൽ റിലേഷൻസ്, സയൻസ് ആൻഡ് ടെക്നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പർ-2 ലെ പഠനമേഖലകൾ. ഇക്കോണമി ആൻഡ് പ്ലാനിങ്, ഭൂമിശാസ്ത്രം എന്നിവയാണ് പേപ്പർ-3 ന്റെ വിഷയങ്ങൾ.  KAS preliminary result published
  •  

    Manglish Transcribe ↓


  • thiruvananthapuram: kerala adminisdretteevu sarveesu (keeesu) pareekshaaphalam puratthuvannu. Praathamika pareekshayude phalamaanu puratthuvannirikkunnathu. Pi. Esu. Siyude audyeaagika vebsyttil phalam labhyamaanu.  2020 phebruvari 22-naanu pareeksha nadannathu. Naalu lakshattholam peraanu moonnu sdreemukalilaayi nadanna pareekshayezhuthiyathu. Nilavil onnu, randu sdreemukalil pareekshaaphalamaanu pi. Esu. Si prasiddheekaricchirikkunnathu.  anthimaghatta pareeksha navambar 20, 21 theeyathikalilaanu nadakkuka. Meyin pareekshayude silabasu pi. Esu. Si. Prasiddheekaricchirunnu. Pi. Esu. Si. Prasiddheekariccha ke. E. Esu. Meyininte silabasu prakaaram 100 maarkkinte veetham moonnu pepparukalaanu ullathu. Janaralsttadeesile vishayangale maathram adhikaricchaanu pareekshakal.  charithram (inthya, keralam, lokam), keralatthinte saamskaarikapythrukam ennivayaanu janaral sttadeesu peppar-1 nte vishayangal. Bharanaghadana, pabliku adminisdreshan, intarnaashanal rileshansu, sayansu aandu deknolaji, karantu ishyoosu ennivayaanu peppar-2 le padtanamekhalakal. Ikkonami aandu plaaningu, bhoomishaasthram ennivayaanu peppar-3 nte vishayangal.  kas preliminary result published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution