ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിയമത്തിലും ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലും ഗവേഷണം
ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിയമത്തിലും ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലും ഗവേഷണം
നിയമത്തിലും മറ്റുവിഷയങ്ങളുമായി ചേർന്നുള്ള ഇന്റർഡിസിപ്ലിനറി മേഖലയിലും ഗാന്ധിനഗറിലെ ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്താം.മാനേജ്മെന്റ്, കൊമേഴ്സ്, സോഷ്യൽ വർക്ക്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഫിസിക്സ്, ബോട്ടണി എന്നീ വിഷയങ്ങളും നിയമവും ചേർന്നുള്ള ഗവേഷണ അവസരമാണ് ഇന്റർ ഡിസിപ്ലിനറി മേഖലയിലുള്ളത്. അപേക്ഷാർഥിക്ക് 55 ശതമാനം മാർക്കോടെ (സംവരണ വിഭാഗക്കാർക്ക് 50 ശതമാനം) മാസ്റ്റേഴ്സ് ബിരുദമോ തുല്യ പ്രൊഫഷണൽ ബിരുദമോ ഉണ്ടായിരിക്കണം. എം.ഫിൽ ബിരുദധാരികൾക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷ, പ്രസന്റേഷൻ എന്നിവ ഉണ്ടാവും. പരീക്ഷയ്ക്ക് റിസർച്ച് മെത്തഡോളജി ആൻഡ് ഇംഗ്ലീഷ്, ഡൊമൈൻ വിജ്ഞാനം എന്നിവയിൽനിന്ന് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ ഉണ്ടാകും. യോഗ്യതനേടാൻ 50 ശതാനം മാർക്കു വാങ്ങണം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 15 മിനിറ്റാണ് പ്രസന്റേഷൻ സമയം. കൂടുതൽ വിവരങ്ങളും അപേക്ഷ നൽകാനുള്ള ലിങ്കും https://gnlu.ac.in ൽ. (അക്കാദമിക്, പിഎച്ച്.ഡി. ലിങ്കുകൾ). പാർട്ട്ടൈം ഗവേഷണത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും ഓഗസ്റ്റ് 31-നകം സർവകലാശാലയിൽ ലഭിക്കണം. Apply now for PhD Program at Gujarat National Law University