താഴെകൊടുത്ത പരീക്ഷകൾ സെപ്റ്റംബർ 15 മുതൽ നടക്കും. കോവിഡ് മൂലം മറ്റു ജില്ലകളിൽ അകപ്പെട്ടവർക്ക് പരീക്ഷാകേന്ദ്രം മാറ്റുന്നതിന് സെപ്റ്റംബർ രണ്ട് വരെ രജിസ്റ്റർചെയ്യാം. ജില്ലകൾക്കകത്ത് പരീക്ഷാകേന്ദ്ര മാറ്റം അനുവദിക്കുന്നതല്ല.നാലാംസെമസ്റ്റർ എം.പി.എഡ്. (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ പി.ജി. (സി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, നാലാംവർഷ ബി.എച്ച്.എം. (2014 മുതൽപ്രവേശനം) റഗുലർ/സപ്ലിമെന്ററി, നാലാം സെമസ്റ്റർ ബി.പി.എഡ്. (2017 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, നാലാംസെമസ്റ്റർ ബി.പി.എഡ്. ഇന്റഗ്രേറ്റഡ് (2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, അവസാനവർഷ ബി.എഫ്.എ., നാലാംസെമസ്റ്റർ എം.എഡ്. (2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി, എട്ടാംസെമസ്റ്റർ ബി.ടെക്. (2014 സ്‌കീം-ഐ.ഇ.ടി. വിദ്യാർഥികൾക്ക്) റഗുലർ, അഞ്ചാം സെമസ്റ്റർ എം.സി.എ. (2013 മുതൽ പ്രവേശനം) സപ്ലിമെന്ററി, രണ്ട്, നാല് സെമസ്റ്റർ എം.ബി.എ. (സി.യു.സി.എസ്.എസ്, കോളേജ് വിദ്യാർഥികൾക്ക്) 2016-സ്‌കീം-2016 മുതൽ പ്രവേശനം റഗുലർ/സപ്ലിമെന്ററി (ഫുൾടൈം/പാർട്ട്ടൈം), 2013 സ്കീം-2015 പ്രവേശനം മാത്രം സപ്ലിമെന്ററി (ഫുൾടൈം/പാർട്ട്ടൈം), രണ്ട്, നാല് സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് (അഫിലിയേറ്റഡ് കോളേജ്, 2016 സ്കീം-2016 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി. സ്പെഷ്യൽ പരീക്ഷസ്പോർട്സ്/എൻ.സി.സി. മത്സരങ്ങളിൽ പങ്കെടുത്തതുമൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കുള്ള അഞ്ചാംസെമസ്റ്റർ ബി.കോം./ബി.എസ്‌സി./ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ (നവംബർ 2019), ആറാംസെമസ്റ്റർ ബി.സി.എ./ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) റഗുലർ (ഏപ്രിൽ 2020) സ്പെഷ്യൽ പരീക്ഷ സെപ്റ്റംബർ ഏഴുമുതൽ സർവകലാശാലാ കാമ്പസിൽ നടക്കും. സമയം ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ.ബി.എ./ബി.എസ്‌സി. ഗ്രേഡ് കാർഡ്വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ ബി.എ./ബി.എസ്‌സി. ഏപ്രിൽ 2020 പരീക്ഷ എഴുതിയവർക്ക് കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡിന്റെ വൈറ്റ് പ്രിന്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഗ്രേഡ് കാർഡ് പരീക്ഷാകേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നതിനുമുമ്പ് ഉന്നതപഠന പ്രവേശനത്തിനോ മറ്റ് ആവശ്യങ്ങൾക്കോ താത്കാലികമായി ഗ്രേഡ് കാർഡിന്റെ വൈറ്റ് പ്രിന്റ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.പരീക്ഷാഫലംപത്താംസെമസ്റ്റർ ബി.ആർക്. തിസീസ്/വൈവ (2012 സ്കീം-2012, 13, 14 പ്രവേശനം, 2004 സ്കീം-2010, 11 പ്രവേശനം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പി.ജി. മൂല്യനിർണയക്യാമ്പ്നാലാംസെമസ്റ്റർ പി.ജി. (സി.യു.സി.എസ്.എസ്.) ഏപ്രിൽ 2020 പരീക്ഷയുടെ മൂല്യനിർണയക്യാമ്പ് സെപ്റ്റംബർ ഒമ്പതിന് രാവിലെ 9.30-ന് തുടങ്ങും. നിയമനോത്തരവ് പ്രൻസിപ്പൽമാർക്ക് അയച്ചിട്ടുണ്ട്. ക്യാമ്പിന്റെയും ചെയർപേഴ്സൺമാരുടെയും വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.