ബിരുദ പ്രവേശനം; സാധ്യതാ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ബിരുദ പ്രവേശനം; സാധ്യതാ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ പരിധിയിലെ കോളേജുകളിൽ ഏകജാലകം(ക്യാപ്) വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സാധ്യതാ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് സെപ്റ്റംബർ ഏഴുവരെ അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനും വിവരങ്ങളിൽ മാറ്റം വരുത്താനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും സാധിക്കും. നിലവിൽ അപ്‌ലോഡ് ചെയ്ത സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് ആവശ്യമെങ്കിൽ മാറ്റി അപ്‌ലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തിയശേഷം ‘സേവ്’ ചെയ്ത് അപേക്ഷ ‘ഫൈനൽ സബ്മിറ്റ്’ ചെയ്യണം.