തിരുവനന്തപുരം: നാല് ഗവൺമെന്റ് ലോ കോളേജുകളിലെയും സ്വകാര്യ, സ്വാശ്രയ ലോ കോളേജുകളിലെയും ത്രിവത്സര എൽ.എൽ.ബി. കോഴ്‌സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. ഈ ഘട്ടത്തിൽ ഗവൺമെന്റ് ലോ കോളേജുകളിൽ അധികമായി അനുവദിച്ച സീറ്റുകളിൽ ഉൾപ്പെടെ അലോട്ട്‌മെന്റ് നടത്തും. സർക്കാർ ഉത്തരവ് വെബ്‌സൈറ്റിൽ ലഭ്യമാണ്.ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച് വെർച്വൽ അഡ്‌മിഷൻ നേടിയിട്ടുള്ള വിദ്യാർഥികൾക്ക് അവരുടെ നിലവിലെ ഹയർ ഓപ്‌ഷനുകൾ രണ്ടം ഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കപ്പെടേണ്ടതുണ്ടെങ്കിൽ നിർബന്ധമായും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിദ്യാർഥിയുടെ ഹോം പേജിൽ പ്രവേശിച്ച് ‘Confirm’ ബട്ടൺ അമർത്തി ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ നടത്തണം.