• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • അവസാന വര്‍ഷ പരീക്ഷകള്‍ നടത്തണം, തീയതി നീട്ടിനല്‍കാന്‍ ആവശ്യപ്പെടാം -സുപ്രീംകോടതി

അവസാന വര്‍ഷ പരീക്ഷകള്‍ നടത്തണം, തീയതി നീട്ടിനല്‍കാന്‍ ആവശ്യപ്പെടാം -സുപ്രീംകോടതി

  • ന്യൂഡൽഹി: സർവകലാശാലകൾ അവസാന വർഷ/ സെമസ്റ്റർബിരുദ പരീക്ഷകൾ നിർബന്ധമായും നടത്തണമെന്ന് സുപ്രീംകോടതി. പരീക്ഷകൾ നടത്താനുള്ള തീയതി നീട്ടിനൽകാൻ സംസ്ഥാനങ്ങൾക്ക് യു.ജി.സിയോട് ആവശ്യപ്പെടാമെന്നും കോടതി വെള്ളിയാഴ്ച വ്യക്തമാക്കി.  അവസാന വർഷ പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട യു.ജി.സി നിർദേശങ്ങൾക്കെതിരെ വന്ന ഹർജികളിൽ വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സുഭാഷ് റെഡ്ഡി, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സെപ്റ്റംബർ 30-നകം പരീക്ഷകൾ നടത്തണമെന്നായിരുന്നു യു.ജി.സി നിർദേശം. എന്നാൽ കോടതിവിധിയോടെ ഇത് നീട്ടിനൽകാൻ സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെടാം.  നേരത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മഹാരാഷ്ട്ര, ഡൽഹി സർക്കാരുകൾ അവസാന വർഷ പരീക്ഷകൾ റദ്ദാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് യു.ജി.സി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സെപ്റ്റംബറിൽപരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം നൽകണമെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു. പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെ ഭാവിയെക്കരുതിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രിയും പറഞ്ഞിരുന്നു.   final year university exams must be conducted, states can ask for extension of deadline -SC
  •  

    Manglish Transcribe ↓


  • nyoodalhi: sarvakalaashaalakal avasaana varsha/ semasttarbiruda pareekshakal nirbandhamaayum nadatthanamennu supreemkodathi. Pareekshakal nadatthaanulla theeyathi neettinalkaan samsthaanangalkku yu. Ji. Siyodu aavashyappedaamennum kodathi velliyaazhcha vyakthamaakki.  avasaana varsha pareekshakal nadatthunnathumaayi bandhappetta yu. Ji. Si nirdeshangalkkethire vanna harjikalil vidhi prasthaavikkukayaayirunnu kodathi. Jasttisumaaraaya ashoku bhooshan, subhaashu reddi, em. Aar. Shaa ennivaradangiya benchintethaanu vidhi. Septtambar 30-nakam pareekshakal nadatthanamennaayirunnu yu. Ji. Si nirdesham. Ennaal kodathividhiyode ithu neettinalkaan samsthaanangalkku aavashyappedaam.  neratthe kovidu vyaapanatthinte saahacharyatthil mahaaraashdra, dalhi sarkkaarukal avasaana varsha pareekshakal raddhaakkumennu ariyicchirunnu. Ennaal ithu amgeekarikkaanaakillennu yu. Ji. Si supreemkodathiye ariyicchirunnu. Septtambarilpareekshakal ezhuthaan kazhiyaatthavarkku mattoru avasaram nalkanamennum kammishan vyakthamaakkiyirunnu. Pareekshakal nadatthunnathu vidyaarthikalude bhaaviyekkaruthiyaanennu kendra vidyaabhyaasa vakuppumanthriyum paranjirunnu.   final year university exams must be conducted, states can ask for extension of deadline -sc
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution