സിലിക്ക എയ്റോ ജെൽ, ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വസ്ത്രം
തണുത്തുറഞ്ഞ പുക എന്നു വിശേഷിപ്പിക്കപ്പെടുന്ന എയ്റോ ജെൽ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വസ്ത്രം തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെൻറർ ഗവേഷകർ 2016-ൽ വികസിപ്പിച്ചു.ആ വസ്ത്രത്തിൽ എയ്റോ ജെൽ ആവരണം തീർത്താൽ ശരീരതാപം നഷ്ടമാവില്ലെന്നതിനാൽ സിയാച്ചിനിലും മറ്റും തണ്ണുപ്പിൽ കഴിയുന്ന പട്ടാളക്കാർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് കണ്ടെത്തൽ.
ഓക്സിജനിൽ പറക്കുന്ന സ്ക്രാംജെറ്റ് ഐ.എസ്.ആർ.ഒയ്ക്ക് ചരിത്ര നേട്ടം
തദ്ദേശീയമായി വികസിപ്പിച്ച എയർ ബ്രീത്തിങ്സ് ക്രാംജെറ്റ് എഞ്ചിൻ റോക്കറ്റ് ഐ.എസ്.ആർ.ഒ. 2016 ആഗസ്ത് 28-ന് വിജയകരമായി വിക്ഷേപി ച്ചു. ബഹിരാകാശ വിക്ഷേപണ വാഹനത്തിൽ ഇന്ധനത്തിനൊപ്പം അന്തരീക്ഷത്തിലെ ഓക്സിജൻ കൂടി ഉപയോഗിക്കുന്ന സംവിധാനമാണ് തദ്ദേശീയമായി വികസിപ്പിച്ചത്. ഉപഗ്രഹവിക്ഷേപണത്തിലെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതാണ് സ്ക്രാംജെറ്റിന്റെ വിജയത്തിലൂടെയുള്ള നേട്ടം.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്സെൻററിൽ നിന്നായിരുന്നു വിക്ഷേപണം. നിലവിൽ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ എഞ്ചിൻ ജ്വലിപ്പിക്കുന്നതിനായി ഇന്ധനവും ഓക്സൈഡുകളുമാണ് ഉപയോഗിക്കുന്നത്. ഇതിനുപകരം അന്തരീക്ഷ വായുവിലെ ഓക്സിജൻ ആഗിരണം ചെയ്ത് ജ്വലനത്തിനുപയോഗിക്കുന്നതാണ് സ്ക്രാം ജെറ്റിലെ സംവിധാനം. റോക്കറ്റിന്റെ ഭാരം കുറയ്ക്കാനും നിർമാണച്ചെലവ് പത്തിലൊന്നായി കുറയ്ക്കാനും സ്ക്രാംജെറ്റ് എഞ്ചിൻ സഹായകമാവും.
സ്പേസ്ഷട്ടിൽ പരീക്ഷണം വിജയം
2016 മെയ് 28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെക്നോളി ഡെമോൺസ്ട്രേഷൻ (RLV-TD) പരീക്ഷിച്ചത്.ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം വിക്ഷേപണ വാഹനം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങുമെന്നതാണ് ആർ.എൽ.വി.യുടെ പ്രത്യേകത. 95 കോടിയാണ് ചെലവ്.
ഗതി നിർണയത്തിന് ഇന്ത്യയുടെ ഐ.ആർ.എൻ.എസ്.എസ്
* ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹ പരമ്പരയിലെ അവസാനത്തെതും ഏഴാമത്തെതുമായ ഐ.ആർ.എൻ.എസ്.എസ്. 1-ജി 2016 ഏപ്രിൽ 28-ന് വിജയകരമായി വിക്ഷേപിച്ചതോടെ സാറ്റ ലൈറ്റ് നാവിഗേഷൻ രംഗത്ത് രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു.
* ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെൻററിൽനിന്ന് പി.എസ്.എൽ.വി.-സി. 33 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.സാറ്റലൈറ്റ് നാവിഗേഷൻ സംവിധാനം യു.എസ്. റഷ്യ, ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നീ രാജ്യങ്ങൾക്കുമുണ്ട്.
ആരീസ് ദൂരദർശിനി
* ബൈൽജിയത്തിന്റെ സഹായത്തോടെ ഇന്ത്യ നിർമിച്ച ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷണൽ സയൻസസ് (ആരീസ്) ഒപ്റ്റിക്കൽ ടെലിസ്കോപ്പ് 2016 മാർച്ച് 30-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെൽജിയം പ്രധാനമന്ത്രി ചാൾസ് മൈക്കലും ചേർന്ന് ഉദ്ഘാടനം ചെയ്തു.
* ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ സ്ഥാപിച്ചിരിക്കുന്ന ആരീസ് ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനിയാണ്.
പാവ
സംഘർഷമുണ്ടാവുമ്പോൾ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഉപയോഗിക്കുന്ന പെലാർഗോണിക് ആസിഡ് വാനിലിൽ അമൈഡിന്റെ ചുരുക്കപേരാണ് പാവ. മുളകുകളിലുള്ള ജൈവസംയുക്തമാണ് ഇതിലെ പ്രധാന ഘടകംഅസ്വസ്ഥതയുണ്ടാക്കുകയും കറച്ചുസമയത്തേക്ക് തളർത്തുകയും ചെയ്യുമെന്നതാണ് പാവയുടെ പ്രത്യേകത അപകടകാരിയുമല്ല. സി.എസ്.ഐ.ആറിനുകീഴിൽ ലഖ്നൗവിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സിക്കോളജി റിസർച്ച് ആണ് ഇത് വികസിപ്പിച്ചത്. കശ്മീരിൽ ഇത് ഉപയോഗിക്കാൻ അനുമതി നൽകുമെന്നാണ് കരുതുന്നത്. ഇപ്പോൾ പെല്ലറ്റ് തോക്കുകളാണ് കശ്മീരിൽ ഉപയോഗിക്കുന്നത്.