• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ച് അനുവദിച്ചു; 300 സീറ്റ് കൂടും

സംസ്ഥാനത്തെ സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ച് അനുവദിച്ചു; 300 സീറ്റ് കൂടും

  • തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സർക്കാർ ലോ കോളേജുകളിൽ അധികബാച്ചിന് അനുമതി. ത്രിവത്സര, പഞ്ചവത്സര എൽഎൽ.ബി. കോഴ്സുകൾക്കാണ് അധിക ബാച്ചുകൾ. നേരത്തേയുള്ള ബാച്ചുകളിലെ എണ്ണം ബാർ കൗൺസിൽ ഓഫ് ഇന്ത്യ വെട്ടിക്കുറച്ചതിനുപിന്നാലെ അധിക ബാച്ചുകൾക്ക് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.  ത്രിവത്സരകോഴ്സിന് മൂന്നും പഞ്ചവത്സരകോഴ്സിന് രണ്ടും അധിക ബാച്ചുകളാണ് ബാർകൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുവിധേയമായി അനുവദിച്ചത്.  തിരുവനന്തപുരം ലോ കോളേജിൽ പഞ്ചവത്സര ബി.എ. എൽഎൽ.ബി. (ഇംഗ്ലീഷ് ലിറ്ററേച്ചർ), എറണാകുളം, തൃശ്ശൂർ ഗവ. ലോ കോളേജുകളിൽ ത്രിവത്സരകോഴ്സ്, കോഴിക്കോട് ഗവ. ലോ കോളേജിൽ ത്രിവത്സര എൽഎൽ.ബി., പഞ്ചവത്സര എൽ.എൽ.ബി. (ബി.ബി.എ.) എന്നിവയ്ക്കാണ് ഓരോ ബാച്ചുവീതം അധികമായി അനുവദിച്ചത്.  അഞ്ച് ബാച്ചിലും 60 വീതം സീറ്റുണ്ടായിരിക്കും. ഇതോടെ, ത്രിവത്സര കോഴ്സിൽ 180 സീറ്റും പഞ്ചവത്സര കോഴ്സിൽ 120 സീറ്റും വർധിക്കും. നേരത്തേ ത്രിവത്സര കോഴ്സിന് നാല് കോളേജുകളിലും 100 വീതം സീറ്റുള്ളതും പഞ്ചവത്സര കോഴ്സിന് 80 വീതം സീറ്റുള്ളതുമാണ് 60 ആക്കി വെട്ടിക്കുറച്ചത്.  ഇരുകോഴ്സുകൾക്കുമുള്ള പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യ അലോട്ട്മെന്റ് നടപടികൾ ബുധനാഴ്ച അവസാനിച്ചിരുന്നു. അധിക ബാച്ച് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയതിനാൽ തുടർ അലോട്ട്മെന്റിൽ ആ സീറ്റുകൾ ഉൾപ്പെടുത്തും.  ത്രിവത്സര എൽഎൽ.ബി.: രണ്ടാം അലോട്ട്മെന്റ്  നാല് സർക്കാർ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും ത്രിവത്സര എൽഎൽ.ബി. കോഴ്സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് ആരംഭിച്ചു. സർക്കാർ ലോ കോളേജുകളിൽ അധികമായി അനുവദിച്ച സീറ്റുകളിലേക്കും ഈ ഘട്ടത്തിൽ അലോട്ട്മെന്റ് നടത്തും. ഒന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ച് വെർച്വൽ അഡ്മിഷൻ നേടിയവർ അവരുടെ നിലവിലെ ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്മെന്റിൽ പരിഗണിക്കാനും ഒന്നാംഘട്ട അലോട്ട്മെന്റ് ലഭിക്കാത്തവർ രണ്ടാംഘട്ടത്തിൽ അവസരം ലഭിക്കാനും www.cee.kerala.gov.in വഴി ഓപ്ഷൻ കൺഫർമേഷൻ നടത്തണം. നിലവിലെ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യാനും സെപ്റ്റംബർ ആറിന് വൈകീട്ട് അഞ്ചുവരെ സൗകര്യം ലഭിക്കും. എട്ടിന് ആലോട്ട്മെന്റ് പ്രസിദ്ധീകരിക്കും.   Additional batch allowed in govt law colleges
  •  

    Manglish Transcribe ↓


  • thiruvananthapuram: samsthaanatthe naalu sarkkaar lo kolejukalil adhikabaacchinu anumathi. Thrivathsara, panchavathsara elel. Bi. Kozhsukalkkaanu adhika baacchukal. Nerattheyulla baacchukalile ennam baar kaunsil ophu inthya vettikkuracchathinupinnaale adhika baacchukalkku anumathi nalkumennu mukhyamanthri prakhyaapicchirunnu.  thrivathsarakozhsinu moonnum panchavathsarakozhsinu randum adhika baacchukalaanu baarkaunsil ophu inthyayude amgeekaaratthinuvidheyamaayi anuvadicchathu.  thiruvananthapuram lo kolejil panchavathsara bi. E. Elel. Bi. (imgleeshu littarecchar), eranaakulam, thrushoor gava. Lo kolejukalil thrivathsarakozhsu, kozhikkodu gava. Lo kolejil thrivathsara elel. Bi., panchavathsara el. El. Bi. (bi. Bi. E.) ennivaykkaanu oro baacchuveetham adhikamaayi anuvadicchathu.  anchu baacchilum 60 veetham seettundaayirikkum. Ithode, thrivathsara kozhsil 180 seettum panchavathsara kozhsil 120 seettum vardhikkum. Neratthe thrivathsara kozhsinu naalu kolejukalilum 100 veetham seettullathum panchavathsara kozhsinu 80 veetham seettullathumaanu 60 aakki vettikkuracchathu.  irukozhsukalkkumulla praveshanapareekshayude adisthaanatthil aadya alottmentu nadapadikal budhanaazhcha avasaanicchirunnu. Adhika baacchu anuvadicchukondulla uttharavirangiyathinaal thudar alottmentil aa seettukal ulppedutthum.  thrivathsara elel. Bi.: randaam alottmentu  naalu sarkkaar lo kolejukalileyum svakaarya svaashraya lo kolejukalileyum thrivathsara elel. Bi. Kozhsilekkulla randaamghatta alottmentu aarambhicchu. Sarkkaar lo kolejukalil adhikamaayi anuvadiccha seettukalilekkum ee ghattatthil alottmentu nadatthum. Onnaam ghattatthil alottmentu labhicchu verchval admishan nediyavar avarude nilavile hayar opshanukal randaamghatta alottmentil pariganikkaanum onnaamghatta alottmentu labhikkaatthavar randaamghattatthil avasaram labhikkaanum www. Cee. Kerala. Gov. In vazhi opshan kanpharmeshan nadatthanam. Nilavile hayar opshanukal punakrameekarikkaanum aavashyamillaattha opshanukal raddhu cheyyaanum septtambar aarinu vykeettu anchuvare saukaryam labhikkum. Ettinu aalottmentu prasiddheekarikkum.   additional batch allowed in govt law colleges
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution