• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • ജെ.ഇ.ഇ. മെയിന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍; പരീക്ഷാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

ജെ.ഇ.ഇ. മെയിന്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍; പരീക്ഷാര്‍ഥികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക

  • സെപ്റ്റംബർ ഒന്നുമുതൽ ആറുവരെ നടക്കുന്ന പ്രവേശനവർഷത്തെ രണ്ടാം ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിനിന് 8,58,273 പേർ രജിസ്റ്റർചെയ്തതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. അഡ്മിറ്റ് കാർഡ് www.nta.ac.inൽനിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം.  നാലുപേജിലായാണ് അഡ്മിറ്റ് കാർഡും നിർദേശങ്ങളും. ഒന്നാംപേജിൽ സെന്റർ വിവരങ്ങളും കോവിഡ് 19 സംബന്ധിച്ച് പരീക്ഷാർഥി നൽകേണ്ട സത്യപ്രതിജ്ഞയും (അണ്ടർടേക്കിങ്) ആണ്. രണ്ടാംപേജിലാണ് പ്രധാനനിർദേശങ്ങൾ. മൂന്നും നാലും പേജുകളിൽ കോവിഡ് 19 സംബന്ധിച്ച, ഉപദേശസ്വഭാവമുള്ള വിവരങ്ങളാണ്. നാലുപേജും ഡൗൺലോഡുചെയ്തെടുക്കണം.  പരീക്ഷാദിവസം പരീക്ഷാകേന്ദ്രത്തിൽ ഫ്രിസ്കിങ് (പരിശോധന) ഉണ്ടാകും. ഏതെങ്കിലും പ്രത്യേക വസ്ത്രധാരണം നിർബന്ധിക്കുന്നപക്ഷം അത് ധരിക്കുന്നവർ പരീക്ഷാദിവസം വിശദപരിശോധനയ്ക്ക് നേരത്തേ പരീക്ഷാകേന്ദ്രത്തിൽ എത്തണം. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ദേഹം തൊടാതെയുള്ള പരിശോധനയുണ്ടാവും.  ആശങ്കവേണ്ടാ, സുരക്ഷിതമായി എഴുതാം    ആൾക്കൂട്ടം ഒഴിവാക്കാൻ സമയത്തുതന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.  പ്രവേശനകവാടത്തിൽ ബാർകോഡ് റീഡർ ഉപയോഗിച്ച് അഡ്മിറ്റ് കാർഡിലെ ബാർകോഡ് സ്കാൻ ചെയ്യും. ലാബ് നമ്പർ ഈ ഘട്ടത്തിൽ അറിയിക്കും  പ്രവേശനകവാടത്തിലും മറ്റുസ്ഥലങ്ങളിലും ഹാൻഡ് സാനിറ്റൈസർ ഉണ്ടാകും  ഓരോ ഷിഫ്റ്റിനുംമുമ്പ് മോണിറ്റർ, കീബോർഡ്, മൗസ്, വെബ് ക്യാം, ഡെസ്ക്, ചെയർ തുടങ്ങിയവ സാനി?െറ്റെസ് ചെയ്യും. കതകിന്റെ പിടി, സ്റ്റെയർ കേസ് റെയിലിങ്ങുകൾ, ലിഫ്റ്റ് ബട്ടൺ തുടങ്ങിയവ അണുവിമുക്തമാക്കും.  സീറ്റുകൾതമ്മിൽ നിർദേശപ്രകാരമുള്ള അകലമുണ്ടാകും.  ശുചിത്വം ഉറപ്പാക്കാൻ ഗ്ലൗസ് ധരിക്കുന്ന ഇൻവിജിലേറ്റർ, ക്രിയ ചെയ്യാനുള്ള പേപ്പർ പരീക്ഷ ആരംഭിക്കുന്നതിനുമുമ്പ് ഡെസ്കിൽ െവച്ചിരിക്കും. വിശദമായ നിർദേശങ്ങൾ www.nta.ac.in-ൽ ലഭിക്കും.   കൈയിൽ കരുതേണ്ടവ  അഡ്മിറ്റ് കാർഡ് (നിർദേശിച്ചരീതിയിൽ പൂരിപ്പിച്ച കോവിഡ് അണ്ടർടേക്കിങ് സഹിതം-എ 4 പേപ്പറിലുള്ള തെളിച്ചമുള്ള പ്രിന്റ് ഔട്ട്), ഫോട്ടോ തിരിച്ചറിയൽ കാർഡ് (പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി/12-ാം ക്ലാസ് ബോർഡ് അഡ്മിറ്റ് കാർഡ് അല്ലെങ്കിൽ രജിസ്ട്രേഷൻ കാർഡ്/പാസ്പോർട്/ആധാർ കാർഡ്/ഇ ആധാർ/റേഷൻ കാർഡ് - ഏതായാലും ഫോട്ടോ ഉണ്ടായിരിക്കണം.    ഫോട്ടോകോപ്പി, അറ്റസ്റ്റുചെയ്ത പകർപ്പ്, സ്കാൻചെയ്ത ഐ.ഡി. മൊബൈലിൽ ഉള്ളത് എന്നിവയൊന്നും പറ്റില്ല).  സാധാരണ ട്രാൻസ്പരന്റ്(വെളിച്ചം കടക്കുന്ന) ബോൾ പോയന്റ് പേന, അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാനായുള്ള അധിക ഫോട്ടോ, വ്യക്തിപരമായ ഉപയോഗത്തിന് 50 എം.എൽ.ഹാൻഡ് സാനിട്ടൈസർ, ട്രാൻസ്പരന്റ് വാട്ടർ ബോട്ടിൽ എന്നിവയും കൈവശം വെക്കാം. മറ്റൊന്നും അനുവദിക്കില്ല.  കട്ടിയുള്ള സോൾ ഉള്ള ഷൂസ്/ചെരിപ്പ്, വലിയ ബട്ടണുള്ള വസ്ത്രങ്ങൾ എന്നിവ പറ്റില്ല.  ബി.ആർക്ക് പ്രവേശനത്തിനുള്ള ഡ്രോയിങ് ടെസ്റ്റിന്, ജ്യോമട്രിബോക്സ് സെറ്റ്, പെൻസിലുകൾ, ഇറേസർ, കളർ പെൻസിൽ/ക്രയോൺസ് തുടങ്ങിയവ കൊണ്ടുപോകണം.  ഭിന്നശേഷിവിഭാഗക്കാർ ഇളവുകൾക്ക് അവകാശവാദം ഉന്നയിച്ചിട്ടുള്ളപക്ഷം ബാധകമായ രേഖകൾ കരുതണം.  ക്രിയചെയ്യാനായി ലഭിക്കുന്ന ഷീറ്റുകൾ, പൂർത്തിയാക്കിയ അഡ്മിറ്റ് കാർഡ് എന്നിവ പരീക്ഷകഴിഞ്ഞ് നിശ്ചിത പെട്ടികളിൽ നിർബന്ധമായും നിക്ഷേപിക്കണം.   JEE Main to begin on 1 September, more than 8.5 lakh candidates registered
  •  

    Manglish Transcribe ↓


  • septtambar onnumuthal aaruvare nadakkunna praveshanavarshatthe randaam joyantu endransu eksaamineshan (je. I. I) meyininu 8,58,273 per rajisttarcheythathaayi naashanal desttimgu ejansi ariyicchu. Admittu kaardu www. Nta. Ac. Inlninnu daunlodu cheythedukkaam.  naalupejilaayaanu admittu kaardum nirdeshangalum. Onnaampejil sentar vivarangalum kovidu 19 sambandhicchu pareekshaarthi nalkenda sathyaprathijnjayum (andardekkingu) aanu. Randaampejilaanu pradhaananirdeshangal. Moonnum naalum pejukalil kovidu 19 sambandhiccha, upadeshasvabhaavamulla vivarangalaanu. Naalupejum daunloducheythedukkanam.  pareekshaadivasam pareekshaakendratthil phriskingu (parishodhana) undaakum. Ethenkilum prathyeka vasthradhaaranam nirbandhikkunnapaksham athu dharikkunnavar pareekshaadivasam vishadaparishodhanaykku neratthe pareekshaakendratthil etthanam. Mettal dittakdar upayogicchu deham thodaatheyulla parishodhanayundaavum.  aashankavendaa, surakshithamaayi ezhuthaam    aalkkoottam ozhivaakkaan samayatthuthanne pareekshaakendratthil etthanam.  praveshanakavaadatthil baarkodu reedar upayogicchu admittu kaardile baarkodu skaan cheyyum. Laabu nampar ee ghattatthil ariyikkum  praveshanakavaadatthilum mattusthalangalilum haandu saanittysar undaakum  oro shiphttinummumpu monittar, keebordu, mausu, vebu kyaam, desku, cheyar thudangiyava saani? Ettesu cheyyum. Kathakinte pidi, stteyar kesu reyilingukal, liphttu battan thudangiyava anuvimukthamaakkum.  seettukalthammil nirdeshaprakaaramulla akalamundaakum.  shuchithvam urappaakkaan glausu dharikkunna invijilettar, kriya cheyyaanulla peppar pareeksha aarambhikkunnathinumumpu deskil evacchirikkum. Vishadamaaya nirdeshangal www. Nta. Ac. In-l labhikkum.   kyyil karuthendava  admittu kaardu (nirdeshicchareethiyil poorippiccha kovidu andardekkingu sahitham-e 4 pepparilulla thelicchamulla printu auttu), photto thiricchariyal kaardu (paan kaardu/dryvingu lysansu/vottar ai. Di/12-aam klaasu bordu admittu kaardu allenkil rajisdreshan kaardu/paaspordu/aadhaar kaardu/i aadhaar/reshan kaardu - ethaayaalum photto undaayirikkanam.    phottokoppi, attasttucheytha pakarppu, skaancheytha ai. Di. Mobylil ullathu ennivayonnum pattilla).  saadhaarana draansparantu(veliccham kadakkunna) bol poyantu pena, attandansu sheettil ottikkaanaayulla adhika photto, vyakthiparamaaya upayogatthinu 50 em. El. Haandu saanittysar, draansparantu vaattar bottil ennivayum kyvasham vekkaam. Mattonnum anuvadikkilla.  kattiyulla sol ulla shoosu/cherippu, valiya battanulla vasthrangal enniva pattilla.  bi. Aarkku praveshanatthinulla dreaayingu desttinu, jyeaamadriboksu settu, pensilukal, iresar, kalar pensil/krayonsu thudangiyava kondupokanam.  bhinnasheshivibhaagakkaar ilavukalkku avakaashavaadam unnayicchittullapaksham baadhakamaaya rekhakal karuthanam.  kriyacheyyaanaayi labhikkunna sheettukal, poortthiyaakkiya admittu kaardu enniva pareekshakazhinju nishchitha pettikalil nirbandhamaayum nikshepikkanam.   jee main to begin on 1 september, more than 8. 5 lakh candidates registered
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution