* ഇന്ത്യയുടെ ആദ്യ ചൊവ്വ പര്യവേക്ഷണ ദൗത്യമാണ് മംഗൾയാൻ. 2013 നവംബർ 5ന് പി.എസ്.എൽ.വി. C25 എന്ന റോക്കറ്റിലാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽനിന്ന് മംഗൾയാൻ കുതിച്ചുയർന്നത്. 2014 സപ്തംബർ 24-ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ചൊവ്വയിലെ മീഥെയിൻ സാന്നിധ്യം പഠിക്കുകയാണ് മംഗൾയാന്റെ ലക്ഷ്യം.
നാവിക് (NAVIC)
* ഇന്ത്യയുടെ പ്രാദേശിക ഉപഗ്രഹ ദിശാനിർണയ സംവിധാനമാണ് നാവിക്. (Navigation with Indian Constellation). ഏഴ് കൃത്രിമ ഉപഗ്രഹങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത് . IRNSS (Indian Regional Navigation Statellite System) പരമ്പരയിലെ ഉപഗ്രഹങ്ങളാണിവ. ഈ സംവിധാനത്തിന്റെ ഭൂമിയിൽ നിന്നുള്ള നിയന്ത്രണകേന്ദ്രം സ്ഥിതിചെയ്യുന്നത് മൈസൂരിനടുത്തുള്ള ബയാലുവിലാണ്.
മറ്റു രാജ്യങ്ങളുടെ ദിശാനിർണയ സംവിധാനങ്ങൾ
* അമേരിക്ക -നവ്സ്റ്റാർ (GPS)
* റഷ്യ-ഗ്ലോനാസ്
* യൂറോപ്യൻ യൂണിയൻ-ഗലീലിയോ
* ചൈന - ബിദോ
ആസ്ട്രോസാറ്റ്
* ഇന്ത്യയുടെ ആദ്യബഹിരാകാശ ടെലസ്കോപ്പാണ് ആസ്ട്രോസാറ്റ്. 2015 സപ്തംബർ 28നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽ നിന്ന് ഇത് വിക്ഷേപിച്ചത്. പി.എസ്.എൽ.വി. സി. 30 റോക്കറ്റുപയോഗിച്ചാണ് ഇത് വിക്ഷേപിച്ചത്.അൾട്രാവയലറ്റ്, ഒപ്റ്റിക്കൽ, എക്സ്റേ തരംഗങ്ങൾ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാൻ ഈ സാറ്റലൈറ്റിനു കഴിയും.
ആൻട്രിക്സ്കോർപ്പറേഷൻ
* ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യസ്ഥാപനമാണ് ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്. വാണിജ്യവിക്ഷേപണം നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ
ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങൾ
1.വിക്രം സാരാഭായി സ്പേസ് സെൻറർ?
* തിരുവനന്തപുരം
2.ഐ.എസ്.ആർ.ഒ സാറ്റലൈറ്റ് സെൻറർ?
* ബെംഗളൂരു
3.സതീഷ്ധവാൻ സ്പേസ് സെൻറർ?
* ശ്രീഹരിക്കോട്ട
4.ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻറർ?
* തിരുവനന്തപുരം വലിയമല, മഹേന്ദ്രഗിരി, ബാംഗ്ലൂർ
5.നാഷണൽ റിമോട്ട് സെൻസിങ് സെൻറർ?
* ഹൈദരാബാദ്
6.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IISST)
* തിരുവനന്തപുരം
7.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ്?
* ഡെറാഡൂൺ
8.ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡ്?
* ബാംഗ്ലൂർ
9.ആദ്യ ചൊവ്വാ ദൗത്യം വിജയിപ്പിച്ച രാജ്യം?
* ഇന്ത്യ