• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

  • കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്സി/ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ്വൺ മുതൽ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് 2020-21 വർഷത്തിൽ നൽകുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം.  മുൻവർഷത്തെ ബോർഡ്/യൂണിവേഴ്സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കന്ററി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം/എം.ഫിൽ/പിഎച്ച്.ഡി കോഴ്സുകളിൽ പഠിക്കുന്നവർക്കും എൻ.സിവി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടിസികളിൽ പഠിക്കുന്നവർക്കും പ്ലസ് വൺ, പ്ലസ്ടു തലത്തിലുള്ള ടെക്നിക്കൽ/ വൊക്കേഷണൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.  വിദ്യാർഥികൾ മെരിറ്റ്-കം-മീൻസ് സ്കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്സിന്റെ മുൻവർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻവർഷത്തെ രജിസ്ട്രേഷൻ ഐ.ഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കണം. ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ scholarships.gov.inഎന്ന വെബ്സൈറ്റിലൂടെ ഒക്ടോബർ 31നകം ഓൺലൈനായി സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾ www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഫോൺ: 9446096580, 9446780308, 0471-2306580.   Post Matric Scholarship for Minority Students; apply by 31 October
  •  

    Manglish Transcribe ↓


  • kendra nyoonapakshakaarya manthraalayam keralatthile nyoonapaksha samudaayangalaaya musleem/kristhyan/sikhu/buddha/paazhsi/jyna samudaayangalilppetta plasvan muthal piecchu. Di vare padtikkunna vidyaarthikalkku 2020-21 varshatthil nalkunna posttmedriku skolarshippinu apeksha kshanicchu. Nyoonapaksha samudaayangalilppetta kudumba vaarshika varumaanam randu laksham roopayil kaviyaatthavarkku apekshikkaam.  munvarshatthe bordu/yoonivezhsitti pareekshayil 50 shathamaanatthil kurayaattha maarkko, thatthulya gredo labhicchittulla gavanmentu/eydadu/amgeekrutha an eydadu sthaapanangalil hayarsekkantari/diploma/birudam/birudaananthara birudam/em. Phil/piecchu. Di kozhsukalil padtikkunnavarkkum en. Sivi. Diyil aphiliyettu cheythittulla ai. Di. Ai/ai. Disikalil padtikkunnavarkkum plasu van, plasdu thalatthilulla deknikkal/ vokkeshanal kozhsukalil padtikkunnavarkkum apekshikkaam.  vidyaarthikal merittu-kam-meensu skolarshippinte paridhiyil varaattha kozhsukalil padtikkunnavaraayirikkanam. Kozhsinte munvarsham skolarshippu labhiccha vidyaarthikal munvarshatthe rajisdreshan ai. Di upayogicchu rinyoovalaayi apekshikkanam. Phrashu, rinyooval apekshakal scholarships. Gov. Inenna vebsyttiloode okdobar 31nakam onlynaayi samarppikkanam.  kooduthal vivarangal www. Dcescholarship. Kerala. Gov. In, www. Collegiateedu. Kerala. Gov. In ennee vebsyttukalil labhikkum. Phon: 9446096580, 9446780308, 0471-2306580.   post matric scholarship for minority students; apply by 31 october
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution