ന്യൂഡൽഹി: രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിലേക്കുള്ള പ്രവേശനപരീക്ഷയായ ക്ലാറ്റ് മാറ്റിവെക്കാൻ തീരുമാനിച്ചു. ബിരുദ, ബിരുദാനന്തര കോഴ്സ് പ്രവേശനത്തിനുള്ള ക്ലാറ്റ് പരീക്ഷകൾ സെപ്റ്റംബർ ഏഴിൽനിന്ന് 28-ലേക്കാണ് മാറ്റിയത്. ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെയാണ് പരീക്ഷയെന്ന് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അറിയിച്ചു. CLAT Postponed to 28 September