• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • august
  • ->
  • ബ്രെയിന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം; അപേക്ഷ സെപ്റ്റംബര്‍ നാലുവരെ

ബ്രെയിന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം; അപേക്ഷ സെപ്റ്റംബര്‍ നാലുവരെ

  • ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ബ്രെയിൻ റിസർച്ച് ഒക്ടോബറിൽ തുടങ്ങുന്ന ഫുൾടൈം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആണ് പിഎച്ച്.ഡി നൽകുന്നത്.  ബേസിക്/ക്ലിനിക്കൽ ന്യൂറോ സയൻസിലെ ഇന്റർഡിസിപ്ലിനറി ഗവേഷണം, ഡിസീസ് ന്യൂറോബയോളജി, ഹ്യൂമൺ ജനറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, മാഗ്നറ്റിക് റസണൻസ് ഇമേജിങ്, സ്പെക്ട്രോസ്കോപ്പി തുടങ്ങിയ മേഖലകളിലെ ഗവേഷണം എന്നിവയിൽ താത്പര്യമുള്ളവരെ പ്രോഗ്രാമിൽ പ്രതീക്ഷിക്കുന്നു.  സയൻസിലെ ഏതെങ്കിലും ബ്രാഞ്ചിൽ മാസ്റ്റേഴ്സ് ബിരുദം, മെഡിസിൻ/ എൻജിനിയറിങ്/ടെക്നോളജി/വെറ്ററിനറി സയൻസ്/ഫാർമസി/ബയോസ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിലെ നാലുവർഷ ബിരുദം എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. ദേശീയതല ഫെലോഷിപ്പ് പരീക്ഷയിൽ ജെ.ആർ.എഫിനായുള്ള യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ.-യു.ജി.സി. നെറ്റ്, ഡി.ബി.ടി-ജെ.ആർ.എഫ്., ഐ.സി.എം.ആർ.- ജെ.ആർ.എഫ്., ജസ്റ്റ്, എൻ.ബി.എച്ച്.എം. സ്ക്രീനിങ് ടെസ്റ്റ്, ഇൻസ്പെയർ ഫെലോസ് (പിഎച്ച്.ഡി.ക്ക്), ഗേറ്റ് തുടങ്ങിയവ ഉള്ളവർക്ക് മുൻഗണന. യോഗ്യതാ കോഴ്സിന്റെ അന്തിമവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  അപേക്ഷ ഓൺലൈനായി www.cbr.iisc.ac.in വഴി സെപ്റ്റംബർ നാലുവരെ നൽകാം.   PhD at Centre for Brain Research; apply by 4 September
  •  

    Manglish Transcribe ↓


  • baamgaloor inthyan insttittyoottu ophu sayansinu keezhilulla svayambharana sthaapanamaaya sentar phor breyin risarcchu okdobaril thudangunna phuldym gaveshana preaagraamilekku apeksha kshanicchu. Manippaal akkaadami ophu hayar ejyukkeshan aanu piecchu. Di nalkunnathu.  besiku/klinikkal nyooro sayansile intardisiplinari gaveshanam, diseesu nyoorobayolaji, hyooman janattiksu, kampyootteshanal bayolaji, maagnattiku rasanansu imejingu, spekdreaaskoppi thudangiya mekhalakalile gaveshanam ennivayil thaathparyamullavare preaagraamil pratheekshikkunnu.  sayansile ethenkilum braanchil maasttezhsu birudam, medisin/ enjiniyaringu/deknolaji/vettarinari sayansu/phaarmasi/bayosttaattisttiksu ennivayile ethenkilum braanchile naaluvarsha birudam ennivayilonnullavarkku apekshikkaam. Desheeyathala pheloshippu pareekshayil je. Aar. Ephinaayulla yu. Ji. Si. Nettu, si. Esu. Ai. Aar.-yu. Ji. Si. Nettu, di. Bi. Di-je. Aar. Ephu., ai. Si. Em. Aar.- je. Aar. Ephu., jasttu, en. Bi. Ecchu. Em. Skreeningu desttu, inspeyar phelosu (piecchu. Di. Kku), gettu thudangiyava ullavarkku munganana. Yogyathaa kozhsinte anthimavarsha vidyaarthikalkkum apekshikkaam.  apeksha onlynaayi www. Cbr. Iisc. Ac. In vazhi septtambar naaluvare nalkaam.   phd at centre for brain research; apply by 4 september
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution