റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ടീച്ചിങ്, കമ്യൂണിക്കേഷന്‍ വിദൂരപഠന പ്രോഗ്രാമുകള്‍
റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ ടീച്ചിങ്, കമ്യൂണിക്കേഷന്‍ വിദൂരപഠന പ്രോഗ്രാമുകള്‍
ബെംഗളൂരുജ്ഞാനഭാരതി കാമ്പസിലുള്ള റീജണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഇംഗ്ലീഷ്, സൗത്ത് ഇന്ത്യ വിദൂരപഠന രീതിയിൽനടത്തുന്ന രണ്ടുപ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. * ലിസണിങ് ആൻഡ് സ്പീക്കിങ്, റീഡിങ്, റൈറ്റിങ്, ലാംഗ്വേജ് വർക്ക്, മെത്തേഡ്സ് ആൻഡ് മെറ്റീരിയൽസ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ് ടീച്ചർ ഡെവലപ്മെന്റ് എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി. കോഴ്സ് ഫീസ് 9000 രൂപ. * ഒരുവർഷ ഡിപ്ലോമ ഇൻ കമ്യൂണിക്കേഷൻ പ്രവേശനത്തിന് പ്ലസ്ടു/പി.യു.സി. ആണ് യോഗ്യത. ഫ്ളുവൻസി, ആക്വറസി, ഡിസ്കോഴ്സ് മാനേജ്മെന്റ്് എന്നിവയും ഇംഗ്ലിഷ് ലാംഗ്വേജ് പെഡഗോഗി, ഇംഗ്ലീഷ് ഫോർ ബിസിനസ്, ഇംഗ്ലീഷ് ഫോർ മീഡിയ എന്നിവയിലൊന്നും പഠിക്കാം. ഫീസ് 3000 രൂപ. ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്സ് സെപ്റ്റംബറിൽ തുടങ്ങും. വെബ്സൈറ്റ്:https://riesielt.org Teaching and Communication Distance Education Programs at Regional Institute of English