* ട്രോപ്പോസ്ഫിയർ, സ്ട്രാറ്റോസ്ഫിയർ, മിസോസ്ഫിയർ, തെർമോസ്ഫിയർ (അയണോസ്ഫിയർ) എന്നിവയാണ് അന്തരീക്ഷത്തിന്റെ പ്രധാന പാളികൾ.
ട്രോപ്പോസ്ഫിയർ
* ഭൂമിയുടെ പ്രതലത്തോടു ചേർന്നുള്ള അന്തരീക്ഷ പാളിയാണ് ട്രോപ്പോസ്ഫിയർ. 'സംയോജനമേഖല' എന്നാണ് ട്രോപ്പോസ്സിയറിന്റെ അർഥം.
* ഭൗമോപരിതലത്തിൽനിന്ന് എട്ടുമുതൽ 18 വരെ കിലോമീറ്റർ ട്രോപ്പോസ്ഫിയർ വ്യാപിച്ചിരിക്കുന്നു.
* ഭൂമിയിലെ ഏതാണ്ട് എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും ഹരിതഗൃഹപ്രഭാവവും അനുഭവപ്പെടുന്നത് ട്രോപ്പോസ്ഫിയറിലാണ്.
* ഭൂമിയിലെ ഏതാണ്ട് എല്ലാ കാലാവസ്ഥാ പ്രതിഭാസങ്ങളും ഹരിതഗൃഹപ്രഭാവവും അനുഭവപ്പെടുന്നത് ട്രോപ്പോസ്ഫിയറിലാണ്.
* ഭൗമാന്തരീക്ഷത്തിന്റെ പിണ്ഡത്തിന്റെ 80 ശതമാനം ട്രോപ്പോസ്ഫിയറിലാണ്
സ്ട്രാറ്റോസ്ഫിയർ
* ട്രോപ്പോസ്ഫിയറിനെയും തൊട്ടടുത്ത പാളിയായ സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്നത് ട്രോപ്പോപ്പാസ് ആണ്.
* ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ മേഖലയാണ് സ്ട്രാറ്റോസ്ഫിയർ.
* സ്ട്രാറ്റോസ്ഫിയറിനെയും തൊട്ടുമുകളിലുള്ള മിസോസ്ഫിയറിനെയും വേർതിരിക്കുന്നത് സ്ട്രാറ്റോപ്പാസ് ആണ്.
* ട്രോപ്പോസ്ഫിയറിൽ, മുകളിലേക്ക് പോകുന്തോറും താപനില കുറയുന്നു.
* സ്ട്രാറ്റോസ്ഫിയർ പാളിയിൽ, മുകളിലേക്ക് പോകുന്തോറും താപനില ഉയരുന്നു.
മിസോസ്ഫിയർ
* ഭൗമോപരിതലത്തിൽനിന്ന് 50 മുതൽ 80 വരെ കിലോമീറ്റർ ഉയരത്തിലാണ് മിസോസ്ഫിയർ പാളി.
* മിസോസ്ഫിയറിൽ, ഉയരം കൂടുന്നതിനനുസരിച്ച് താപനില കുറയുന്നു.
* 'നിശാദീപങ്ങൾ' (Night Shining) എന്നറിയപ്പെടുന്ന "നോക്ടിലൂസൻറ് മേഘങ്ങൾ' (Noctilucent clouds) സ്ഥിതിചെയ്യുന്നത് മിസോസ്ഫിയറിലാണ്.
* ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ‘ഉൽക്കകൾ' കത്തിയെരിയുന്നതും മിസോസ്ഫിയറിലാണ്. അതിനാൽ 'ഉൽക്കാവർഷ പ്രദേശ'മെന്നും (Metor region)മിസോസ്ഫിയർ അറിയപ്പെടുന്നു
* മിസോസ്ഫിയറിനെയും തൊട്ടടുത്തുള്ള തെർമോസ്ഫിയറിനെയും വേർതിരിക്കുന്നത് മിസോപ്പാസാണ്
തെർമോസ്ഫിയർ
* ഭൗമോപരിതലത്തിൽനിന്ന് 80 മുതൽ 400 വരെ കിലോമീറ്റർ ഉയരത്തിലായാണ് തെർമോസ്ഫിയർ പാളി.
* തെർമോസ്ഫിയറിൽ, ഉയരം കൂടുന്നതിനനുസരിച്ച് താപനില ഉയരുന്നു.
* തെർമോസ്ഫിയറിനും മുകളിലുള്ള പ്രദേശത്തെ എക്സോസ്ഫിയർ (Exosphere) എന്നാണ് വിളിക്കുന്നത്. 2500 ഡിഗ്രി സെൽഷ്യസ് വരെ ഇവിടെ താപ നില ഉയരാറുണ്ട്.
* ഭൗമോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരംമുതലാണ് ബഹിരാകാശം ആരംഭിക്കുന്നത്. ഈ അതിർവരമ്പാണ് കാർമൻ രേഖ.
* അന്തരീക്ഷമർദം പ്രധാനമായും വായുവിന്റെ ഭാരംമൂലം ഉണ്ടാകുന്നതാണ്.
* ഭൂമിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ഉയരത്തിൽ അന്തരീക്ഷമർദം 50 ശതമാനം വരെ കുറയുന്നു.
മേഘം
* ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്.
* ട്രോപ്പോസ്ഫിയർ പാളിയിലാണ് മേഘങ്ങൾ പ്രധാനമായും കാണപ്പെടുന്നത്.
* മേഘങ്ങളെ പ്രധാനമായും ഉയരത്തിലുള്ളവ (High Clouds). മധ്യതലത്തിലുള്ള (Middle Clouds) കുറഞ്ഞ ഉയരത്തിലുള്ളവ (Low Clouds) എന്നിങ്ങനെ തരംതിരിക്കാറുണ്ട്.
* സിറസ്, സിറോസ്ട്രാറ്റസ്, സിറോ ക്യുമുലസ് എന്നിവയാണ് ഉയരത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണം.ഭൗമോപരിതലത്തിൽനിന്ന് അഞ്ചുകിലോ മീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.
* കൈച്ചൂലിന്റെ ആകൃതിയിൽ (Wispy shaped) കാണപ്പെടുന്നവയാണ് സിറസ് മേഘങ്ങൾ. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ (Halos) തീർക്കുന്നവ യാണ് സിറോസ്ട്രാറ്റസ് മേഘങ്ങൾ. വെളുത്ത മേഘശകലങ്ങൾ (Mackerel Sky) തീർക്കുന്നവയാണ് സിറോ ക്യുമുലസ്.
* അൾട്ടോ സ്ട്രാറ്റസ്, അൾട്ടോ ക്യുമുലസ് എന്നിവ മധ്യതലത്തിലുള്ള മേഘങ്ങൾക്ക് ഉദാഹരണമാണ്. രണ്ടുമുതൽ അഞ്ചുവരെ കിലോമീറ്റർ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്.
* സ്ട്രാറ്റസ്, നിംബോസ്ട്രാറ്റസ്, സ്ട്രാറ്റോക്യുമുലസ് എന്നിവ ഭൗമോപരിതലത്തോടു ചേർന്നുള്ളവയാണ്. പരമാവധി രണ്ടുകിലോമീറ്റർവരെ ഉയരത്തിൽ ഇവയെ കാണാം.
* മേഘങ്ങൾ സാധാരണമായി സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാലാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നത്.
* ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി രൂപംകൊള്ളുന്ന നീണ്ട കട്ടികുറഞ്ഞ മേഘപടലമാണ്'കോൺട്രെയിൽ' (Contrail)
* സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന മേഘങ്ങളാണ് 'നാക്രിയസ് മേഘങ്ങൾ' (NaCreous Clouds).നോക്ടിലൂസൻ്റ് മേഘങ്ങൾ (Noctilucent Clouds) മിസോസ്ഫിയറിലാണുള്ളത്.
* 'മഴമേഘങ്ങൾ' എന്നറിയപ്പെടുന്നവയാണ് നിംബോസ്ട്രാറ്റസ്
* ലംബാകൃതിയിൽ കാണപ്പെടുന്ന പടുകൂറ്റൻ മേഘങ്ങളാണ് ക്യുമുലോനിംബസ്.
* പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ഭൂമിയിലെ പ്രദേശങ്ങളെ 'പാത്ത് ഓഫ് ടോട്ടാലിറ്റി ' (Path of Totality) എന്നു വിളിക്കുന്നു.
* ഗ്രഹണങ്ങളുടെ ഒരു ചക്രത്തെ സൂചിപ്പിക്കുന്നതാണ്'സാറോസ് സൈക്കിൾ ’. 18 വർഷവും 11 ദിവസവും 8 മണിക്കൂറും ചേരുന്ന കാലയളവാണിത്.
* ഇടിയോടുകൂടിയ കനത്ത മഴയ്ക്കു കാരണമാവുന്നവയാണ് ക്യുമുലോനിംബസ് ‘ഇടിമേഘങ്ങൾ’ (Thunder Clouds) എന്നും ഇവ അറിയപ്പെടുന്നു.
* ചെമ്മരിയാടിന്റെ രോമക്കെട്ടുകൾപോലെ കാണപ്പെടുന്നവയാണ് ക്യൂമുലസ് മേഘങ്ങൾ. പ്രസന്ന കാലാവസ്ഥയെയാണ് ഇവ സൂചിപ്പിക്കുന്നത്.
* മേഘങ്ങളെക്കുറിച്ചുള്ള പഠനമാണ് നെഫോളജി (Nephology).
യുഗങ്ങൾ
* ഭൂമി രൂപംകൊണ്ടതിനുശേഷമുള്ള കാലത്തെ പ്രീ-കാംബ്രിയൻ കാലഘട്ടം, പാലിയോസോയിക് യുഗം, സെനോസോയിക് യുഗം എന്നിങ്ങനെ വേർതിരിക്കുന്നു.
* 65 ദശലക്ഷം വർഷങ്ങൾക്കു മുൻപ് തുടങ്ങി,വർത്തമാനകാലവും കടന്നുപോകുന്നത് ഭൂമിയുടെ പ്രായത്തിലെ സെനോസോക് യുഗത്തിലൂടെയാണ് പാലിയോസീൻ, ഇയോസീൻ, ഒളിഗോസീൻ, മയോ സീൻ, പ്ലീയോസീൻ, പ്ലിസ്റ്റോസീൻ, ഹോളോസീൻ എന്നിവയാണ് സെനോസോയിക് യുഗത്തിലെ വിവിധ കാലഘട്ടങ്ങൾ
* ഭൂമിയുടെ പ്രായത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലഘട്ടമായിരുന്നു പ്രീ-കാംബ്രിയൻ കാലഘട്ടം ഉദ്ദേശം 400 കോടി വർഷങ്ങളാണിതിന്റെ ദൈർഘ്യം ബാക്ടീരിയ,ജെല്ലി ഫിഷ് വിരകൾ തുടങ്ങിയ ജീവന്റെ ആദിമരൂപങ്ങൾ കടലിൽ ഉടലെടുത്തത് ഈ കാലഘട്ടത്തിലാണ്.
* തോടുള്ള ജീവികൾ,താടിയെല്ലില്ലാത്ത മീനുകൾ എന്നിവ ഉടലെടുത്ത് 544 ദശലക്ഷം വർഷങ്ങൾക്കു മുൻപത്തെ കാംബ്രിയൻ കാലഘട്ടത്തിലാണ് കരയിൽ ആദ്യമായി സസ്യങ്ങൾ ഉണ്ടായതും പവിഴപ്പുറ്റുകൾ രൂപംകൊണ്ടതും 440 ദശലക്ഷം വർഷങ്ങൾക്കു മുൻപത്തെ സിലൂറിയൻ കാലഘട്ടത്തിലാണ്.
* 65 ദശലക്ഷം വർഷങ്ങൾക്കുമുൻപത്തെ പാലിയോസീൻ കാലഘട്ടത്തിൽ വിവിധ സസ്യ-ജന്തു വൈവിധ്യങ്ങളാൽ ഭൂമുഖം സജീവമായി
* വവ്വാൽ,ഒട്ടകം,പൂച്ച,കുതിര,കുരങ്ങ്, കാണ്ടാമൃഗം, തിമിംഗിലം എന്നിവയുടെ ആദിമരൂപങ്ങൾ വർഷങ്ങൾക്കു മുൻപുള്ള ഇയോസീൻ കാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത് 55 ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള ഇയോസീൻ കാലഘട്ടത്തിലാണ്.
* 34 ദശലക്ഷം വർഷങ്ങൾക്കുമുൻപത്തെ ഒളിഗോസീൻ കാലഘട്ടത്തിലാണ് ആദിമ മനുഷ്യകുരങ്ങുകൾ ഭൂമുഖത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
* 24 ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള മയോസീൻ കാലഘട്ടം ശ്രദ്ധേയമായത് മനുഷ്യകുരങ്ങുകളുടെ രംഗപ്രവേശത്തോടെയാണ് സസ്യങ്ങളും വൃക്ഷങ്ങളും വർത്തമാനകാലത്തിലെതിനു സമാനമായ രൂപത്തിയായി .
* അഞ്ചു ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള പ്ലിയോസീൻ കാലഘട്ടത്തിലാണ് മനുഷ്യനോട് സാദ്യശൃമുള്ള ജീവികൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
* ആധുനികമനുഷ്യന്റെ വികാസംകൊണ്ടാണ് രണ്ടു ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള പ്ലിയോസീൻ കാലഘട്ടം ശ്രദ്ധേയമാകുന്നത് .
* 11,500 വർഷങ്ങൾക്കു മുൻപു തുടങ്ങി,വർത്തമാനകാലം കടന്നുപോകുന്നത് ഹോളോസീൻ കാലഘട്ടത്തിലൂടെയാണ് മനുഷ്യസംസ്കാരങ്ങളുടെ വികാസമാണ് ഹോളോസീനിന്റെ ഏറ്റവും വലിയ പ്രത്യേകത,കൃഷി,വേട്ടയാടൽ മൃഗങ്ങളെ ഇണക്കിവളർത്താൽ ലോഹങ്ങളുടെ ഉപയോഗം കണ്ടെത്തൽ എന്നിവയെല്ലാം ഹോളോസീനിലാണ് സംഭവിച്ചത്.
ഓസോൺ
* ഭൗമോപരിതലത്തിൽനിന്ന് 20 മുതൽ 50 വ രെ കിലോമീറ്റർപ്രദേശത്താണ് ഓസോൺ പാളി സ്ഥിതിചെയ്യുന്നത്.
* ക്ലോറോഫ്ളൂറോ കാർബണുകളാണ് (CFC) ഓസോൺപാളിക്ക് വിള്ളലേൽപിക്കുന്നത്.
* കാർബൺ ടാക്സ് ആദ്യമായി ഏർപ്പെടുത്തിയ രാജ്യം ന്യൂസിലൻഡാണ്.
* ഓസോൺദിനമായി ആചരിക്കുന്നത് സപ്തംബർ 16 ആണ്.