* ഭൂമിക്കും സൂര്യനും മധ്യ ഭൂമി എത്തുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാവുന്നത്.
* ചന്ദ്രനും സൂര്യനും മധ്യെ ഭൂമി എത്തുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു.
* വളരെ ചെറിയൊരു പ്രദേശത്തു മാത്രമേ പൂർണസൂര്യഗ്രഹണം ദൃശ്യമാവൂ.
* ചന്ദ്രഗ്രഹണങ്ങളെക്കാൾ കൂടുതലായി സംഭവിക്കുന്നത് സൂര്യഗ്രഹണങ്ങളാണ്.
* ബെയ്ലീസ് ബീഡ്സ് (Balley's Beads), 'ഡയമണ്ട്റിങ്’ എന്നീ പ്രതിഭാസങ്ങൾ, സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടാണ് ദൃശ്യമാവുന്നത്.
* ഭൂമി, സൂര്യൻ,ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുമ്പോൾമാത്രമേ ഗ്രഹണം സംഭവിക്കുന്നുള്ളൂ.
* വലയഗ്രഹണം, ഭാഗികഗ്രഹണം, പൂർണഗ്രഹണംഎന്നിവയാണ് സൂര്യഗ്രഹണത്തിന്റെ മുന്നു രൂപങ്ങൾ
* ചന്ദ്രൻ ഭൂമിയിൽനിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ സംഭവിക്കുന്ന പൂർണ സൂര്യഗ്രഹണമാണ് വലയഗ്രഹണം (Annular Eclips) എന്നറിയപ്പെടുന്നത്.
* പൂർണ സൂര്യഗ്രഹണം കറുത്തവാവു ദിനത്തിലുംചന്ദ്രഗ്രഹണം വെളുത്തവാവു ദിനത്തിലുമാണ് സംഭവിക്കുന്നത്.
* പൂർണ സൂര്യഗ്രഹണത്തോടനുബന്ധിച്ച് ദൃശ്യമാകുന്ന സൂര്യന്റെ ഭാഗമാണ് കൊറോണ.
* ഒരു പ്രദേശത്ത് പൂർണ സൂര്യഗ്രഹണം ദൃശ്യമാകുന്ന ശരാശരി സമയം രണ്ടരമിനുട്ടാണ്.
* സൂര്യഗ്രഹണം നഗ്നനേത്രങ്ങളാൽ വീക്ഷിക്കുന്നത് കണ്ണിന് അപകടമാണ്; എന്നാൽ ചന്ദ്രഗ്രഹണം വീക്ഷിക്കുന്നത് പ്രശ്നമല്ല.
സമുദ്രങ്ങൾ
* ഭൂമിയുടെ മൂന്നിൽ രണ്ടോളം ഭാഗം (
70.8 ശതമാനം) സമുദ്രമാണ്. ‘ജലഗ്രഹം’ എന്നു പേരുണ്ടെങ്കിലും ഭൂമിയിലെ ജലത്തിൽ കേവലം മൂന്നുശതമാനത്തോളം മാത്രമേ ശുദ്ധജലമുള്ളൂ.
* 'ടെറിട്ടോറിയൽ വാട്ടർ' എന്നറിയപ്പെടുന്നത് ഒരു രാജ്യത്തിന്റെ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽവരെയുള്ള സമുദ്രഭാഗമാണ്.
* തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗമാണ് കണ്ടിജ്യസ് സോൺ എന്നറിയപ്പെടുന്നത്. ഒരു രാജ്യത്തിന് പൂർണനിയന്ത്രണമുള്ള മേഖലയാണിത്.
* ‘പ്രത്യേക സാമ്പത്തികമേഖല’ (Exclusive Economic Zone) തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽവരെയാണ്
* 200 നോട്ടിക്കൽ മൈലിനും അപ്പുറമുള്ള സമുദ്രഭാഗമാണ് ആഴക്കടൽ.ഈ പ്രദേശത്ത് ഒരു രാജ്യത്തിനും പ്രത്യേകത അവകാശങ്ങളില്ല
* ഏറ്റവും വലിയ സമുദ്രം ശാന്തസമുദ്രമാണ്.'പസഫിക് സമുദ്രം' എന്ന് ശാന്തസമുദ്രത്തെ വിളിച്ചത് മഗല്ലനാണ്.
* ഇംഗ്ലീഷ് അക്ഷരമാലയിലെ ‘s’ ആകൃതിയിലുള്ള സമുദ്രം അറ്റ്ലാൻറിക്കാണ് കുപ്രസിദ്ധമായ ബർമുഡ ട്രയാംഗിൾ സർഗാസോ കടൽ എന്നിവ അറ്റ്ലാൻറിക്കിലാണ്
* മരിയാനാ ട്രാഞ്ചിലെ ചലാഞ്ചർ ഡീപ്പാണ് ശാന്ത സമുദ്രത്തിലെ ഏറ്റവും ആഴംകൂടിയ ഭാഗം (11,033 മീറ്റർ )
* പ്യൂർട്ടോറിക്കോ ട്രാഞ്ച് അറ്റ്ലാൻറിക് സമുദ്രത്തിലെയും ജാവാ കിടങ്ങ് ഇന്ത്യൻ മഹാസമുദ്രത്തിലെയും ഏറ്റവും ആഴമേറിയ ഭാഗങ്ങളാണ്.
* സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലാവണം സോഡിയം ക്ലോറൈഡ് ആണ്.(
77.8 ശതമാനം) മാഗ്നീഷം ക്ലോറൈഡ് (
10.9 ശതമാനം), മഗ്നീഷ്യം സൾഫേറ്റ് (
4.7 ശതമാനം) കാത്സ്യം സൾഫേറ്റ് (
3.6 ശതമാനം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളവ.
തടാകങ്ങൾ
* തടാകങ്ങളെക്കുറിച്ചുള്ള പഠനമാണ്'ലിംനോളജി.
* 'ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യമാണ് ഫിൻലൻഡ്
* പതിനായിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന അമേരിക്കയിലെ പ്രദേശമാണ് മിന്നെസോട്ട
* കാനഡയിലാണ് ലോകത്തിലെ 60 ശതമാനം തടാകങ്ങളും സ്ഥിതിചെയ്യുന്നത്
* 1,87,888 തടാകങ്ങളുള്ള രാജ്യമാണ് ഫിൻലൻഡ്
* ശുദ്ധജലതടാകമായ 'ഗലീലികടൽ' ഇസ്രായേലിലാണ്
കനാലുകൾ
* ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്നതാണ് പാനമാ കനാൽ (80 കിലോമീറ്റർ). 1914-ലാണ് കനാൽ തുറന്നത്. ഒമ്പതുവർഷത്തോളം അടച്ചിട്ട കനാൽ ആഴം കൂട്ടി വീണ്ടും തുറന്നത് 2016 ജൂൺ 26-നാണ്.
* 1869-ൽ തുറന്ന സൂയസ് കനാൽ മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും ബന്ധിപ്പിക്കുന്നു.
* ഏഷ്യയെയും ആഫ്രിക്കയെയും വേർതിരിക്കുന്ന സൂയസ് കനാലിന്റെ ഏകദേശ നീളം 190 കിലോമീറ്ററാണ്.
* ഓക്സിജൻ (
85.7 ശതമാനം), ഹൈഡ്രജൻ(
10.8 ശതമാനം) എന്നിവ കഴിഞ്ഞാൽ സമുദ്രജലത്തിൽ കൂടുതലുള്ള മൂലകങ്ങൾ ക്ലോറിൻ (
1.9 ശതമാനം) സോഡിയം (
1.05 ശതമാനം), മഗ്നീഷ്യം സൾഫർ എന്നിവയാണ്.
* അൻറാർട്ടിക്കയ്ക്കു പുറത്ത് ഏറ്റവും ലാവണാംശംകൂടിയതടാകമാണ് ആഫ്രിക്കയിലെ ജിബൂട്ടിയിലുള്ള അസാൽ തടാകം.
* സമുദ്രജലപ്രവാഹങ്ങൾ (Ocean Currents) കാലാവസ്ഥയെ നിർണായകമായി സ്വാധീനിക്കുന്നു
* സമുദ്രാന്തർനദികൾ (Submarine rivers) എന്നാണ് സമുദ്രജലപ്രവാഹങ്ങളെ വിളിക്കുന്നത്.
* ‘യൂറോപ്പിന്റെ പുതപ്പ്’ എന്ന് അറിയപ്പെടുന്നത് ഗൾഫ്സ്ട്രീം.
* ലാബ്രഡോർ കറൻറ്, ഗൾഫ്സ്ട്രീം, ഗിനിയ കറൻറ്, അംഗോള കറൻറ്, ബെൻഹ്വെല കറൻറ് എന്നിവ അറ്റ്ലാൻറിക് സമുദ്രത്തിലെ പ്രവാഹങ്ങളാണ്.
* ഹംബോൾട്ട് കറൻറ്, കുറോഷിയോ കറൻറ്, ക്രോംവെൽ കറൻറ് എന്നിവ ശാന്തസമുദ്രത്തിലെ പ്രവാഹങ്ങളാണ്.
* അഗൾഹസ് കറൻറ്, മൊസാംബിക് കറൻറ്, ലീവിൻ കറൻറ് എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവാഹങ്ങളാണ്.
* വസ്തുക്കൾ പൊങ്ങിക്കിടക്കുന്നത്.ചാവുകടലിലാണ്.
* മത്സ്യങ്ങളില്ലാത്ത കടലാണ് ‘ചാവുകടൽ',
* കിഴക്കൻ ചൈനാക്കടലാണ് ‘മഞ്ഞക്കടൽ' എന്നറിയപ്പെടുന്നത്.
* മഞ്ഞുപാളികൾക്കടിയിലായുള്ള 'വോസ്തോക്ക് തടാകം അൻറാർട്ടിക്കയിലാണ്.
* 'ചാളക്കടൽ' (Herring Pond) എന്നറിയപ്പെടുന്നത് അറ്റ്ലാൻറിക് സമുദ്രം
* പ്രാചീനകാലത്ത് ‘സിന്ധുസാഗർ’ എന്നറിയപ്പെട്ടത് അറബിക്കടൽ. ചോളതടാകം എന്നു വിളിക്കപ്പെട്ടത് ബംഗാൾ ഉൾക്കടൽ. ‘രത്നാകര' എന്നാണ് വേദകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടത്.
ഗ്ലേസിയറും ഗെയ്സറും
* കരയിലെ മഞ്ഞുപാടങ്ങൾ പൊതുവെ 'ഗ്രേസിയർ’ എന്നറിയപ്പെടുന്നു.
* ഭൂമിയിലെ ശുദ്ധജലത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളാണ് ഗ്ലേസിയറുകൾ.
* ഗ്ലേസിയറുകളാൽ സമ്പന്നമായ അമേരിക്കയിലെ അലാസ്കയെ 'ഗ്ലേസിയറുകളുടെ നാട്’ എന്നു വിളിക്കുന്നു.
* പ്രസിദ്ധമായ 'ഗ്ലേസിയർ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് യു.എസ്.എ,കാനഡ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലാണ്.
* ബർണാഡ് ഗ്ലേസിയർ, കരോൾ ഗ്ലേസിയർ, കൊളംബിയ ഗ്ലേസിയർ, ഫെയർ വെതർ ഗ്ലേസിയർ, മൈൽസ് ഗ്ലേസിയർ എന്നിവ അലാസ്കയിലാണ്.
* ഭൂമിക്കടിയിൽ നിന്നു മുകളിലേക്ക് ചീറ്റിത്തെറിക്കുന്ന ചുടുനീരുറവകളാണ് ഗെയ്സറുകൾ.
* ഐസ്ലൻഡിന്റെ തലസ്ഥാനമായ റെയ്ക്ക് ജാവിക് ഗെയ്സറുകൾക്ക് പ്രസിദ്ധമാണ്.
* ലോകപ്രസിദ്ധമായ 'ഓൾഡ് ഫെയ്ത്ത്ഫുൾ’ (Old Faithful) ഗെയ്സർ അമേരിക്കയിലെ യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലാണ് സ്ഥിതിചെയ്യുന്നത്
* ലോകത്തിൽ, ഏറ്റവും ഉയരത്തിലായി ചീറ്റിത്തെറിക്കുന്ന ഗെയ്സറാണ് യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലെ സ്റ്റീം ബോട്ട് ഗെയ്സർ
* ഗെയ്സറുകളുടെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് 'ജിയോ തെർമൽ എനർജി'.
* ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉത്പാദിപ്പിച്ചത് 1904-ൽ, ഇറ്റലിയിലെ ലാർഡെറെല്ലോയിലാണ്.
* ഇന്ത്യയിൽ ഹിമാചൽപ്രദേശിലെ മണികരൺ, ജിയോ തെർമൽ വൈദ്യുതി ഉത്പാദനത്തിന് പ്രസിദ്ധമാണ്.
* ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയറാണ് ‘സിയാചിൻ ഗ്ലേസിയർ’, സമുദ്രനിരപ്പിൽ നിന്ന് 22,000 അടിയോളം ഉയരത്തിലാണിത്. ജമ്മുകശ്മീരിലുള്ള സിയാചിൻ ഗ്ലേസിയറിനെ 'ഭൂമിയിലെ മൂന്നാംധ്രുവം' എന്നും വിളിക്കാറുണ്ട്.
* ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാചിൻ ഗ്ലേസിയർ.
* ജൂൺ 17-നാണ് ലോക മരുവത്കരണ നിരോധനദിനം .അന്താരാഷ്ട്ര മരുഭൂമി, മരുവത്കരണ നിരോധന വർഷമായി ആചരിച്ചത്
2006.
* ഭൂമിയുടെ കരഭാഗത്തിന്റെ 28 ശതമാനം സഹാറ മരുഭൂമിയാണ്.
* 'ഫോസിൽ മരുഭൂമി' എന്നറിയപ്പെടുന്നത് ആഫ്രിക്കയിലെ ലഹാരിയാണ്. ബുഷ് മെൻ ഗോത്രവർഗം ഇവിടെയാണ് അധിവസിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ ‘ഒറാപ ഖനി’ സ്ഥിതിചെയ്യുന്നത് കലഹാരിയിലാണ്(ബോട്സ്വാനയിൽ)
* രാജസ്ഥാൻ,ഗുജറാത്ത്,പഞ്ചാബ്,ഹരിയാണ എന്നീ സംസ്ഥാനങ്ങളിലായി 'താർ മരുഭൂമി' സ്ഥിതിചെയ്യുന്നു. പാകിസ്താനിലിത് 'ചോലിസ്താൻ മരുഭൂമി' എന്നറിയപ്പെടുന്നു.
* 1984 ഏപ്രിലിൽ നടത്തിയ 'ഓപ്പറേഷൻ മേഘദൂതി’ലൂടെയാണ് ഇന്ത്യൻ സൈന്യം സിയാചിൻ ഗ്ലേസിയറിനെ പൂർണനിയന്ത്രണത്തിലാക്കിയത്.
* സിയാചിൻ ഗ്ലേസിയറിൽ നിന്നുദ്ഭവിക്കുന്ന നദിയാണ് നുബ്രാ നദി.
മരുഭൂമി
* വാർഷികവർഷപാതം 250 മില്ലീമീറ്ററിന്(25 സെ.മീ. അഥവാ 10 ഇഞ്ച്) താഴെ ലഭിക്കുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ.15 ഡിഗ്രിക്കും 35 ഡിഗ്രിക്കും മധ്യെയുള്ള അക്ഷാംശമേഖലകളിലാണ് ഭൂമിയിലെ മരുഭൂമികളിലേറെയും കാണപ്പെടുന്നത്
* ഭൂമിയിലെ ഏറ്റവും വലിയ ഉഷ്‌ണമരുഭൂമിയാണ് ‘സഹാറ’ ഏതാണ്ട് ഒമ്പതുദശലക്ഷം ചതുരശ്രകിലോമീറ്ററാണ് വിസ്തീർണ്ണം.
* 'മരുഭൂഖണ്ഡം" എന്നറിയപ്പെടുന്നത് അൻറാർട്ടിക്ക.
* ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായി അറിയപ്പെടുന്നത് തെക്കേ അമേരിക്കയിലെ അറ്റക്കാമ മരുഭൂമി. ചിലി, പെറു എന്നീ രാജ്യങ്ങളിലായി ഇത് വ്യാപിച്ചുകിടക്കുന്നു.
* ഏഷ്യയിലെ ഏറ്റവും വലിയ ശീതമരുഭൂമിയാണ് ‘ഗോബി’.ചൈന, മംഗോളിയ എന്നീ രാജ്യങ്ങളായി ഇത് പരന്നുകിടക്കുന്നു.
* ‘ലിറ്റിൽ സഹാറ' മരുഭൂമി ഓസ്ട്രേലിയയിൽ;’ചായമിട്ട മരുഭൂമി’അമേരിക്കയിൽ,
* ലോകത്തിൽ ഏറ്റവും കുറച്ച് മരുപ്രദേശമുള്ള ഭൂഖണ്ഡം യൂറോപ്പാണ്.
അക്ഷാംശം,രേഖാംശം,സമയം
* ഭൗമോപരിതലത്തിൽ ദൂരം, സമയം എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന സാങ്കല്പികരേഖകളാണ് അക്ഷാംശം (Latitude),രേഖാംശം(Longitude) എന്നിവ
* ഒരു പ്രദേശത്തിന് ഭൂമധ്യരേഖയിൽനിന്ന് തെക്കോട്ടോ വടക്കോട്ടോ ഉള്ള ദൂരം നിർണയിക്കാനാണ് അക്ഷാംശരേഖകളെ ഉപയോഗിക്കുന്നത്. ഗ്രീൻ വിച്ച് മെറീഡിയന് ആനുപാതികമായി, ഭൂമിയിലെ ഒരു പ്രത്യേക പ്രദേശത്തെ സമയം നിർണയിക്കാൻ രേഖാംശരേഖകൾ ഉപകരിക്കുന്നു.
വൻകരകളുടെ ഉദ്ഭവം
* വൻകരകളുടെയും സമുദ്രങ്ങളുടെയും സ്ഥാനമാറ്റം,പരിണാമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തങ്ങളാണ് വൻകര വിസ്ഥാപന സിദ്ധാന്തം(Continental Drift Theory) ഫലകചലനം സിദ്ധാന്തം (Plate Tectonics)എന്നിവ
* ഭൂകമ്പം, അഗ്നിപർവത സ്ഫോടനം എന്നിവയ്ക്കു കാരണമാവുന്നത് ടെക്ടോണിക് ബലങ്ങളാണ് (Tectonic Forces)
* വൻകരവിസ്ഥാപന സിദ്ധാന്തം ശാസ്ത്രീയമായി പരിഷ്ക്കരിച്ചത് 1910-ൽ, ജർമൻ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വേഗ്നറാണ്
* ഇന്നത്തെ ഭൂഖണ്ഡങ്ങളെല്ലാം ഒരു കാലത്ത് 'പാൻജിയ'എന്ന ഒരു ബൃഹ്ദഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്ന് വൻകരവിസ്ഥാപന സിദ്ധാന്തം പറയുന്നു
* 'പാൻജിയ' ചുറ്റിയുണ്ടായിരുന്ന സമുദ്രമായിരുന്നു ‘പന്തലാസ്സ’
* 180 ദശലക്ഷം വർഷങ്ങൾക്കുമുൻപ് പാൻജിയ ലൗറേഷ്യ ഗോണ്ട്വാനാലൻഡ് എന്നിങ്ങനെ രണ്ടു വൻകരകളായി പിളർന്നു
* ‘തെഥിസ്’ സമുദ്രമാണ് ലൗറേഷ്യ ഗോണ്ട്വാനാലൻഡ് ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്തിരുന്നത്
* ലൗറേഷ്യ പൊട്ടിപ്പിളർന്നാണ് വടക്കേ അമേരിക്കയും യൂറേഷ്യയും രൂപംകൊണ്ടത്
* ഗോണ്ട്വാനാലൻഡ് പൊട്ടിപ്പിളർന്ന് തെ ക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപദ്വീപ്,ഓസ്‌ട്രേലിയ അൻ്റാർട്ടിക്ക എന്നിവ രൂപം കൊണ്ടു.
* ഭൂമധ്യരേഖയുടെ (Equator) അക്ഷാംശം,പൂജ്യംഡിഗ്രിയാണ്
* അക്ഷാംശരേഖകൾ 'സമാന്തരങ്ങൾ' (Parallels) എന്നും അറിയപ്പെടുന്നു.
* ഉത്തരധ്രുവം 90 ഡിഗ്രി വടക്കൻ അക്ഷാംശവും ദക്ഷിണധ്രുവം 90 ഡിഗ്രി തെക്കൻ അക്ഷാംശവുമാണ്.
* വടക്കൻ അക്ഷാംശം 23 ഡിഗ്രി, 26 മിനുട്ട് 22 സെക്കൻഡാണ് ഉത്തരായനരേഖ (ട്രോപ്പിക് ഓഫ് കാൻസർ). ദക്ഷിണ അക്ഷാംശം 23 ഡിഗ്രി, 26 മിനുട്ട് 22 സെക്കൻഡാണ് ദക്ഷിണായനരേഖ (ട്രോപ്പി ക് ഓഫ് കാപ്രിക്കോൺ), ഇന്ത്യയിലൂടെ കടന്നുപോകുന്നത് ട്രോപ്പിക് ഓഫ് കാൻസറാണ്
* അടുത്തടുത്തുള്ള രണ്ട് അക്ഷാംശരേഖകൾ തമ്മിലുള്ള വ്യത്യാസം 111 കിലോമീറ്ററാണ്.
* ഉത്തരാർധഗോളം, ദക്ഷിണാർധഗോളം എന്നിങ്ങനെ ഭൂമിയെ ഭൂമധ്യരേഖ തിരിക്കുന്നു.
* പ്രൈം മെറീഡിയൻ (Prime Meridian) എന്നറിയപ്പെടുന്നത് ലണ്ടനിലെ ഗ്രീൻവിച്ചിൽകൂടി കടന്നുപോകുന്നതാണ്.
* 180 ഡിഗ്രി മെറീഡിയനിലൂടെയാണ് അന്താരാഷ്ട ദിനാങ്കരേഖ (International date line)കടന്നുപോകുന്നത്
* അന്താരാഷ്ട ദിനാങ്കരേഖയുടെ ഇരുവശങ്ങളും തമ്മിൽ ഒരുദിവസത്തെ വ്യത്യാസമുണ്ടാവും,
* ബെറിങ് കടലിടുക്ക്, ഫിജി ,ടോങ്ങ ദ്വീപുകൾ എന്നീ പ്രദേശങ്ങളിലൂടെ അന്താരാഷ്ട ദിനാങ്കരേഖ കടന്നുപോകുന്നത്.
* ഭൂമിയെ ആകെ 24 സമയമേഖലകളായി (Time zone) തിരിച്ചിരിക്കുന്നു
* ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം റഷ്യയാണ്,11 സമയമേഖലകൾ
* ഗ്രീൻവിച്ച് സമയത്തേക്കാൾ അഞ്ചരമണിക്കൂർ മുന്നോട്ടാണ് ഇന്ത്യൻ സ്റ്റാൻഡേഡ് സമയം
* ഗ്രീൻവിച്ചിൽ രാവിലെ 10 മണിയാവുമ്പോൾ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ്
3.30 ആയിരിക്കും
* ഭൂമധ്യരേഖ ഭൂഗോളത്തെ ഉത്തരാർധഗോളം ദക്ഷിണാർധഗോളം എന്നിങ്ങനെ തരംതിരിക്കുന്നു
* ഭൂമധ്യരേഖയ്ക്കു മുകളിലായി സൂര്യൻ എത്തുന്ന വർഷത്തിലെ രണ്ടുദിവസങ്ങളാണ് മാർച്ച്20/21 സപ്തംബർ 22/23 എന്നിവ ഈ ദിനങ്ങൾ ‘വിഷുവങ്ങൾ’(Equinox) എന്നറിയപ്പെടുന്നു
* ഇക്വഡോർ,കൊളംബിയ ,ബ്രസീൽ,ഗാബോൺ റിപ്പബ്ലിക്ക് ഓഫ് കോംഗോ,ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഉഗാണ്ട,കെനിയ,സൊമാലിയ,ഇൻഡൊനീഷ്യ എന്നി രാജ്യങ്ങളിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്നു.
* ഇക്വനോക്സ് എന്ന പദത്തിനർത്ഥം 'തുല്യരാത്രികൾ' എന്നാണ് വിഷുവദിനങ്ങളിൽ ഭൂമധ്യരേഖാ പ്രദേശത്ത് 12 മണിക്കൂർ പകലും 12 മണിക്കൂർ രാത്രിയുമായിരിക്കും മാർച്ച് 21 -നെ ‘മഹാവിഷുവം’(Vernal equinox) എന്നും സപ്തംബർ 23- നെ കർക്കടക സംക്രമം (summer equinox)എന്നു വിളിക്കുന്നു
* ഉത്തരായാനരേഖയ്‌ക്കു സൂര്യനെത്തുന്നത് ജൂൺ 21-നാണ് ഉത്തരായാനം,കർക്കടകസംക്രാന്തി എന്നെല്ലാം ഈ ദിവസം അറിയപ്പെടുന്നു (Summer solistice).
* ദക്ഷിണായാനരേഖയ്ക്കു മുകളിൽ സൂര്യനെത്തുന്നത് ഡിസംബർ 22-നാണ്.ദക്ഷിണായാനം മകരസംക്രാന്തി എന്നീ പേരുകളിൽ ഈ ദിവസം അറിയപ്പെടുന്നു (Winter solistice)
* ഭൂമധ്യരേഖാപ്രദേശം മഴക്കാടുകൾക്ക് പ്രസിദ്ധമാണ്
* 23 മണിക്കൂറും 56 മിനുട്ടും 4 സെക്കൻഡും ചേരുന്നതാണ് ഭൂമിയിലെ ഒരു ദിവസം. ഭൂമി സൂര്യനും ചുറ്റാനെടുക്കുന്ന കാലയളവായ ഒരുവർഷമെന്നത് (ട്രോപ്പിൽ ഇയർ) 365 ദിവസവും 5 മണിക്കൂറും 48 മിനുട്ടും ചേരുന്നതാണ്.
* സൂര്യനിലെ ദിവസദൈർഘ്യം മധ്യഭാഗത്തും ധ്രുവകളിലും വ്യത്യസ്തമാണ്.മധ്യഭാഗത്ത് ഒരു ദിവസമെന്നത് ഭൂമിയിലെ 25 ദിവസങ്ങൾക്കു തുല്യമാണ്.ധ്രുവങ്ങളിൽ ഇത് 34 ദിവസവും.ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരുതവണ വലം വെക്കാനെടുക്കുന്ന സമയം 226 ദശലക്ഷം ഭൗമവർഷമാണ് (കോസ്മിക് ഇയർ)
* വർഷത്തിന്റെ ദൈർഘ്യം ഏറ്റവും കുറഞ്ഞ ഗ്രഹം ബുധനാണ്.ഭൂമിയിലെ 88 ദിവസങ്ങളാണ് ബുധന്റെ ഒരു വർഷം ഒരു ദിവസം 59 ഭൗമദിവസങ്ങൾക്കു സമമാണ്.
* വർഷത്തെ ദൈർഘ്യം കൊണ്ട് ദിവസം കീഴടക്കുന്ന ഗ്രഹമാണ് ശുക്രൻ. ഇവിടെ ഒരു വർഷം
224.7 ഭൗമ ദിനങ്ങൾ ആയിരിക്കുമ്പോൾ ഒരു ദിവസമെന്നത്
243.1 ഭൗമദിനങ്ങളാണ്
* ഭൂമിയുടെതിന് സമാനമായ ദിനരാത്രങ്ങളാണ് ചൊവ്വയിലെത് 24 മണിക്കൂറും 37 മിനുട്ടുമാണ് ചൊവ്വയിലെ ഒരു ദിവസം.ഭൂമിയിലെതുപോലെ നാലു ഋതുക്കളും ചൊവ്വയിലുണ്ട്.ചൊവ്വയുടെ ഒരു വർഷം 687 ഭൗമദിനങ്ങളാണ്
* ഏറ്റവും ഹ്രസ്വമായ ദിനരാത്രങ്ങളാണ് ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെത്.കേവലം 9 മണിക്കൂറും 55 മിനുട്ടുമാണ് വ്യാഴത്തിലെ ഒരു ദിവസം. ഭൂമിയിലെ
11.86 വർഷങ്ങളാണ് വ്യാഴത്തിന്റെ ഒരു വർഷം (12 വർഷങ്ങളാണ് വ്യാഴവട്ടം)
* ലോകത്തിൽ, ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് കാനഡയിലെ ഫണ്ടി ഉൾക്കടലിലാണ്(Bay of Findy).
* ഇന്ത്യയിലെ ഏറ്റവുമുയർന്ന വേലിയേറ്റം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് ഗുജറാത്തിലെ ഒാഖയിലാണ്(okha).
* കേവലം 10 മണിക്കൂറും 40 മിനുട്ടുമാണ് ശനിയുടെ ദിവസം. ഭൂമിയിലെ
29.46 വർഷങ്ങളാണ് ശനിഗ്രഹത്തിലെ ഒരുവർഷം
* 17 മണിക്കൂറും 14 മിനുട്ടുമാണ് യുറാനസ്സിലെ ദിവസ ദൈർഘ്യം. ഒരുവട്ടം സൂര്യനെ ചുറ്റാൻ
84.3 വർ ഷങ്ങൾ വേണം.
* 16 മണിക്കുറ്റും 6 മിനുട്ടുമാണ് നെപ്ട്യൂണിലെ ദിവസം. സൂര്യനെ ഒരുതവണ ചുറ്റാൻ
164.7 വർഷം വേണം.
കലണ്ടർ
* ഇന്ത്യയുടെ ദേശീയ പഞ്ചാംഗമായ 'ശക വർഷം' തുടങ്ങിയത്.എ.ഡി. 78-ൽ കനിഷ്കനാണ്
* ശകവർഷത്തിലെ ആദ്യമാസം ചൈത്രവും അവസാനത്തെത് ഫാൽഗുനവുമാണ്.
* മാർച്ച് 22-നാണ് ശകവർഷപ്രകാരമുള്ള പുതുവർഷാരംഭം.
* എ.ഡി. 320-ൽ 'ഗുപ്തവർഷം' തുടങ്ങിയത് ചന്ദ്രഗുപ്തൻ-1
* ബി.സി.58-ൽ 'വിക്രമസംവത്സരം' ആരംഭിച്ചത് ഉജ്ജയിനിയിലെ വിക്രമാദിത്യരാജാവാണ്
* പുരാണങ്ങൾ പ്രകാരം കലിയുഗം തുടങ്ങിയത് ബി.സി. 3102-ലാണ്
* മധ്യേന്ത്യയിൽ വ്യാപകമായി പ്രചാരം നേടിയിരുന്ന കാലച്ചുരി വർഷം (Kalachuri Era) ആരംഭിച്ചത് എഡി 248-ൽ.
* ‘ഹിജറാ വർഷം’ ആരംഭിച്ചത് എഡി 825-ൽ.