* ചന്ദ്രന്റെയും സൂര്യന്റെയും ഗുരുത്വാകർഷണഫലമായാണ് വേലിയേറ്റങ്ങൾ(Tides) ഉണ്ടാവുന്നത്. എല്ലാ ദിവസവും രണ്ടുതവണ വീതം സമുദ്രജലം വേലിയേറ്റഫലമായി ഉയരുന്നുണ്ട്. എന്നാൽ വേലിയേറ്റം ഏറ്റവും ശക്തമായി അനുഭവപ്പെടുക വെളുത്തവാവ്, കറുത്തവാവ് ദിവസങ്ങളിലാണ്.
* രണ്ടുവേലിയേറ്റങ്ങൾക്കിടയിലെ ഇടവേള 12 മണിക്കുറും 25 മിനുട്ടുമാണ്.
* അമാവാസി, പൗർണമി ദിവസങ്ങളിലെ വേലിയേറ്റം സ്പ്രിങ് റ്റൈഡ് (Spring Tide)എന്നറിയപ്പെടുന്നു.
* നീപ് ടൈഡ് (Neap Tide) ശക്തികുറഞ്ഞ വേലിയേറ്റങ്ങളാണ്.
* ദിവസം നാലുതവണ വേലിയേറ്റം ഉണ്ടാവുന്ന പ്രദേശമാണ് ഇംഗ്ലണ്ടിലെ സൗത്താംപ്ടൺ (Southamp ton)
* വേലിയേറ്റ തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശമാണ് ഫ്രാൻസിലെ ലാ റാൻസെ (La Rance).ഇന്ത്യയിൽ, കാംബേ ഉൾക്കടൽ (Gulf of Cambay),കച്ച് പ്രദേശങ്ങളിൽ ഇത്തരം പദ്ധതികളുണ്ട്
* ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖമാണ് ഗുജറാത്തിലെ കാണ്ട്ല
* കടലിന്റെ അടിത്തട്ടിലുള്ള സൂഷ്മസസ്യങ്ങളായ ആൽഗകൾ പെട്ടെന്ന് പെരുകുന്നതുമൂലമാണ് 'ചുവപ്പു വേലിയേറ്റങ്ങൾ' (Red Tides)ഉണ്ടാവുന്നത് ചുവപ്പു വേലിയേറ്റം മൂലം മത്സ്യങ്ങൾ ചത്തു പൊങ്ങുന്നു.
* ആൽഗകളുടെ നിറമനുസരിച്ച്, വെള്ള വേലിയേറ്റം, മഞ്ഞ വേലിയേറ്റം, ഹരിത വേലിയേറ്റം എന്നിങ്ങനെയും പേരുകളുണ്ട്.
ശിലകൾ
* ശിലകളെ രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിൽ ആഗ്നേയശിലകൾ, അവസാദ ശിലകൾ, കായാന്തരിത ശിലകൾ എന്നിങ്ങനെ തിരിക്കാം.
* 'ശിലകളുടെ മാതാവ്, പ്രാഥമിക ശില' എന്നിങ്ങനെയും ആഗ്നേയശിലകൾ (Igneous rock)അറിയപ്പെടുന്നു. മാഗ്മ തണുത്തുറഞ്ഞുണ്ടായവയാണിവ. 'പാതാളശില’കൾ എന്നറിയപ്പെടുന്നതും ആഗ്നേയശിലകളുടെ വകഭേദമാണ്.
* ബസാൾട്ട്, ഗ്രാനൈറ്റ്, ഡോളറൈറ്റ് ബാത്തോലിത്സ്, ലാക്കോലിത്സ്, സിൽസ്, ഡൈക്സ് എന്നിവ ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളാണ്.
* മണൽക്കല്ല്,ഷെയ്ൽ,കളിമണ്ണ്,ലോയ്സ്, ചുണ്ണാമ്പുകല്ല്,കക്കകൾ, ചിപ്പികൾ. പവിഴം, ചോക്ക്, ജിപ്സം, കല്ലുപ്പ് എന്നിവ അവസാദശിലകൾക്ക് (Sedimentary rock)ഉദാഹരണങ്ങളാണ്.
* ഉയർന്ന മർദത്തിലും ചൂടിലും ആഗ്നേയ - അവസാദ ശിലകൾക്ക് മാറ്റമുണ്ടായി ഉടലെടുക്കുന്നവയാണ് കായാന്തരിക ശിലകൾ (Metamorphic rock).
* ഒാറോളജി(Orology) എന്നറിയപ്പെടുന്നത് മലകളെയും പർവതങ്ങളെയും കുറിച്ചുള്ള ശാസ്ത്രപഠനശാഖയാണ്
* സ്പീലിയോളജി (Speleology) എന്നറിയപ്പെടുന്നത് ഗുഹകളെക്കുറിച്ചുള്ള ശാസ്ത്രപഠനമാണ്