പർവതങ്ങൾ


* അന്താരാഷ്ട്ര പർവതവർഷം -
2002. 

* അമേരിക്കയിലെ ഡക്കോട്ട സ്റ്റേറ്റിലെ റഷ്മോർ മല (MountRushmore) അതിലെ ശില്പങ്ങൾകൊണ്ടാണ് പ്രസിദ്ധം. മുൻ അമേരിക്കൻ പ്രസിഡൻറുമാരായിരുന്ന ജോർജ് വാഷിങ്ടൺ, തോമസ് ജെഫേഴ്സൺ, തിയോഡോർ റൂസ്  വെൽറ്റ് അബ്രഹാം ലിങ്കൺ എന്നിവരുടെ മുഖങ്ങളാണ് റഷ്മോർ മലയിൽ കൊത്തിവെച്ചിരിക്കുന്നത്. 

* ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാലയൻ പർവതനിരയിൽ നേപ്പാളിലാണ് സ്ഥിതിചെയ്യുന്നത്. 

* സർവേയറും ഗണിതജ്ഞനുമായിരുന്ന   ബംഗാളിൽ നിന്നുള്ള രാധാനാഥ് സിക്ദറാണ് 1852-ൽ എവറസ്റ്റ് കൊടുമുടിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് 

* 8848 മീറ്ററാണ്  എവറസ്റ്റ് കൊടുമുടിയുടെ ഉയരം

* 1953 മെയ് 29 പ്രാദേശിക സമയം രാവിലെ
11.30-നാണ്
ന്യൂസീലൻഡുകാരനായ എഡ്‌മണ്ട് ഹിലാരിയും ടെൻസിങ്  നോർഗയും ചേർന്ന് എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയത് 
* എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജപ്പാൻകാരിയായ ജങ്കോ താബേയാണ്.1975  മെയ് 16-നാണ് അവർ എവറസ്റ്റ് കീഴടക്കിയത്.

* 2001 മെയ് 25-ന് എവറസ്റ്റിന്റെ നെറുകയിൽ കാൽകുത്തിയ അമേരിക്കക്കാരനായ എറിക്ക് വെയിൻമേയറാണ് ഈ നേട്ടം കൈവരിച്ച ആദ്യത്തെ അന്ധൻ.

* ടെൻസിങ് നോർഗെ ജനിച്ചത് നേപ്പാളിലാണെങ്കിലും ദീർഘകാലം കഴിഞ്ഞിരിക്കുന്നത് ഇന്ത്യയിലാണ്.അതിനാൽ എവറസ്റ്റ് കീഴടക്കിയ  ആദ്യത്തെ ഇന്ത്യക്കാരനായി ടെൻസിങ്ങിനെയാണ് പൊതുവെ കരുതിപ്പോരുന്നത് 

* എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതയാണ് ബചേന്ദ്രിപാൽ.1984 മെയ് 17-നായിരുന്നു ഇത്.

* തുടർച്ചയായി രണ്ടുവർഷം (1992-1993) എവറസ്റ്റ്  കീഴടക്കി റെക്കോഡിട്ട  ഇന്ത്യൻ വനിതയാണ് സന്തോഷ് യാദവ്  

ഹിമാലയം


* ‘മഞ്ഞിന്റെ വാസസ്ഥലം’ എന്നാണ് ‘ഹിമാലയം’ എന്ന വാക്കിന്റെ അർഥം 

* 2,410 കിലോമീറ്ററാണ് ഹിമാല യാൻനിരയുടെ നീളം;പടിഞ്ഞാറ് സിന്ധുനദിമുതൽ കിഴക്ക് ബ്രഹ്മപുത്ര നദിവരെ.

* സമാന്തരങ്ങകളായ മൂന്നുനിരകൾ ചേരുന്നതാണ് ഹിമാലയം.ഹിമാദ്രി (ഗ്രേറ്റർ ഹിമാലയ),ഹിമാചൽ(ലെസ്സർ ഹിമാലയ),സിവാലിക് (ഒൗട്ടർ ഹിമാലയ) എന്നിവയാണിവ.     

* ഹിമാലയത്തിന്റെ വടക്കേയറ്റത്തുള്ള നിരയായ ഹിമാദ്രി ഒട്ടേറെ കൊടുമുടികൾ നിറഞ്ഞതാണ്. എവറസ്റ്റ്,കാഞ്ചൻജംഗ,നംഗ പർബത്,നന്ദാദേവി എന്നീ കൊടുമുടികൾ ഹിമാദ്രിയിലാണുള്ളത്.

* ഹിമാദ്രിക്ക് തൊട്ടു തെക്കായി സ്ഥിതിചെയ്യുന്ന ഹിമാചൽ,ഡാർജീലിങ്,ഡൽഹൗസി,നൈനിറ്റാൾ,മസ്സൂറി എന്നിവ സുഖവാസകേന്ദ്രങ്ങളാൽ പ്രസിദ്ധമാണ്.

* ‘ഡൂൺസ്’ എന്നറിയപ്പെടുന്ന വിസ്‌തൃത താഴ്വരകൾ കാണപ്പെടുന്നത് സിവാലിക് നിരയാണ്.ഡെറാഡൂൺ ഇത്തരമൊരു താഴ്വരയിലാണ്  

* ‘ഇന്ത്യയുടെ പർവതസംസ്ഥാനം' എന്നറിയപ്പെടുന്നത് ഹിമാചൽ പ്രദേശ് 

* മടക്കുപർവതങ്ങളിൽപെടുന്ന ഹിമാലയം, ഇന്തോ -ഓസ്ട്രേലിയൻ ഫലകം, യൂറേഷ്യൻ ഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽനിന്ന് ഉടലെടുത്തതാണ് 

* 6,714 മീറ്റർ ഉയരമുള്ള 'കൈലാസം കൊടുമുടി' ചൈനയിലാണ്(ടിബറ്റ്) സ്ഥിതിചെയ്യുന്നത്. 

* 'കാങ് റിംപോച്ചെ' (Kang Rimpoche) എന്നാണ് കൈലാസത്തെ ടിബറ്റിൽ വിളിക്കുന്ന പേര് 

* കാഞ്ചൻജംഗ സ്ഥിതിചെയ്യുന്നത് സിക്കിമിലാണ്. 8,586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ലോകത്തിലെ മൂന്നാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഉയരം കൂടിയ കൊടുമുടിയാണ്. 

* യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിരയിലാണ്.റഷ്യയിൽ സ്ഥിതിചെയുന്ന എൽബ്രൂസിന്റെ ഉയരം 5,642 മീറ്ററാണ്.

* ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി,ടാൻസാനിയയിലുള്ള  കളിമഞ്ജാരോ പർവതത്തിലാണുള്ളത്.5,895 മീറ്റർ ഉയരമുള്ള കിബോ ശിഖരമാണ് കളിമഞ്ജാരോയിലെ ഏറ്റവും ഉയരമുള്ള ഭാഗം. 

* നിർജീവ അഗ്നിപർവതമാണ് കളിമഞ്ജാരോ 'കളിമഞ്ജാരോയിലെ മഞ്ഞ് ഏണസ്റ്റ് ഹെമിങ്വേയുടെ പ്രസിദ്ധമായ നോവലാണ്.

* നഗ്നിപർവതം(Naked Mountain) എന്നതാണ് നംഗപർവതം എന്നതിന്റെ  അർഥം ‘ഡിയാമിർ’ എന്നും  ഇതിന് വിളിപ്പേരുണ്ട് ‘പർവതങ്ങളുടെ രാജാവ്’(king of mountain) എന്നാണിതിന്റെ അർഥം.

* വിന്ധ്യ,സത്പുര മലനിരകൾക്കിടയിലൂടെ ഒഴുകുന്ന നദിയാണ് നർമദ.ഇന്ത്യയിൽ ഭ്രംശതാഴ്വരയിലൂടെ  ഒഴുകുന്ന നദിയാണ് നർമദ.

* അലാസ്കയിലാണ് വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് മക്കിൻലിയുടെ (Mount Mckinley) സ്ഥാനം. 

* 6,194 മീറ്റർ ഉയരമുള്ള മക്കിൻലി, 'ഡെനാലി’ എന്നാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. 

* തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അ കോൻകാഗ്വ (Aconcagua) അർജൻറീനയിലാണ് സ്ഥിതിചെയ്യുന്നത്. 

* 6,959 മീറ്റർ ഉയരമുള്ള അകോൻകാഗ്വ, ഏഷ്യയ്ക്കു പുറത്ത് ഏറ്റവും ഉയരം കൂടിയതും ദക്ഷിണാർധഗോളത്തിലെ ഏറ്റവും ഉയരമുള്ളതുമായ കൊടുമുടിയാണ്. 

* ഓസ്ട്രേലിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് കോസിയസ്കോ (Mount Kosciuszko)'സിനോവി പർവത’ നിരയിലാണ് പെടുന്നത്. 2,228 മീറ്ററാണ് ഉയരം. 

* അൻറാർട്ടിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്"വിൻസൺ മാസ്സിഫ് (Vinson Massif). മാസ്സിഫിലെ ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് ക്രാഡോക്ക് (4,650 മീറ്റർ). 

* ഇന്ത്യാ ഉപദ്വീപിനെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന മലനിരയാണ് വിന്ധ്യൻ. പ്രധാനമായും മധ്യപ്രദേശിലാണ് വിന്ധ്യൻ നിര. 

* വിന്ധ്യൻ നിരയ്ക്ക് സമാന്തരമായി, മധ്യേന്ത്യയിലുള്ള മറ്റൊരു മലനിരയാണ് സത്പുര

* ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ മലനിരകളെ ചേർത്തുപറയുന്ന പേരാണ്'പൂർവാചൽ’ അഥവാ പട്കായി. 

* പട്കായി ബം, ഖാരോ, ഖാസി. ജയന്തിയ, ലൂഷായി കുന്നുകൾ എന്നിവയാണ് പൂർവാചലിൽ പ്രധാനമായും ഉൾപ്പെടുന്നത്.
* മേഘാലയയിലാണ് ഖാസി കുന്നുകൾ  സ്ഥിതിചെയ്യുന്നത്. ചിറാപുഞ്ചി, മൗസിൻറാം തുടങ്ങിയ ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന  പ്രദേശങ്ങൾ ഖാസി കുന്നുകളിലാണ്.

* മേഘാലയ സംസ്ഥാനത്തിൽ പെടുന്ന ഖാരോ കുന്നുകളിലാണ് ഷിലോങ് സ്ഥിതിചെയ്യുന്നത്

* ലൂഷായി  കുന്നുകൾ മിസോറമിലാണ്.

* മ്യാൻമറിലെ പർവതനിരയാണ് 'അരാക്കൻ യോമ'  

* ആൻഡമാനിലെ റോസ് ദ്വീപിലാണ് ഹാരിയിറ്റ് കൊടുമുടി(Mount Harriet). 

* ഭാരത ചരിത്രത്തിൽ ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുള്ള ഖൈബർ ചുരം (Khyber pass), നിലവിൽ പാകിസ്താനെയും അഫ്ഗാനിസ്താനെയും ബന്ധിപ്പിക്കുന്നു. 

* പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന മലമ്പാതയാണ് പാലക്കാട് ഗ്യാപ്പ് പാലക്കാട് ചുരം കേരളത്തിന്റെ പാലക്കാട് ജില്ലയെയും തമിഴ്നാട്ടിലെ കോയമ്പത്തുർ ജില്ലയെയും ബന്ധിപ്പിക്കുന്നു. 

* പാകിസ്താനിലെ തോബാകക്കാർ മലനിരകളിൽ സ്ഥിതിചെയ്യുന്ന ബോലാൻ ചുരം, 'ഇന്ത്യയിലേക്കുള്ള പ്രവേശനകവാടം' എന്നു വിവക്ഷിക്കപ്പെടാറുണ്ട്. 

* പ്രസിദ്ധമായ 'കമ്യൂണിസം കൊടുമുടി' (Communism Peak) സ്ഥിതിചെയ്യുന്നത് താജിക്കിസ്താനിലാണ്? 

* 7,495 മീറ്റർ ഉയരമുള്ള കമ്യൂണിസം കൊടുമുടിയുടെ  യഥാർത്ഥ നാമം ‘ഗാരമോ ശിഖരം ‘ (Garmo Peak) എന്നായിരുന്നു. 1932-ൽ, ‘സ്റ്റാലിൻ കൊടുമുടി' എന്ന് നാമകരണം ചെയ്യപ്പെട്ടു. 

* 1962 മുതലാണ് കമ്യൂണിസം കൊടുമുടി എന്നു പേരായത്. 1998-ൽ കൊടുമുടിയെ 'ഇസ്മായിൽ സമാനി ശിഖരം' (Ismail Samani Peak) എന്ന് പുനർനാമകരണം ചെയ്തു. 

* 7,134 മീറ്റർ ഉയരമുള്ള 'ലെനിൻ കൊടുമുടി' (Lenin Peak) പാമീർ പർവതനിരയിൽ തന്നെയാണ്. താജിക്കിസ്താൻ, കിർഗിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയിലായാണ് സ്ഥാനം. 

* പസിഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഹവായ് ദ്വീപിലുള്ള 'മൗനാ കീ' (Mauna Kea) കൊടുമുടിക്ക് ചുവടുമുതൽ മുകളറ്റംവരെ 10,203  മീറ്റർ ഉയരമുണ്ട്.

* മൗനാ കീയുടെ
4.208 മീറ്റർ ഭാഗം മാത്രമാണ് സമുദ്രനിരപ്പിനു മുകളിലുള്ളത്. 

* ഭൂമിയുടെ കേന്ദ്രത്തിൽ നിന്ന് ഏറ്റവും അകലെയായി സ്ഥിതിചെയ്യുന്ന കൊടുമുടി തെക്കേ അമേരിക്കയിലെ ആൻഡിസ് പർവതനിരയിൽപെടുന്ന ചിമ്പരാസോ കൊടുമുടിയാണ് (Mount chimbarazo)

* ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ഡ്രസ് കാർഗിൽ,ലേ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് സോജിലാ ചുരം(zojila pass)

* 'ഡെക്കാനിലേക്കുള്ള താക്കോൽ' എന്നറിയപ്പെടുന്ന ചുരമാണ് സത്പുര മലനിരയിലെ അസിർഗഢ്  (Asirgarh)മധ്യപ്രദേശിലാണിത്.

* നാഥുലാ,ജെലപ്ലാ ചുരങ്ങൾ സിക്കിമിലാണുള്ളത്.

* കടൽക്കാറ്റ് വീശുന്നത് പകലും കരക്കാറ്റ് വീശുന്നത് രാത്രിയിലുമാണ്.
* ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റാണ് 'ലൂ', പശ്ചിമബംഗാൾ, അസം മേഖലകളിൽ ഇടിയോടുകൂടിയ കനത്ത മഴയുണ്ടാക്കുന്ന ഉഷ്ണക്കാറ്റാണ്'നോർവെസ്റ്റർ'. 

* യൂറോപ്പിലെ ആൽപ്സ് പർവതനിരയുടെ വടക്കേചെരിവിൽ വീശുന്ന വരണ്ട കാറ്റാണ് 'ഫൊൺ'. മുന്തിരിക്കായകൾ വേഗത്തിൽ പാകമാകാൻ ഈ കാറ്റ് സഹായിക്കുന്നു. 

* 'മഞ്ഞു തിന്നുന്നവൻ' എന്നറിയപ്പെടുന്നത്'ചിനുക്ക്, റോക്കീസ് പർവതനിരയുടെ കിഴക്കേ ചരിവിലാണിത് വീശുന്നത്. 

* മിസ്ട്രൽ യൂറോപ്പിലും ഹർമാറ്റൺ പശ്ചിമ ആഫ്രിക്കയിലും വീശുന്ന കാറ്റുകളാണ്. മെഡിറ്ററേനിയൻ പ്രദേശത്ത് വീശുന്ന കാറ്റാണ് 'ലവൻഡെ’, ‘ഡോക്ടർ' എന്ന പേരിൽ പ്രസിദ്ധമായ കാറ്റാണ് 'ഹർമാറ്റൺ'.

* ഇക്വഡോറിൽ  സ്ഥിതിചെയ്യുന്ന ചിമ്പരാസോ കൊടുമുടിയുടെ സ്ഥാനം ഏതാണ്ട് ഭൂമധ്യരേഖയിലാണ് 

* ആരവല്ലിനിരയിലെ ഏറ്റവും ഉയരംകൂടിയ ഭാഗമാണ് മൗണ്ട് ആബു  (Mount Abu). 

* രാജസ്ഥാനിലെ ശിരോഖി ജില്ലയിലാണിത്. 

* മൗണ്ട് ആബുവിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്
’ഗുരുശിഖർ’ (1722 മീ.) 
* രാജസ്ഥാനിലെ ഏക ഹിൽസ്റ്റേഷനാണ് മൗണ്ട് ആബു. 

* അജ്മീർ നഗരം ആരവല്ലി നിരയുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. 

* പ്രസിദ്ധമായ 'ദിൽവാര ക്ഷേത്രം' മൗണ്ട് ആബുവിലാണുള്ളത്. 

* ബ്രഹ്മകുമാരീസ് വേൾഡ്സ്പിരിച്വൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനവും മൗണ്ട് ആബുവാണ്. 

* ഹിമാലയത്തിനു തെക്ക് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി. 

* പശ്ചിമഘട്ടനിരയിലുള്ള ആനമുടിയുടെ ഉയരം 2695 മീറ്റർ. 

* ഇടുക്കി ജില്ലയിലെ മൂന്നാർ പഞ്ചായത്തിലാണിത്. 

* സൗരയൂഥത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടി ചൊവ്വയിലാണ് 'മൗണ്ട് ഒളിമ്പസ് (ഒളിമ്പസ് മോൺസ്). 

* ഉയരം ഏതാണ്ട് 27 കിലോമീറ്റർ.


Manglish Transcribe ↓



* anthaaraashdra parvathavarsham -
2002. 

* amerikkayile dakkotta sttettile rashmor mala (mountrushmore) athile shilpangalkondaanu prasiddham. Mun amerikkan prasidanrumaaraayirunna jorju vaashingdan, thomasu jephezhsan, thiyodor roosu  velttu abrahaam linkan ennivarude mukhangalaanu rashmor malayil kotthivecchirikkunnathu. 

* ettavum uyaram koodiya kodumudiyaaya evarasttu himaalayan parvathanirayil neppaalilaanu sthithicheyyunnathu. 

* sarveyarum ganithajnjanumaayirunna   bamgaalil ninnulla raadhaanaathu sikdaraanu 1852-l evarasttu kodumudiyaanu lokatthile ettavum uyaram koodiyathennu aadyamaayi thiriccharinjathu 

* 8848 meettaraanu  evarasttu kodumudiyude uyaram

* 1953 meyu 29 praadeshika samayam raavile
11. 30-naanu
nyooseelandukaaranaaya edmandu hilaariyum densingu  norgayum chernnu evarasttu kodumudi aadyamaayi keezhadakkiyathu 
* evarasttu keezhadakkiya aadya vanitha jappaankaariyaaya janko thaabeyaanu. 1975  meyu 16-naanu avar evarasttu keezhadakkiyathu.

* 2001 meyu 25-nu evarasttinte nerukayil kaalkutthiya amerikkakkaaranaaya erikku veyinmeyaraanu ee nettam kyvariccha aadyatthe andhan.

* densingu norge janicchathu neppaalilaanenkilum deerghakaalam kazhinjirikkunnathu inthyayilaanu. Athinaal evarasttu keezhadakkiya  aadyatthe inthyakkaaranaayi densingineyaanu peaathuve karuthipporunnathu 

* evarasttu keezhadakkiya aadyatthe inthyan vanithayaanu bachendripaal. 1984 meyu 17-naayirunnu ithu.

* thudarcchayaayi randuvarsham (1992-1993) evarasttu  keezhadakki rekkoditta  inthyan vanithayaanu santhoshu yaadavu  

himaalayam


* ‘manjinte vaasasthalam’ ennaanu ‘himaalayam’ enna vaakkinte artham 

* 2,410 kilomeettaraanu himaala yaannirayude neelam;padinjaaru sindhunadimuthal kizhakku brahmaputhra nadivare.

* samaantharangakalaaya moonnunirakal cherunnathaanu himaalayam. Himaadri (grettar himaalaya),himaachal(lesar himaalaya),sivaaliku (oauttar himaalaya) ennivayaaniva.     

* himaalayatthinte vadakkeyattatthulla nirayaaya himaadri ottere kodumudikal niranjathaanu. Evarasttu,kaanchanjamga,namga parbathu,nandaadevi ennee kodumudikal himaadriyilaanullathu.

* himaadrikku thottu thekkaayi sthithicheyyunna himaachal,daarjeelingu,dalhausi,nynittaal,masoori enniva sukhavaasakendrangalaal prasiddhamaanu.

* ‘doons’ ennariyappedunna visthrutha thaazhvarakal kaanappedunnathu sivaaliku nirayaanu. Deraadoon ittharamoru thaazhvarayilaanu  

* ‘inthyayude parvathasamsthaanam' ennariyappedunnathu himaachal pradeshu 

* madakkuparvathangalilpedunna himaalayam, intho -osdreliyan phalakam, yooreshyan phalakam ennivayude koottimuttalilninnu udaledutthathaanu 

* 6,714 meettar uyaramulla 'kylaasam kodumudi' chynayilaanu(dibattu) sthithicheyyunnathu. 

* 'kaangu rimpocche' (kang rimpoche) ennaanu kylaasatthe dibattil vilikkunna peru 

* kaanchanjamga sthithicheyyunnathu sikkimilaanu. 8,586 meettar uyaramulla kaanchanjamga lokatthile moonnaamattheyum inthyayile randaamattheyum uyaram koodiya kodumudiyaanu. 

* yooroppile ettavum uyaram koodiya kodumudiyaaya maundu elbroosu (mount elbrus)kaakkasasu malanirayilaanu. Rashyayil sthithicheyunna elbroosinte uyaram 5,642 meettaraanu.

* aaphrikkayile ettavum uyaram koodiya kodumudi,daansaaniyayilulla  kalimanjjaaro parvathatthilaanullathu. 5,895 meettar uyaramulla kibo shikharamaanu kalimanjjaaroyile ettavum uyaramulla bhaagam. 

* nirjeeva agniparvathamaanu kalimanjjaaro 'kalimanjjaaroyile manju enasttu hemingveyude prasiddhamaaya novalaanu.

* nagniparvatham(naked mountain) ennathaanu namgaparvatham ennathinte  artham ‘diyaamir’ ennum  ithinu vilipperundu ‘parvathangalude raajaav’(king of mountain) ennaanithinte artham.

* vindhya,sathpura malanirakalkkidayiloode ozhukunna nadiyaanu narmada. Inthyayil bhramshathaazhvarayiloode  ozhukunna nadiyaanu narmada.

* alaaskayilaanu vadakke amerikkayile ettavum uyaramkoodiya kodumudiyaaya maundu makkinliyude (mount mckinley) sthaanam. 

* 6,194 meettar uyaramulla makkinli, 'denaali’ ennaanu thaddhesheeyamaayi ariyappedunnathu. 

* thekke amerikkayile ettavum uyaram koodiya kodumudiyaaya a konkaagva (aconcagua) arjanreenayilaanu sthithicheyyunnathu. 

* 6,959 meettar uyaramulla akonkaagva, eshyaykku puratthu ettavum uyaram koodiyathum dakshinaardhagolatthile ettavum uyaramullathumaaya kodumudiyaanu. 

* osdreliyayile ettavum uyaram koodiya kodumudiyaaya maundu kosiyasko (mount kosciuszko)'sinovi parvatha’ nirayilaanu pedunnathu. 2,228 meettaraanu uyaram. 

* anraarttikkan bhookhandatthile ettavum uyaram koodiya parvathamaanu"vinsan maasiphu (vinson massif). Maasiphile uyaram koodiya kodumudiyaanu maundu kraadokku (4,650 meettar). 

* inthyaa upadveepine vadakke inthya, thekke inthya enningane verthirikkunna malanirayaanu vindhyan. Pradhaanamaayum madhyapradeshilaanu vindhyan nira. 

* vindhyan niraykku samaantharamaayi, madhyenthyayilulla mattoru malanirayaanu sathpura

* inthyayude vadakkukizhakkan mekhalayile malanirakale chertthuparayunna peraanu'poorvaachal’ athavaa padkaayi. 

* padkaayi bam, khaaro, khaasi. Jayanthiya, looshaayi kunnukal ennivayaanu poorvaachalil pradhaanamaayum ulppedunnathu.
* meghaalayayilaanu khaasi kunnukal  sthithicheyyunnathu. Chiraapunchi, mausinraam thudangiya lokatthile ettavum kooduthal mazha labhikkunna  pradeshangal khaasi kunnukalilaanu.

* meghaalaya samsthaanatthil pedunna khaaro kunnukalilaanu shilongu sthithicheyyunnathu

* looshaayi  kunnukal misoramilaanu.

* myaanmarile parvathanirayaanu 'araakkan yoma'  

* aandamaanile rosu dveepilaanu haariyittu kodumudi(mount harriet). 

* bhaaratha charithratthil ettavum shakthamaaya svaadheenam chelutthiyittulla khybar churam (khyber pass), nilavil paakisthaaneyum aphgaanisthaaneyum bandhippikkunnu. 

* pashchimaghattatthile ettavum pradhaana malampaathayaanu paalakkaadu gyaappu paalakkaadu churam keralatthinte paalakkaadu jillayeyum thamizhnaattile koyampatthur jillayeyum bandhippikkunnu. 

* paakisthaanile thobaakakkaar malanirakalil sthithicheyyunna bolaan churam, 'inthyayilekkulla praveshanakavaadam' ennu vivakshikkappedaarundu. 

* prasiddhamaaya 'kamyoonisam kodumudi' (communism peak) sthithicheyyunnathu thaajikkisthaanilaan? 

* 7,495 meettar uyaramulla kamyoonisam kodumudiyude  yathaarththa naamam ‘gaaramo shikharam ‘ (garmo peak) ennaayirunnu. 1932-l, ‘sttaalin kodumudi' ennu naamakaranam cheyyappettu. 

* 1962 muthalaanu kamyoonisam kodumudi ennu peraayathu. 1998-l kodumudiye 'ismaayil samaani shikharam' (ismail samani peak) ennu punarnaamakaranam cheythu. 

* 7,134 meettar uyaramulla 'lenin kodumudi' (lenin peak) paameer parvathanirayil thanneyaanu. Thaajikkisthaan, kirgisthaan ennee raajyangalude athirtthiyilaayaanu sthaanam. 

* pasiphiku samudratthil sthithicheyyunna havaayu dveepilulla 'maunaa kee' (mauna kea) kodumudikku chuvadumuthal mukalattamvare 10,203  meettar uyaramundu.

* maunaa keeyude
4. 208 meettar bhaagam maathramaanu samudranirappinu mukalilullathu. 

* bhoomiyude kendratthil ninnu ettavum akaleyaayi sthithicheyyunna kodumudi thekke amerikkayile aandisu parvathanirayilpedunna chimparaaso kodumudiyaanu (mount chimbarazo)

* jammukaashmeerinte thalasthaanamaaya shreenagarile drasu kaargil,le pradeshangalumaayi bandhippikkunnathaanu sojilaa churam(zojila pass)

* 'dekkaanilekkulla thaakkol' ennariyappedunna churamaanu sathpura malanirayile asirgaddu  (asirgarh)madhyapradeshilaanithu.

* naathulaa,jelaplaa churangal sikkimilaanullathu.

* kadalkkaattu veeshunnathu pakalum karakkaattu veeshunnathu raathriyilumaanu.
* uttharenthyan samathalangalil veeshunna varanda ushnakkaattaanu 'loo', pashchimabamgaal, asam mekhalakalil idiyodukoodiya kanattha mazhayundaakkunna ushnakkaattaanu'norvesttar'. 

* yooroppile aalpsu parvathanirayude vadakkecherivil veeshunna varanda kaattaanu 'phon'. Munthirikkaayakal vegatthil paakamaakaan ee kaattu sahaayikkunnu. 

* 'manju thinnunnavan' ennariyappedunnathu'chinukku, rokkeesu parvathanirayude kizhakke charivilaanithu veeshunnathu. 

* misdral yooroppilum harmaattan pashchima aaphrikkayilum veeshunna kaattukalaanu. Medittareniyan pradeshatthu veeshunna kaattaanu 'lavande’, ‘dokdar' enna peril prasiddhamaaya kaattaanu 'harmaattan'.

* ikvadoril  sthithicheyyunna chimparaaso kodumudiyude sthaanam ethaandu bhoomadhyarekhayilaanu 

* aaravallinirayile ettavum uyaramkoodiya bhaagamaanu maundu aabu  (mount abu). 

* raajasthaanile shirokhi jillayilaanithu. 

* maundu aabuvile ettavum uyaramulla kodumudiyaanu
’gurushikhar’ (1722 mee.) 
* raajasthaanile eka hilstteshanaanu maundu aabu. 

* ajmeer nagaram aaravalli nirayude thaazhvarayilaanu sthithicheyyunnathu. 

* prasiddhamaaya 'dilvaara kshethram' maundu aabuvilaanullathu. 

* brahmakumaareesu veldspirichval yoonivezhsittiyude aasthaanavum maundu aabuvaanu. 

* himaalayatthinu thekku inthyayile ettavum uyaram koodiya kodumudiyaanu aanamudi. 

* pashchimaghattanirayilulla aanamudiyude uyaram 2695 meettar. 

* idukki jillayile moonnaar panchaayatthilaanithu. 

* saurayoothatthile ettavum uyarameriya kodumudi chovvayilaanu 'maundu olimpasu (olimpasu monsu). 

* uyaram ethaandu 27 kilomeettar.
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution