• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • September
  • ->
  • ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകളില്‍ 'കോവിഡ് ഫീസ്' ഏര്‍പ്പെടുത്തുന്നു

ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകളില്‍ 'കോവിഡ് ഫീസ്' ഏര്‍പ്പെടുത്തുന്നു

  • ബെംഗളൂരു: അൺലോക്ക് 4-ന്റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശം പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഇതിനിടെ സ്കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവർത്തനങ്ങൾക്കായി വിദ്യാർഥികളിൽനിന്നും കോവിഡ് ഫീസ് ഈടാക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളുകൾ.  കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ ശുചീകരണ പ്രവൃത്തികൾ ഉൾപ്പെടെയുള്ളവ കൃത്യമായി പാലിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഇതിനായി വരുന്ന അധിക ചെലവ് പൂർണമായും സ്കൂളുകൾക്ക് വഹിക്കാനാവില്ലെന്നുംസ്വകാര്യ മാനെജ്മെന്റുകൾ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെർമൽ സ്കാനറുകൾ, സാനിറ്റൈസർ, മറ്റ് അണുനശീകരണ സാമഗ്രികൾ എന്നിവയെല്ലാം സംഘടിപ്പിക്കുമ്പോൾ അധിക ബാധ്യയുണ്ടാകുന്നതായും ഇവർ പറയുന്നു.  9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് മടങ്ങിയെത്താമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ സ്കൂളും പരിസരവും പൂർണമായും വൃത്തിയുള്ളതും അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയതുമായിരിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കൂടാതെ സ്കൂളിൽ സാമൂഹിക അകലം ഉറപ്പാക്കണമെന്നും സാനിറ്റൈസർ സ്റ്റേഷനുകൾ അടക്കമുള്ള സൗകര്യം ലഭ്യമാക്കണമെന്നും പറയുന്നു.   Private Schools in Bengaluru Want Students to Pay Covid Fees as Classes Set to Restart from 21 September
  •   

    Manglish Transcribe ↓


  • bemgalooru: anlokku 4-nte bhaagamaayi septtambar 21 muthal skoolukal bhaagikamaayi thurakkaamenna kendra aarogya manthraalayatthinte maarganirdesham puratthuvannathu kazhinjadivasamaanu. Ithinide skoolukalile shucheekarana, anunasheekarana pravartthanangalkkaayi vidyaarthikalilninnum kovidu pheesu eedaakkaan orungukayaanu bemgalooruvile svakaarya skoolukal.  kendram puratthirakkiya maanadandangalil shucheekarana pravrutthikal ulppedeyullava kruthyamaayi paalikkukayennathu bhaariccha uttharavaaditthamaanennum ithinaayi varunna adhika chelavu poornamaayum skoolukalkku vahikkaanaavillennumsvakaarya maanejmentukal parayunnathaayi desheeya maadhyamangal ripporttu cheythu. Thermal skaanarukal, saanittysar, mattu anunasheekarana saamagrikal ennivayellaam samghadippikkumpol adhika baadhyayundaakunnathaayum ivar parayunnu.  9 muthal 12 vareyulla klaasukalil padtikkunna vidyaarthikalkku skoolukalilekku madangiyetthaamennaanu kendrasarkkaar ariyicchathu. Ennaal skoolum parisaravum poornamaayum vrutthiyullathum anunasheekarana pravartthanangal nadatthiyathumaayirikkanamennum kendram nirdeshicchittundu. Koodaathe skoolil saamoohika akalam urappaakkanamennum saanittysar stteshanukal adakkamulla saukaryam labhyamaakkanamennum parayunnu.   private schools in bengaluru want students to pay covid fees as classes set to restart from 21 september
  •   
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution