announcements education-malayalam കണ്ണൂർ: കേന്ദ്രസർവകലാശാലകളുടെയും ഐസറിന്റെയും (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) ഡിഗ്രി പ്രവേശന പരീക്ഷ സെപ്റ്റംബർ 18-ന്. രണ്ടിനും ഏഴുതേണ്ട ആയിരക്കണക്കിന് കുട്ടികൾക്ക് ഇത് ദുരിതമായി. രാവിലെ ഒൻപതുമുതൽ 12 വരെയാണ് ഐസറിന്റെ അഭിരുചിപരീക്ഷ. കേന്ദ്രസർവകലാശാലകളുടെത് രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് മൂന്നുമുതൽ അഞ്ചുവരെയും. 18, 19 തീയതികളിലും കേന്ദ്രസർവകലാശാലകളുടെ പരീക്ഷയുണ്ട്. 18 കേന്ദ്രസർവകലാശാലയുടെ പരീക്ഷയാണ് സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രസ് ടെസ്റ്റ് (ക്യുസെറ്റ്) എന്ന പേരിൽ ഒന്നിച്ചുനടത്തുന്നത്. ബെർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി എന്നീ കേന്ദ്രങ്ങളിലെ പ്രവേശനത്തിനാണ് ഐസർ പരീക്ഷ. കേരളത്തിലെ കേന്ദ്രസർവകലാശാലയിൽ സയൻസ് വിഷയങ്ങൾക്ക് ഡിഗ്രി കോഴ്‌സ് ഇല്ല. പക്ഷേ, പുറത്തുള്ള പല സർവകലാശാലകളിലും സയൻസ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുണ്ട്. ഇവിടെ പ്രവേശനം ഡിഗ്രി കോഴ്‌സിലാണ് പ്രവേശനം തുടങ്ങുന്നത്. പോണ്ടിച്ചേരി സർവകലാശായുടെ പ്രവേശനപരീക്ഷയും 18, 19, 20 തീയതികളിലാണ്. കേരളത്തിൽനിന്ന് നിരവധി കുട്ടികൾ എഴുതുന്നതാണിത്.