• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • September
  • ->
  • പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സ് പ്രവേശനം: മാര്‍ക്ക് നോര്‍മലൈസേഷന്‍ നടപടികളറിയാം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സ് പ്രവേശനം: മാര്‍ക്ക് നോര്‍മലൈസേഷന്‍ നടപടികളറിയാം

  • കേരളത്തിൽ പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ മാർക്ക് നോർമലൈസേഷൻ എങ്ങനെയാണ്?- വിനായക്, തിരുവനന്തപുരം  കേരളത്തിൽ പാരാമെഡിക്കൽ ഡിഗ്രി പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാൻ പ്ലസ്ടു രണ്ടാംവർഷ പരീക്ഷയിലെ നിശ്ചിത വിഷയങ്ങളുടെ (പൊതുവേ ഫിസിക്സ്, കെമിസ്ട്രി, ബയോളജി; ചിലതിന് ഇംഗ്ലീഷ് മാർക്കും പരിഗണിക്കും) മാർക്കാണ് പരിഗണിക്കുന്നത്.  കേരള ഹയർ സെക്കൻഡറിയിൽ പഠിച്ച കുട്ടികളുടെ കാര്യത്തിൽ, പരിഗണിക്കുന്ന ഓരോ വിഷയത്തിലും അവർക്കു രണ്ടാംവർഷ പരീക്ഷയിൽ ലഭിച്ച മാർക്ക് 100-ൽ ആക്കിയ ശേഷം പരിഗണിക്കുന്ന 3/4 വിഷയങ്ങൾക്കു ലഭിച്ച മൊത്തം മാർക്ക് കണക്കാക്കി അത്, റാങ്കിങ്ങിന് പരിഗണിക്കും.  മറ്റു ബോർഡിൽ പഠിച്ചവരുടെ കാര്യത്തിൽ ബാധകമായ വിഷയങ്ങളിൽ ഓരോന്നിലും ലഭിച്ച മാർക്ക് കേരള ഹയർ സെക്കൻഡറി മാർക്കുമായി താരതമ്യം ചെയ്യാവുന്ന രീതിയിലാക്കും.  കേരള ഹയർ സെക്കൻഡറിയിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഒരു വിഷയത്തിൽ 100-ൽ ലഭിച്ച ഏറ്റവും ഉയർന്ന മാർക്ക് A ആണെന്നും മറ്റേതെങ്കിലും ഒരു സ്ട്രീമിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക്, അതേ വിഷയത്തിൽ ലഭിച്ച ഏറ്റവും ഉയർന്ന മാർക്ക് B ആണെന്നും സങ്കല്പിക്കുക. ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരു കുട്ടിയുടെ ആവിഷയത്തിലെ മാർക്ക് നോർമലൈസ് ചെയ്യുന്നത്.  കേരള ഹയർ സെക്കൻഡറി ഇതര സ്ട്രീമിൽ ഒരു വിഷയത്തിൽ ഒരു വിദ്യാർഥിക്കു ലഭിച്ച മാർക്ക് C ആകട്ടെ. തന്റെ ബോർഡിൽ ആ വിഷയത്തിനു സ്കോർ ചെയ്യപ്പെട്ട പരമാവധി മാർക്ക് B ആയിരുന്നപ്പോൾ തനിക്ക് കിട്ടിയ മാർക്ക് C. പരമാവധി മാർക്ക് A ആയിരുന്നെങ്കിൽ തനിക്കു കിട്ടാമായിരുന്ന മാർക്ക് ആകും നോർമലൈസ് ചെയ്യപ്പെട്ട മാർക്ക്. അപ്പോൾ ഇതര സ്ട്രീമിലെ ഈ വിദ്യാർഥിയുടെ ആ വിഷയത്തിലെ നോർമലൈസ് ചെയ്ത മാർക്ക്, [(A x C)/B] ആയിരിക്കും. ഇതാണ് ഒരു വിഷയത്തിലെ മാർക്കിന്റെ നോർമലൈസേഷൻ തത്ത്വം.  ഉദാ: A = 99, B = 95, C = 85 ആണെങ്കിൽ കുട്ടിയുടെ ഈ വിഷയത്തിലെ നോർമലൈസ് ചെയ്യപ്പെട്ട മാർക്ക്, [(99x 85)/95] = 88.5789 ആയിരിക്കും. ബാധകമായ മറ്റു വിഷയങ്ങളുടെ മാർക്കുകളും ഇതേ തത്ത്വം ഉപയോഗിച്ച് ക്രമീകരിക്കും. ക്രമീകരിക്കപ്പട്ട മൂന്ന്/നാല് മാർക്കും കൂട്ടി ഇൻഡക്സ് മാർക്ക് കണ്ടെത്തും. പരമാവധി മർക്ക് മൂന്ന് വിഷയം പരിഗണിക്കുന്ന റാങ്ക് പട്ടികയിൽ 300-ഉം നാല് വിഷയങ്ങൾ പരിഗണിക്കുന്നെങ്കിൽ 400-ഉം ആയിരിക്കും.  (ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയ്ക്കാൻ സ്ന്ദർശിക്കുക: )   Mark Normalisation Process for Paramedical Degree Courses Admissions
  •  

    Manglish Transcribe ↓


  • keralatthil paaraamedikkal digri kozhsu praveshanatthinulla raanku pattika thayyaaraakkumpol maarkku normalyseshan enganeyaan?- vinaayaku, thiruvananthapuram  keralatthil paaraamedikkal digri praveshana raanku pattika thayyaaraakkaan plasdu randaamvarsha pareekshayile nishchitha vishayangalude (pothuve phisiksu, kemisdri, bayolaji; chilathinu imgleeshu maarkkum pariganikkum) maarkkaanu pariganikkunnathu.  kerala hayar sekkandariyil padticcha kuttikalude kaaryatthil, pariganikkunna oro vishayatthilum avarkku randaamvarsha pareekshayil labhiccha maarkku 100-l aakkiya shesham pariganikkunna 3/4 vishayangalkku labhiccha mottham maarkku kanakkaakki athu, raankinginu pariganikkum.  mattu bordil padticchavarude kaaryatthil baadhakamaaya vishayangalil oronnilum labhiccha maarkku kerala hayar sekkandari maarkkumaayi thaarathamyam cheyyaavunna reethiyilaakkum.  kerala hayar sekkandariyil pareeksha ezhuthiya vidyaarthikalkku oru vishayatthil 100-l labhiccha ettavum uyarnna maarkku a aanennum mattethenkilum oru sdreemil pareeksha ezhuthiya vidyaarthikalkku, athe vishayatthil labhiccha ettavum uyarnna maarkku b aanennum sankalpikkuka. Ee vivarangal adisthaanamaakkiyaanu oru kuttiyude aavishayatthile maarkku normalysu cheyyunnathu.  kerala hayar sekkandari ithara sdreemil oru vishayatthil oru vidyaarthikku labhiccha maarkku c aakatte. Thante bordil aa vishayatthinu skor cheyyappetta paramaavadhi maarkku b aayirunnappol thanikku kittiya maarkku c. Paramaavadhi maarkku a aayirunnenkil thanikku kittaamaayirunna maarkku aakum normalysu cheyyappetta maarkku. Appol ithara sdreemile ee vidyaarthiyude aa vishayatthile normalysu cheytha maarkku, [(a x c)/b] aayirikkum. Ithaanu oru vishayatthile maarkkinte normalyseshan thatthvam.  udaa: a = 99, b = 95, c = 85 aanenkil kuttiyude ee vishayatthile normalysu cheyyappetta maarkku, [(99x 85)/95] = 88. 5789 aayirikkum. Baadhakamaaya mattu vishayangalude maarkkukalum ithe thatthvam upayogicchu krameekarikkum. Krameekarikkappatta moonnu/naalu maarkkum kootti indaksu maarkku kandetthum. Paramaavadhi markku moonnu vishayam pariganikkunna raanku pattikayil 300-um naalu vishayangal pariganikkunnenkil 400-um aayirikkum.  (aasku eksperttilekku chodyangalaykkaan sndarshikkuka: )   mark normalisation process for paramedical degree courses admissions
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution