announcements education-malayalam തിരുവനന്തപുരം: എസ്.എസ്.എൽ.സി. വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ വൈകുന്ന സാഹചര്യത്തിൽ അവ ഡിജിലോക്കറിൽ ലഭ്യമാക്കി. ഇ-രേഖകളായി സൂക്ഷിക്കാവുന്ന ഡിജിലോക്കറിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം. https://digilocker.gov.in എന്ന വൈബ്‌സൈറ്റിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ വെബ്‌സൈറ്റിലെ സൈൻ അപ് ലിങ്ക് വഴി ആദ്യം മൊബൈൽ നമ്പർ രജിസ്റ്റർചെയ്യണം. മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് പുതിയ യൂസർ നെയിമും പാസ്‌വേഡും സൃഷ്ടിക്കാം. അതിനുശേഷം ആധാർനമ്പർ ലിങ്ക് ചെയ്യണം. എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കാൻ ലോഗിൻചെയ്തശേഷം ഗെറ്റ് മോർ നൗ എന്ന ബട്ടൺ ക്ലിക് ചെയ്യണം. എജ്യുക്കേഷൻ എന്ന സെക്‌ഷനിൽനിന്ന് ക്ലാസ് പത്ത് സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് തിരഞ്ഞെടുത്ത് രജിസ്റ്റർ നമ്പറും വർഷവും കൊടുത്താൽ സർട്ടിഫിക്കറ്റ് ലഭിക്കും.