നീറ്റ് പരീക്ഷ ഇന്ന് announcements education-malayalam
നീറ്റ് പരീക്ഷ ഇന്ന് announcements education-malayalam
announcements education-malayalam തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ ഞായറാഴ്ച നടക്കും. സംസ്ഥാനത്ത് 12 ജില്ലകളിലായി 322 കേന്ദ്രങ്ങളിലാകും പരീക്ഷ. ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ. 1.15 ലക്ഷത്തിലധികം പേരാണ് കേരളത്തിൽനിന്ന് രജിസ്റ്റർചെയ്തിട്ടുള്ളത്.കോവിഡ് മാനദണ്ഡം പാലിച്ചാണ് പരീക്ഷകൾ നടക്കുക. ഓരോ പരീക്ഷാഹാളിലും 12 കുട്ടികളാകും ഉണ്ടാവുക. ശരീര താപനില പരിശോധിച്ചാകും പരീക്ഷാഹാളിലേക്കു പ്രവേശിപ്പിക്കുക. നിശ്ചിത താപനിലയിൽ കൂടുതലുള്ളവരെ പ്രത്യേകം ഹാളിലിരുത്തി എഴുതിപ്പിക്കും. വിദ്യാർഥികൾ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചാകണം പരീക്ഷാഹാളിൽ എത്തേണ്ടത്. പരീക്ഷയുമായി ബന്ധപ്പെട്ട് അധികൃതർ നൽകിയിട്ടുള്ള മറ്റു നിർദേശങ്ങൾ കർശനമായി പാലിക്കും.ഒബ്ജക്ടീവ് മാതൃകയിൽ നടക്കുന്ന പരീക്ഷയിൽ 180 ചോദ്യങ്ങളാണുണ്ടാവുക. 45 ചോദ്യങ്ങൾവീതം ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽനിന്നും 90 ചോദ്യങ്ങൾ ബയോളജിയിൽനിന്നുമാകും ഉണ്ടാവുക.