നീറ്റ് പരീക്ഷ ആരംഭിച്ചു ; കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങൾ
നീറ്റ് പരീക്ഷ ആരംഭിച്ചു ; കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങൾ
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ ഈ വർഷത്തെ നീറ്റ് പരീക്ഷ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. സംസ്ഥാനത്ത് 322 കേന്ദ്രങ്ങളിലായി 1,16,000 വിദ്യാർഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ പരീക്ഷാർഥികൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ നേരത്തെ നിലവിലുള്ള നിയന്ത്രണങ്ങളും വിദ്യാർഥികൾക്ക് ബാധകമാണ്. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പരീക്ഷ. നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്നതിനായി ചെന്നൈ എഗ്മൂർ ആശാൻ മെമ്മോറിയൽ സ്കൂളിലെത്തിയ പരീക്ഷാർഥികൾ
ഫൊട്ടൊ: വി രമേഷ്. പലയിടങ്ങളിലും കനത്ത മഴയെ തുടർന്ന് പരീക്ഷാകേന്ദ്രങ്ങളിലെത്തി ചേരാൻ വിദ്യാർഥികൾക്ക് പ്രയാസം നേരിട്ടു. സാമൂഹികാകലം പാലിച്ചു കൊണ്ട് ഉച്ചയ്ക്ക് ഒന്നരമണിവരെ വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്കൊപ്പമെത്തിയ മാതാപിതാക്കൾ പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടി നിൽക്കുന്നതിന് വിലക്കുണ്ട്. നീറ്റ് പരീക്ഷ എഴുതാനായി ആലപ്പുഴ എസ്ഡിവി സെൻട്രൽ സ്കൂളിൽ കുട്ടികൾ പ്രവേശിക്കുന്നു
ഫൊട്ടൊ: സി ബിജു. ഒരു മുറിയിൽ 12 വിദ്യാർഥികളെയാണ് പരീക്ഷക്കിരുത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 24 ആയിരുന്നു. ഒരു മുറിയിൽ അനുവദിച്ചിട്ടുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. NEET Examination started in different centres