• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • September
  • ->
  • ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 15 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതും

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; 15 ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതും

  • ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. രാജ്യവ്യാപകമായി 3843 കേന്ദ്രങ്ങളിലായി 15.97 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ എഴുതുക. വിദ്യാർഥികൾ ഗ്ലൗസും മാസ്കും ധരിക്കണമെന്നും സാനിറ്റൈസർ കരുതണമെന്നും നിർദേശമുണ്ട്.  വിദ്യാർഥികളെ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ ഒന്നിൽ കൂടുതൽ ആളുകൾ വരരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങൾ അണുവിമുക്തമാക്കി.  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷവും ഒരുകൂട്ടം വിദ്യാർത്ഥികളും പരീക്ഷ നടത്തരുതെന്ന് സുപ്രിംകോടതിയിൽ അടക്കം അഭ്യർത്ഥിച്ചിരുന്നു. രണ്ട് തവണ മാറ്റിവച്ച പരീക്ഷ ഇനി വീണ്ടും മാറ്റിവയ്ക്കനാകില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 1 മുതൽ 6 വരെ നടത്തിയ ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം സെപ്റ്റംബർ 11ന് പ്രസിദ്ധീകരിച്ചിരുന്നു.  പരീക്ഷാകേന്ദ്രത്തിൽ മാസ്ക് വിതരണം ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്കായി കേരളമുൾപ്പെടെ വിവിധ സംസ്ഥാന സർക്കാരുകൾ യാത്രാ സൗകര്യമൊരുക്കിയിട്ടുണ്ട്.   NEET exam to be held on Sunday Afternoon
  •   

    Manglish Transcribe ↓


  • nyoodalhi: medikkal praveshana pareekshayaaya neettu innu nadakkum. Raajyavyaapakamaayi 3843 kendrangalilaayi 15. 97 laksham peraanu pareeksha ezhuthunnathu. Ucchakku randu muthal anchu vareyaanu pareeksha. 24nu pakaram 12 peraanu oru klaasu muriyil pareeksha ezhuthuka. Vidyaarthikal glausum maaskum dharikkanamennum saanittysar karuthanamennum nirdeshamundu.  vidyaarthikale pareekshaa kendrangaliletthikkaan onnil kooduthal aalukal vararuthennum nirdesham nalkiyittundu. Jaagrathayude bhaagamaayi pareekshaa kendrangal anuvimukthamaakki.  kovidu vyaapanatthinte pashchaatthalatthil prathipakshavum orukoottam vidyaarththikalum pareeksha nadattharuthennu suprimkodathiyil adakkam abhyarththicchirunnu. Randu thavana maattivaccha pareeksha ini veendum maattivaykkanaakillennu naashanal desttingu ejansi vyakthamaakkiyirunnu. Septtambar 1 muthal 6 vare nadatthiya je. I. I meyin pareekshaaphalam septtambar 11nu prasiddheekaricchirunnu.  pareekshaakendratthil maasku vitharanam cheyyunnundu. Vidyaarthikalkkaayi keralamulppede vividha samsthaana sarkkaarukal yaathraa saukaryamorukkiyittundu.   neet exam to be held on sunday afternoon
  •   
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution