സെയിന്റ്ഗിറ്റ്സ് കോളേജ് ബി.ടെക്. പ്രവേശനം; ഇന്ന് അവസാനദിനം announcements education-malayalam
സെയിന്റ്ഗിറ്റ്സ് കോളേജ് ബി.ടെക്. പ്രവേശനം; ഇന്ന് അവസാനദിനം announcements education-malayalam
announcements education-malayalam കോട്ടയം: പാത്താമുട്ടം സെയിന്റ്ഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക്. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം തിങ്കളാഴ്ചകൂടിമാത്രം. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, റോബോട്ടിക്‌സ്, ഫുഡ് ടെക്‌നോളജി എന്നീ ബി.ടെക്. കോഴ്‌സുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കാണ് അപേക്ഷിക്കാവുന്നത്. സ്കോളർഷിപ്പ് സ്കീമുകളുടെ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനേജ്മെൻറ് സീറ്റുകളിലേക്കുള്ള അപേക്ഷ കൂടാതെ സ്കോളർഷിപ്പിനായി പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. അർഹതയുള്ളവർക്ക് സ്കോളർഷിപ്പ് കിട്ടും. എം.ടെക്., എം.സി.എ. കോഴ്സിലേക്കുള്ള അപേക്ഷകളും ഓൺലൈനായി അയയ്ക്കാമെന്ന് പ്രിൻസിപ്പൽ ഡോ. ജോസഫ് കുഞ്ഞ് പോൾ അറിയിച്ചു.