ശാസ്ത്ര പഠനത്തിന് കെ.വി.പി.വൈ; പ്രതിവര്‍ഷം 80,000 രൂപ ഫെലോഷിപ്പ്
ശാസ്ത്ര പഠനത്തിന് കെ.വി.പി.വൈ; പ്രതിവര്‍ഷം 80,000 രൂപ ഫെലോഷിപ്പ്
പ്ലസ്ടു കഴിഞ്ഞ് ബിരുദതലത്തിൽ അടിസ്ഥാന ശാസ്ത്രവിഷയങ്ങൾ ഫെലോഷിപ്പോടെ പഠിക്കാൻ അവസരം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കിഷോർ വൈജ്ഞ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.) ഫെലോഷിപ്പ് പദ്ധതി വഴി ബിരുദ-ബിരുദാനന്തരബിരുദ തലങ്ങളിലെ അടിസ്ഥാന ശാസ്ത്രപoനത്തിന് പരമാവധി അഞ്ചുവർഷം (പ്രീ പിഎച്ച്.ഡി. തലംവരെ) മാസ ഫെലോഷിപ്പും വർഷം കണ്ടിജൻസി ഗ്രാന്റും തിരഞ്ഞെടുക്കപ്പെടുന്നവർക്കു ലഭിക്കും. പഠിക്കേണ്ട പ്രോഗ്രാമുകൾ ബിരുദപഠനത്തിന് മാസ ഫെലോഷിപ്പ്/സ്റ്റൈപ്പൻഡ് 5000 രൂപയും കണ്ടിജൻസി ഗ്രാന്റ്് 20,000 രൂപയുമാണ് (വർഷം 80,000 രൂപ). പി.ജി. പഠനത്തിന് ഇത് യഥാക്രമം 7000 രൂപയും 28,000 രൂപയുമായി ഉയരും (വർഷം 1,12,000 രൂപ). പഠനം തുടക്കത്തിൽ ബി.എസ്സി., ബി.എസ്., ബി.സ്റ്റാറ്റ്., ബി.മാത്ത്., ഇന്റഗ്രേറ്റഡ് എം.എസ്സി./എം.എസ്. എന്നിവയിലൊന്നാകണം. ഏതൊക്കെ വിഷയങ്ങളാകാമെന്ന്http://www.kvpy.iisc.ernet.in ൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ, സ്ട്രീമുകൾ 2020-21 അധ്യയനവർഷം സയൻസ് സ്ട്രീമിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്നവർ, സയൻസ് ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ആദ്യവർഷത്തിൽ പഠിക്കുന്നവർ എന്നിവർക്ക് യഥാക്രമം എസ്.എ. (SA); എസ്.എക്സ്. (SX); എസ്.ബി. (SB) സ്ട്രീമുകളിൽ അപേക്ഷിക്കാം. ഓരോഘട്ടത്തിലും തൃപ്തിപ്പെടുത്തേണ്ട മാർക്ക് വ്യവസ്ഥയുണ്ട്. 11, 12 ക്ലാസുകളിൽ പഠിക്കുന്നവർക്ക് ഫെലോഷിപ്പ് അർഹത ലഭിച്ചാലും ബിരുദതലത്തിൽ പ്രവേശനം നേടിയ ശേഷമേ ഫെലോഷിപ്പ് സജീവമാകൂ. ഇപ്പോൾ 11-ൽ പഠിക്കുന്നവർക്ക് 2022-23 മുതലും 12-ൽ പഠിക്കുന്നവർക്ക് 2021-22 മുതലും ഫെലോഷിപ്പ് ലഭിക്കും. ബിരുദ പ്രോഗ്രാം ആദ്യവർഷം പഠിക്കുന്നവർക്ക് ഈ വർഷം മുതൽ ഫെലോഷിപ്പ് ലഭിക്കും. അപേക്ഷ http://www.kvpy.iisc.ernet.in വഴി ഒക്ടോബർ അഞ്ചുവരെ നൽകാം. അപേക്ഷാഫീസ് പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 625 രൂപയും മറ്റുള്ളവർക്ക് 1250 രൂപയുമാണ്. തിരഞ്ഞെടുപ്പ് 2021 ജനവരി 31-ന് ദേശീയതലത്തിൽ നടത്തുന്ന ഓൺലൈൻ അഭിരുചിപരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രമുണ്ട്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ വർഷം അഭിമുഖം ഉണ്ടാകില്ല. KVPY Fellowship for Higher Education in Science Stream; apply by 5 October