കേരള സർവകലാശാലാ ബിരുദ പ്രവേശനം ഒന്നാം അലോട്ട്‌മെന്റ് kerala universities
കേരള സർവകലാശാലാ ബിരുദ പ്രവേശനം ഒന്നാം അലോട്ട്‌മെന്റ് kerala universities
kerala universities ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ അഡ്മിഷൻ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് സെപ്റ്റംബർ 17-ന് വൈകീട്ട് 5-നകം ഓൺലൈനായി ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കണം.സി.ഇ. മാർക്ക് അപ്‌ലോഡിങ്: തീയതി നീട്ടിനാലാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. സി.ബി.സി.എസ്.എസ്./സി.ആർ. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം മാർച്ച് 2020ലെ പരീക്ഷകളുടെ സി.ഇ. മാർക്ക് കോളേജുകളിൽനിന്ന് അപ്‌ലോഡ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 24 വരെ നീട്ടി.ടൈംടേബിൾനാലാം സെമസ്റ്റർ എം.എസ്‌സി. ഗണിതശാസ്ത്ര പരീക്ഷയുടെ വൈവ സെപ്റ്റംബർ 17ന് ആരംഭിക്കും.പരീക്ഷാഫലംമാർച്ചിൽ നടത്തിയ ബി.എസ്‌സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി ഗ്രൂപ്പ് 2 കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്.(2017 അഡ്മിഷൻ റെഗുലർ, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം.2019 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്(2013 അഡ്മിഷനു മുൻപ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം.മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ്, ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്(2017 അഡ്മിഷൻ റെഗുലർ, 2016, 2015 ആൻഡ് 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം.