mg universities 2020 ജനുവരിയിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ഒന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്- സി.എസ്.എസ്. - 2019-2024 ബാച്ച് - െറഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് കംപ്യൂട്ടര്‍ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്.സി. കംപ്യൂട്ടര്‍ സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.ഇന്റഗ്രേറ്റഡ് എം.എസ്‌സി., എം.എ. ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നുമുതൽഎം.ജി. സർവകലാശാലയിലെ ഐ.ഐ.ആർ.ബി.എസ്., ഐ.എം.പി.എസ്.എസ്. എന്നിവിടങ്ങളിൽ നടത്തുന്ന ഇൻറഗ്രേറ്റഡ് എം.എസ്.സി., ഇന്റഗ്രേറ്റഡ് എം.എ. പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും. ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാം കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ്, കംപ്യൂട്ടര്‍ സയൻസ്, എൻവയൺമെന്റൽ സയൻസസ് എന്നീ വിഷയങ്ങളിലും എം.എ. പ്രോഗ്രാം ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലുമാണ് രജിസ്ട്രേഷന്‍. വികലാംഗ ക്വാട്ടയിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കണം. പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് സർവകലാശാല പ്രസിദ്ധീകരിക്കും.