kannur universities ഒന്നാം സെമസ്റ്റർ എം.ബി.എ. ഒക്ടോബർ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്സൈറ്റിൽ.ഹാൾ ടിക്കറ്റുകൾഈ മാസം 18-ന് തുടങ്ങുന്ന രണ്ടാംവർഷ പി.ജി. (വിദൂരവിദ്യാഭ്യാസം) 2017, 2018 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾടിക്കറ്റുകൾ തിങ്കളാഴ്ച 12 മുതൽ വെബ് സൈറ്റിൽനിന്ന് (www.kannuruniversity.ac.in) ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റുകൾ പ്രിന്റെടുത്ത് ഫോട്ടോപതിച്ച് അറ്റസ്റ്റ് ചെയ്യണം.2016 അഡ്മിഷനും അതിനുമുൻപുമുള്ള വിദ്യാർഥികൾ താഴെപറയുന്ന പരീക്ഷാ കേന്ദ്രത്തിൽനിന്ന് ഹാൾടിക്കറ്റുകൾ വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ 17 മുതൽ വിതരണം ചെയ്യും. അപേക്ഷിച്ച സെന്ററുകളും അനുവദിച്ച സെന്ററുകളും(അനുവദിച്ച പരീക്ഷാകേന്ദ്രങ്ങൾ ബ്രാക്കറ്റിൽ)- 1. ജി.പി.എം. കോളേജ്, മഞ്ചേശ്വരം, ഗവ. കോളേജ് കാസർകോട്, സെയ്ന്റ് പയസ് കോളേജ്, രാജപുരം, നെഹ്‌റു കോളേജ്, കാഞ്ഞങ്ങാട് (ഗവ. കോളേജ്, കാസർകോട്).2. പയ്യന്നൂർ കോളേജ്, സർ സയ്യദ് കോളേജ്, തളിപ്പറമ്പ്, സി.എ.എസ്. കോളേജ് മാടായി, എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠപുരം (സർ സയ്യദ് കോളേജ് തളിപ്പറമ്പ്).3. കെ.എം.എം. കോളേജ്, പള്ളിക്കുന്ന്, എസ്.എൻ. കോളേജ്, തോട്ടട, (ശ്രീനാരായണ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, തോട്ടട).4. ഗവ. ബ്രണ്ണൻ കോളേജ്, തലശ്ശേരി., നിർമലഗിരി കോളേജ്, കൂത്തുപറമ്പ്. (നിർമലഗിരി കോളേജ്, കൂത്തുപറമ്പ്).5. പി.ആർ.എൻ.എസ്.എസ്. കോളേജ്, മട്ടന്നൂർ, എം.ജി. കോളേജ്, ഇരിട്ടി (എം.ജി. കോളേജ്, ഇരിട്ടി).6. ഗവ. കോളേജ്, മാനന്തവാടി (ഗവ. കോളേജ്, മാനന്തവാടി)കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോ അറ്റസ്റ്റ് ചെയ്യിക്കുവാൻ കഴിയാത്തവർ ഹാൾടിക്കറ്റിൽ ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തണം. കൂടാതെ, ഏതെങ്കിലും ഫോട്ടോ പതിച്ച ഗവ. അംഗീകൃത തിരിച്ചറിയൽ കാർഡ് ഒറിജിനൽ സഹിതം പരീക്ഷയ്ക്ക് ഹാജരാകണം.