പി.ജി. പ്രവേശനം: തീയതി നീട്ടി calicut universities
പി.ജി. പ്രവേശനം: തീയതി നീട്ടി calicut universities
calicut universities ഏകജാലക പി.ജി. പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സമയം 22-ന് അഞ്ചുമണി വരെ നീട്ടി. അപേക്ഷാ ഫീസ് ജനറല്‍ 280 രൂപ, എസ്.സി./എസ്.ടി. 115 രൂപ. വിവരങ്ങള്‍: www.cuonline.ac.in വെബ്സൈറ്റില്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷയില്‍ ബിരുദ രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഒഴികെ എല്ലാ വിവരങ്ങളും തിരുത്താനുള്ള സൗകര്യം ലഭ്യമാണ്.പരീക്ഷാ അപേക്ഷമൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്‌സി. റേഡിയേഷന്‍ ഫിസിക്സ് (2016 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴകൂടാതെ 22 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് സാധാരണ ഫോമില്‍ അപേക്ഷിക്കണം.പരീക്ഷാഫലം 2019 മേയില്‍ നടത്തിയ എം.എ. സോഷ്യോളജി പ്രീവിയസ് റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.