ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ പ്രവേശനം: അപേക്ഷിക്കാൻ വീണ്ടും അവസരം announcements education-malayalam
ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ പ്രവേശനം: അപേക്ഷിക്കാൻ വീണ്ടും അവസരം announcements education-malayalam
announcements education-malayalam നിശ്ചിതസമയത്തിനകം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ (എം.ബി.ബി.എസ്., ബി.ഡി.എസ്. ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷ നൽകാം. KEAM-2020 മുഖേന എൻജിനീയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷിച്ചവർക്ക് ആവശ്യമുള്ളപക്ഷം ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും അവസരമുണ്ട്. നേരത്തേ സമർപ്പിച്ച അപേക്ഷയിൽ ഫാർമസി (ബി.ഫാം.) കോഴ്‌സ് തിരഞ്ഞെടുക്കാൻ വിട്ടുപോയവരും 2020-ലെ എൻജിനീയറിങ് പ്രവേശനപ്പരീക്ഷയുടെ പേപ്പർ-1 എഴുതി നിശ്ചിത ഇൻഡ്ക്‌സ് മാർക്ക് നേടിയവരുമായ വിദ്യാർഥികൾക്ക് ആവശ്യമുള്ളപക്ഷം ഫാർമസി കോഴ്‌സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും KEAM-2020 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നതിനും 18 ന് വൈകീട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ സൗകര്യം ലഭിക്കും.