യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി announcements education-malayalam
യു.ജി.സി. നെറ്റ് പരീക്ഷ മാറ്റി announcements education-malayalam
announcements education-malayalam ന്യൂഡൽഹി: ബുധനാഴ്ച തുടങ്ങാനിരുന്ന യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്(നെറ്റ്) പരീക്ഷ തുടങ്ങുന്നത് സെപ്റ്റംബർ 24-ലേക്ക് മാറ്റിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരീക്ഷാവിഭാഗം അറിയിച്ചു. സെപ്റ്റംബർ 16-25 വരെ തീയതികളിലായിരുന്നു നെറ്റ് പരീക്ഷ നടക്കാനിരുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെ(ഐ.സി.എ.ആർ.) പ്രവേശന പരീക്ഷ 16, 17, 22, 23 ദിവസങ്ങളിൽ നടക്കുന്നതുകൊണ്ടാണ് നെറ്റ് പരീക്ഷ മാറ്റിയതെന്നും സെപ്റ്റംബർ 24 മുതൽ നെറ്റ് പരീക്ഷ നടക്കുമെന്നും ദേശീയ പരീക്ഷാ വിഭാഗം സീനിയർ ഡയറക്ടർ സാധന പരാശർ തിങ്കളാഴ്ച അറിയിച്ചു. വിഷയങ്ങൾ, പരീക്ഷാസമയം തുടങ്ങിയ വിവരങ്ങൾ അടുത്തദിവസങ്ങളിലായി അറിയിക്കുമെന്നും അവർ അറിയിച്ചു.