ഡിജിറ്റൽ സർവകലാശാല: ഓർഡിനൻസായി, കോഴ്‌സുകൾ ജനുവരിയിൽ announcements education-malayalam
ഡിജിറ്റൽ സർവകലാശാല: ഓർഡിനൻസായി, കോഴ്‌സുകൾ ജനുവരിയിൽ announcements education-malayalam
announcements education-malayalam തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ വിദ്യാഭ്യാസം ആഗോള നിലവാരത്തിലാക്കാൻ സ്ഥാപിക്കുന്ന ‘ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ആൻഡ് ടെക്‌നോളജി’ എന്ന ഡിജിറ്റൽ സർവകലാശാലയ്ക്ക് ഓർഡിനൻസായി. ജനുവരിമുതൽ കോഴ്‌സുകൾ ആരംഭിക്കും. സർവകലാശാല സ്റ്റാറ്റ്യൂട്ട് ഉണ്ടാക്കാനുള്ള നടപടികൾ പ്രാഥമികഘട്ടം പൂർത്തിയായി. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരള (ഐ.ഐ.ഐ.ടി.എം.-കെ)യെയാണ് ഡിജിറ്റൽ സർവകലാശാലയായി ഉയർത്താൻ തീരുമാനിച്ചത്. ഐ.ഐ.ഐ.ടി.എം.-കെ നിലവിൽ നടത്തുന്ന കോഴ്‌സുകൾക്ക് കൊച്ചി സർവകലാശാലയുടെ സർട്ടിഫിക്കറ്റുകളാകും നൽകുക. പാശ്ചാത്യ മാതൃകസർക്കാർഫണ്ടുകൊണ്ടു മാത്രമായിരിക്കില്ല ഡിജിറ്റൽ സർവകലാശാല പ്രവർത്തിക്കുക. അടിസ്ഥാനസൗകര്യങ്ങൾ സർക്കാർ ഒരുക്കുമ്പോൾ മറ്റാവശ്യങ്ങൾക്ക് ആഭ്യന്തര ധനസമാഹരണമാർഗങ്ങൾ സ്വീകരിക്കും. അധികഫീസ് ഈടാക്കാതെ പ്രോജക്ടുകളിലൂടെ പണം കണ്ടെത്തും. സ്റ്റാൻഫഡ് സർവകലാശാല, മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്‌നോളജി എന്നിവയുടെ മാതൃകയാകും സ്വീകരിക്കുക. വ്യാവസായങ്ങൾക്കാവശ്യമായ പ്രോജക്ടുകൾ ഏറ്റെടുത്ത് ധനസമാഹരണം നടത്തുന്നതിലൂടെ ഫീസ് കുറയ്ക്കാനാകുമെന്നും കരുതുന്നു.ഐ.ടി. മന്ത്രി പ്രോ-ചാൻസലർസ്കൂൾ ഒാഫ് കംപ്യൂട്ടിങ്, സ്കൂൾ ഒാഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ഓട്ടോമേഷൻ, സ്കൂൾ ഒാഫ് ഇൻഫർമാറ്റിക്സ്, സ്കൂൾ ഒാഫ് ഡിജിറ്റൽ ബയോസയൻസ്, സ്കൂൾ ഒാഫ് ഡിജിറ്റൽ ഹ്യുമാനിറ്റീസ് എന്നിവയാകും സ്കൂളുകൾ. എം.എസ്‌സി, എം.ഫിൽ, പിഎച്ച്.ഡി. കോഴ്സുകളാകും ഉണ്ടാവുക. സ്കൂൾ ഒഫ് കംപ്യൂട്ടിങ്, സ്കൂൾ ഒാഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ഓട്ടോമേഷൻ എന്നിവയ്ക്ക് നിലവിൽ ആവശ്യത്തിനു ഫാക്കൽറ്റിയുണ്ട്. മറ്റുള്ളവയ്ക്ക് പുതുതായി നിയമനമുണ്ടാകും. ഒാരോ സ്‌കൂളുകൾക്കും പ്രത്യേകം ഡീനുകളുണ്ടാകും. പൊതുവായ അക്കാദമിക് കൗൺസിൽ കൂടാതെ ഒാരോ സ്കൂളിനും ബോർഡ് ഒാഫ് സ്റ്റഡീസുമുണ്ടാകും. അക്കാദമികരംഗത്തുള്ളവരും വ്യവസായമേഖലയിൽനിന്നുള്ള വിദ്യാർഥി പ്രതിനിധികളും ഉൾപ്പെടുന്ന ജനറൽകൗൺസിലുണ്ടാകും. ഇതിനു കീഴിൽ ഗവേണിങ് ബോഡിയുണ്ടാകും. വ്യവസായ രംഗത്തുനിന്നുള്ളവർ ഉൾപ്പടെ അംഗങ്ങളായിരിക്കും. ഐ.ടി. മന്ത്രിയായിരിക്കും സർവകലാശാലാ പ്രൊ-ചാൻസലർ. സീറ്റ് കൂടും; വിഷയങ്ങളുംനിലവിൽ എല്ലാ സ്കൂളുകളിലുമായി ആയിരത്തോളം സീറ്റുകളാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസനയം വരുന്നതോടെ കോഴ്‌സുകളുടെ വ്യാപ്തിയും വർധിക്കും. ഡിജിറ്റൽരംഗത്തെ ആധുനിക സാങ്കേതികവിദ്യകൾക്ക് പ്രാമുഖ്യം നൽകും. പ്രവർത്തനങ്ങൾ വേഗത്തിലാക്കിഓർഡിനൻസ് ആയതോടെ സർവകലാശാലയ്ക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. സർവകലാശാലാ സ്റ്റാറ്റ്യൂട്ട്, സ്കൂളുകളെക്കുറിച്ചുള്ള പ്ലാൻ, വിവിധ ബോർഡുകൾ ഒക്കെ തയ്യാറാക്കി. അത് നിയമസഭയിൽ എത്തേണ്ടതുണ്ട്. അടുത്ത സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.-ഡോ. സജി ഗോപിനാഥ്, നിയുക്ത വി.സി.