CAT 2020: ബുധനാഴ്ച വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 29-ന്
CAT 2020: ബുധനാഴ്ച വരെ അപേക്ഷിക്കാം, പരീക്ഷ നവംബര്‍ 29-ന്
മാനെജ്മെന്റ് കോഴ്സുകളിലേക്കുള്ള CAT 2020 അഭിരുചി പരീക്ഷയ്ക്ക് സെപ്റ്റംബർ 16 ബുധനാഴ്ച വരെ അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാഫീസ്. നവംബർ 29-നാണ് പരീക്ഷ നടക്കുക. 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയവർ അപേക്ഷിക്കാൻ അർഹരാണ്. അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും iimcat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. എം.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ CAT രാജ്യവ്യാപകമായി 156 കേന്ദ്രങ്ങളിലാണ് നടത്തുന്നത്. ഐ.ഐ.എം ഇന്ദോറിനാണ് ഇത്തവണ നടത്തിപ്പു ചുമതല. CAT 2020: Registrations To End on Wednesday