KEAM 2020: ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ വീണ്ടും അവസരം
KEAM 2020: ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാന്‍ വീണ്ടും അവസരം
നിശ്ചിതസമയത്തിനകം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്), മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ (എം.ബി.ബി.എസ്., ബി.ഡി.എസ്. ഉൾപ്പെടെ) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷ നൽകാം. KEAM-2020 മുഖേന എൻജിനീയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷിച്ചവർക്ക് ആവശ്യമുള്ളപക്ഷം ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അനുബന്ധ കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും അവസരമുണ്ട്. നേരത്തേ സമർപ്പിച്ച അപേക്ഷയിൽ ഫാർമസി (ബി.ഫാം.) കോഴ്സ് തിരഞ്ഞെടുക്കാൻ വിട്ടുപോയവരും 2020-ലെ എൻജിനിയറിങ് പ്രവേശനപ്പരീക്ഷയുടെ പേപ്പർ-1 എഴുതി നിശ്ചിത ഇൻഡ്ക്സ് മാർക്ക് നേടിയവരുമായ വിദ്യാർഥികൾക്ക് ആവശ്യമുള്ളപക്ഷം ഫാർമസി കോഴ്സ് പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും KEAM-2020 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും 18 ന് വൈകീട്ട് 4 വരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ലഭിക്കും. Candidates can apply now for courses through KEAM 2020 portal