* ആധുനിക ഒളിമ്പിക്സ് 1896-ലാണ് ആരംഭിക്കുന്നത്. ആതൻസായിരുന്നു വേദി.1894-ൽ ഫ്രഞ്ചുകാരനായ പിയറി കുബർട്ടിനാണ് ഇതിനുവേണ്ട ശ്രമങ്ങൾ ആരംഭിച്ചത്. ഇദ്ദേഹമാണ് ‘ആധുനിക ഒളിമ്പിക്സിന്റെ പിതാവ്' .
* ബി.സി. 776-ൽ ഗ്രീസിലെ ഒളിമ്പിയയിലാണ് ആദ്യത്തെ ഒളിമ്പിക്സ് നടന്നത്.
* പരസ്പരം കൊരുത്ത അഞ്ചു വളയങ്ങളാണ് ഒളിമ്പിക്സിന്റെ ചിഹ്നം.ഇത് അഞ്ചു ഭൂഖണ്ഡങ്ങളെ സൂചിപ്പിക്കുന്നു.നീല യൂറോപ്പ്, മഞ്ഞ വളയം ഏഷ്യയെയാണ് സൂചിപ്പിക്കുന്നത്.കറുപ്പ്,ആഫ്രിക്ക, പച്ച ഓസ്ട്രേലിയ, ചുവപ്പ്, അമേരിക്കൻ ഭൂഖണ്ഡം ഒളിമ്പിക്സ് പതാകയുടെ നിറം വെളുപ്പ്.
* 1920 -ലെ ആൻ്റ്റ്വെർപ്പ് ഒളിമ്പിക്സ് മുതലാണ് ഒളിമ്പിക്സ് പതാക നിലവിൽവന്നത്.
* 2012-ലെ ഒളിമ്പിക്സ് നടന്നത് ലണ്ടനിലാണ്.ഇതുവരെ മൂന്നു തവണ(1908,1948,2012) ലണ്ടൻ ഒളിമ്പിക്സിന് വേദിയായിട്ടുണ്ട്
* 2016-ലെ ഒളിമ്പിക്സ് നടന്നത് റിയോഡിജനീറോയിലാണ്.2020-ൽ ടോക്യോയിൽ നടക്കും.
* ആതൻസ് (1896, 2004)പാരിസ്(1900,1924)ലോസ് ആഞ്ജലിസ്(1932, 1984)എന്നീ നഗരങ്ങളിൽ രണ്ടുതവണ വീതം ഒളിമ്പിക്സ് നടന്നു.
* ഒളിമ്പിക്സ് മുദ്രാവാക്യമായ 'കൂടുതൽ വേഗത്തിൽ’കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ' തയ്യാറാക്കിയത് റവ.ഫാദർ ഡിയോൺ
* വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് 1900-ലെ പാരിസ് ഒളിമ്പിക്സ്.
* ടോക്കിയോ,സോൾ,ബീജിങ് എന്നി നഗരങ്ങളിലാണ് ഏഷ്യയിൽ ഒളിമ്പിക്സ് നടന്നത്
* ഒളിമ്പിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് സ്വിറ്റ്സർലൻഡിലെ ലുസാനയിൽ
* ഒളിമ്പിക്സിലെ ഏറ്റവും ദൈർഘ്യമേറിയ ഇനമാണ് 50 കി.മീ. നടത്തം (മാരത്തോൺ
42.195കി.മീറ്ററാണ്)
* നാല് ഗ്രാൻഡ്സ്ലാമും ഒളിമ്പിക്സ് സ്വർണവും ഒരേവർഷം നേടി ഗോൾഡൺ സ്ലാം നേടിയ ടെന്നിസ് താരമാണ് സ്റ്റെഫി ഗ്രാഫ്.
* ഒളിമ്പിക്സ് മുദ്രവാക്യം ആദ്യമായി ഏർപ്പെടുത്തിയത് 1924-ലെ പാരിസ് ഒളിമ്പിക്സിലാണ്.
* 28-ഒളിമ്പിക്സാണ് 2004-ൽ ആതൻസിൽ നടന്നത്.ആതൻസ് ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ നേടിയത് ചൈനയാണ്.ഏറ്റവും കൂടുതൽ സ്വർണം നേടിയത് യു.എസ്.എ
* ഒളിമ്പിക്സിന് വേദിയായ ആദ്യ ഏഷ്യൻ രാജ്യം ജപ്പാനാണ് .
* ആതൻസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ സ്ഥാനം 66 ആയിരുന്നു.
* ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് എൻ.രാമചന്ദ്രൻ .
* ഇൻറർനാഷണൽ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് ജാക്വിസ് റോഗ് (ബെൽജിയം).
* ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ ഏറ്റവുമധികം സ്വർണമെഡൽ എന്നീ റെക്കോഡുകൾ നീന്തൽ താരം മൈക്കിൾ ഫെൽസിന്റെ പേരിലാണ് .
* അംഗവൈകല്യം വന്നവർക്ക് വേണ്ടി നടത്തുന്ന ഒളിമ്പിക്സാണ് പാരാലിംപിക്സ്.
* ആദ്യത്തെ പാരാലിംപിക്സ് നടന്നത് 1960-റോമിലാണ് .
വിൻറർ ഒളിമ്പിക്സ്
* ആദ്യത്തെ വിൻറർ ഒളിമ്പിക്സ് നടന്നത് 1924ൽ chamonix (ഫ്രാൻസ്) വച്ചാണ്.
* 2014 ലെ വിൻറർ ഒളിമ്പിക്സ് നടന്നത് റഷ്യൻ നഗരമായ സോച്ചിയിലാണ്.
* 2018-ലെ വിൻറർ ഒളിമ്പിക്സ് ദക്ഷിണ കൊറിയയിലും 2022 ലേത് ചൈനയിലും നടക്കും.
* ഇൻറർനാഷണൽ സ്പോർട്സ് വീക്ക് എന്നായിരുന്നു വിൻറർ ഒളിമ്പിക്സിന്റെ ആദ്യ പേര്.