kerala universities സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളേജുകൾ, സർവകലാശാലാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. കമ്മ്യൂണിറ്റി ക്വാട്ട, സ്‌പോർട്ട്‌സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി നടത്തും. കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.ബിരുദ പ്രവേശനം: ആദ്യപട്ടികയായിഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്ത് 17-ന് വൈകുന്നേരം 5 മണിക്കകം ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. ഫീസ് വിവരങ്ങൾ വെബ്‌സൈറ്റിൽ.