ബേക്കറി ആൻഡ് കൺഫെക്‌ഷണറി ഡിപ്ലോമ പ്രവേശനം announcements education-malayalam
ബേക്കറി ആൻഡ് കൺഫെക്‌ഷണറി ഡിപ്ലോമ പ്രവേശനം announcements education-malayalam
announcements education-malayalam കണ്ണൂർ: ടൂറിസം വകുപ്പിനു കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‍മെന്റിൽ ഒന്നരവർഷത്തെ തൊഴിലധിഷ്ഠിത ബേക്കറി ആൻഡ് കൺഫെക്‌ഷണറി ഡിപ്ലോമ കോഴ്‌സ് അനുവദിച്ചു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി 40 സീറ്റുകളാണ് അനുവദിച്ചത്.പ്രവേശനം പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ്. 25 വയസ്സാണ് പ്രായപരിധി. എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് സീറ്റ് സംവരണവും വയസ്സിളവുമുണ്ട്. 400 രൂപയാണ് അപേക്ഷാഫീസ്. എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് 200 രൂപ. താത്പര്യമുള്ള വിദ്യാർഥികൾ ഓൺലൈനായി യോഗ്യതാ രേഖകളുടെ പകർപ്പും അപേക്ഷയും 17-ന് മുൻപ് സമർപ്പിക്കണം. ഫോൺ: 0495 2385861, 9846738243, 9447994245. അപേക്ഷാഫോമും വിശദവിവരങ്ങളും www.sihmkerala.com എന്ന വെബ്‌സൈറ്റിൽ.