* ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്തത് 1900 പാരീസ് ഒളിമ്പിക്സിലാണ്.
* നോർമൻ പ്രിച്ചാഡ് എന്ന ആംഗ്ലോ ഇന്ത്യൻ 200 മീറ്ററിലും 200 മീറ്റർ ഹർഡിൽസിലും ഇന്ത്യക്കുവേണ്ടി വെള്ളി നേടി.
* ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ രൂപവത്കരിച്ചത് 1927-ലാണ്.
* ഖാസിങ് 400 മീറ്ററിൽ നാലാം സ്ഥാനം നേടിയത് 1960 റോം ഒളിമ്പിക്സിലാണ്.
* 1984 ലോസ് ആഞ്ജലിസ് ഗെയിംസിൽ പി.ടി. ഉഷ 400 മീറ്റർ ഹർഡിൽസിൽ നാലാംസ്ഥാനം നേടി.
* 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. ജാദവ് ഗുസ്തിയിൽ വെങ്കലം നേടി.
* ഇന്ത്യ സ്വതന്ത്രമായതിനുശേഷമുള്ള ആദ്യത്തെ ഒളിമ്പിക് മെഡൽ.
* 1996അറ്റ്ലാൻറ ഒളിമ്പിക്സിൽ ടെന്നീ സിൽ ലിയാണ്ടർ പോസ് വെങ്കലം നേടി.
* കർണം മല്ലേശ്വരി 2000 സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ (Weight lifting)വെങ്കലം നേടി.
* 2004 -ഏതൻസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടി.
* 1928, 1932, 1936, 1948, 1952, 1956, 1964, 1980 ഒളിമ്പിക്സകളിലാണ് ഇന്ത്യ ഹോക്കിയിൽ സ്വർണം നേടിയത്.
* 1960-ൽ വെള്ളിയും 1972-ൽ വെങ്കലവും നേടി.
റിയോയിൽ ഇന്ത്യ
* ബ്രസീലിലെ റിയോഡി ജനീറോയിൽ നടന്ന 31-ാമത് ഒളിമ്പിക്സിൽ മെഡൽ നിലയിൽ ഇന്ത്യ 67-ാം സ്ഥാനം നേടി.
* തൊട്ടുമുമ്പത്തെ ലണ്ടൻ ഒളിമ്പിക്സിൽ 55-ാം സ്ഥാനത്തായിരുന്നു.
* റിയോയിൽ ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്.
* ലണ്ടനിൽ മൂന്ന് വെള്ളിയും മൂന്നു വെങ്കലവുമടക്കം 6 മെഡലുകൾ ലഭിച്ചിരുന്നു.
* പി.വി. സിന്ധു (ബാഡ്മിൻ റൺ വെള്ളി),സാക്ഷി മാലിക് (ഗുസ്തി -വെങ്കലം) എന്നിവർക്കായിരുന്നു റിയോയിൽ മെഡൽ.
* ആദ്യമായി ഒളിമ്പിക്സ് ഫെനലിലെത്തിയ ഇന്ത്യൻ വനിതാ അത്ല്റ്റ് പി.ടി. ഉഷ
* ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച ആദ്യവനിത ഷൈനി വിൽസൺ(1992-ലെ ബാഴ്സലോണ ഒളിമ്പിക്സിൽ)\n
* 2004 ഏതൻസ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ നയിച്ചത് അഞ്ജു ബോബിജോർജാണ്
* ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി വനിത പി.ടി. ഉഷ
* ഒളിമ്പിക്സ് അത്ലറ്റിക്സിൽ ആദ്യമായി സെമിഫൈനലിലെത്തിയ ഇന്ത്യൻവനിത ഷൈനി വിൽസൺ.
* ഇന്ത്യ ഏറ്റവും കൂടുതൽ മെഡൽ നേടിയത് 2012ലെ ലണ്ടൻ ഒളിമ്പിക്സിലാണ്.
* എന്നാൽ മെഡൽ നിലയിൽ ഉയർന്ന റാങ്കിലെത്തിയത് 1948-ലെ ലണ്ടൻ ഒളിമ്പിക്സിലാണ് (22-ാം സ്ഥാനം).
ദേശീയ ഗെയിംസ്
* 1924 -ൽ ലാഹോറിലാണ് ആദ്യത്തെ ദേശീയ ഗെയിംസ് നടന്നത്.
* തുടർന്ന് ഓരോ രണ്ടുവർഷം കൂടുമ്പോഴും നടന്നു വന്ന ഗെയിംസ് 'ഇന്ത്യൻ ഒളിമ്പിക് ഗെയിംസ്'എന്നാണറിയപ്പെട്ടത്
* ഇന്ത്യ സ്വാതന്ത്രമായ ശേഷം ആദ്യമായി നടന്ന ഇന്ത്യൻ ഒളിമ്പിക് ഗെയിംസിന് വേദിയായത് 1948 -ൽ ഉത്തർപ്രദേശിലെ ലഖ്നൗവാണ്.
* ഇതുമുതലാണ് മേളയ്ക്ക് 'ദേശീയ ഗെയിംസ്' (National Games )എന്നു പേരു ലഭിച്ചത്
* ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ദേശീയ ഗെയിംസിന് മേൽനോട്ടം വഹിക്കുന്നത്
* കേരളത്തിൽ ആദ്യമായി ദേശീയ ഗെയിംസ് നടന്നത് 1987 -ലാണ്
* 35 -മത് നാഷണൽ ഗെയിംസ് 2015 -ൽ കേരളത്തിൽ നടന്നു സർവീസായിരുന്നു ഇതിൽ ഏറ്റവും കൂടുതൽ മെഡൽ നേടിയത്.
* കേരളം രണ്ടാംസ്ഥാനത്തെത്തി.